Sunday, 29 Sep 2024
AstroG.in

ശാസ്താവിനെ ഭജിക്കുക: ചോറിൽ എള്ള്,നെയ്, പഞ്ചസാര ചേർത്ത് കാക്കയ്ക്ക് നൽകുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂലൈ 08, ശനി
കലിദിനം 1871668
കൊല്ലവർഷം 1198 മിഥുനം 23
(1198 മിഥുനം ൨൩ )
തമിഴ് വർഷം ശോഭകൃത് ആനി 24
ശകവർഷം 1945 ആഷാഢം 17

ഉദയം 06:09 അസ്തമയം 06:48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 39 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09:18 മുതൽ 10:53 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06:09 മുതൽ 07:43 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02:03 മുതൽ 03:38 വരെ
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ, ശനി സ്വക്ഷേത്രത്തിൽ ശനിക്ക്
വക്രം ബുധന് മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല)
ചൊവ്വ മകത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ മകത്തിൽ ശനി ചതയത്തിൽ
രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:53 വരെ മിഥുനം പകൽ 09:05 വരെ കർക്കടകം പകൽ 11:19 വരെ ചിങ്ങം വൈകിട്ട് 01:13 വരെ കന്നി വൈകിട്ട് 03:19 വരെ തുലാം വൈകിട്ട് 05:31 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും
ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:33 മുതൽ 06:57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.56 മുതൽ 05.43 വരെ
പ്രാതഃസന്ധ്യ രാവിലെ 05.19 മുതൽ 06.31 വരെ
സായംസന്ധ്യ വൈകിട്ട് 06.35 മുതൽ 07.46 വരെ

ഇന്നത്തെ നക്ഷത്രം
രാത്രി 08:35 വരെ പൂരുരുട്ടാതി
തിഥി ദൈർഘ്യം
രാത്രി 09:52 വരെ കൃഷ്ണപക്ഷ ഷഷ്ഠി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം oഒഴിവാക്കുക

മൃത്യുദോഷം
രാത്രി 08:35 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പൂരുരുട്ടാതി തിഥി കൃഷ്ണപക്ഷ ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം പൂരുരുട്ടാതി

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രം, അവിട്ടം, ഉത്രാടം, മൂലം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ: ചതയം, തിരുവാതിര, തിരുവോണം, അനിഴം, തൃക്കേട്ട

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി
നന്നല്ല. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷം പക്കനാളുകളിൽ ശിവങ്കൽ പിൻ വിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് ധർമ്മ
ശാസ്താവിനെ ഭജിക്കുക:
അഖില ഭുവന ദീപം ഭക്ത ചിത്താബ്ജ സൂനും
സുരമുനി ഗണ സേവ്യം തത്ത്വ മസ്യാദി ലക്ഷ്യം
ഹരിഹര സുതമീശം താരക ബ്രഹ്മരൂപം
ശബരി ഗിരി നിവാസം ഭാവയേ പാണ്ഡ്യ ദാസം

ലാൽ – കിതാബ് നിർദേശം
ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം ചേർക്കുന്നു. ഒരു പിടി ചോറിൽ കറുത്ത എള്ളും നെയ്യും പഞ്ചസാരയും ചേർത്ത് കാക്കയ്ക്ക് നൽകുക:

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം
പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്

ശനിദോഷങ്ങൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവർക്ക് ജപിക്കാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!