Saturday, 23 Nov 2024
AstroG.in

ശിവകുടുംബത്തെ പ്രാർത്ഥിക്കുക; മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഫെബ്രുവരി 19, തിങ്കൾ
കലിദിനം 1871894
കൊല്ലവർഷം 1199 കുംഭം 06
(൧൧൯൯ കുംഭം ൦൬ )
തമിഴ് വര്ഷം ശോഭാകൃത് മാശി 07
ശകവർഷം 1945 മാഘം 30

ഉദയം 06.42 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 52 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 08 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08.11 am to 09.40 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.07 pm to 03.36 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.14 pm to 01.01 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും
മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടംഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ ഉത്രാടത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 08.08 വരെ കുംഭം പകൽ 09.51 വരെ മീനം പകൽ 11.40 വരെ മേടം പകൽ 01.50 വരെ ഇടവം വൈകിട്ട് 03.54 വരെ മിഥുനം വൈകിട്ട് 06.04 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.43 am
സായംസന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 10.33 വരെ മകയിരം തുടർന്ന് തിരുവാതിര
തിഥി ദൈർഘ്യം
കാലത്ത് 08.50 വരെ ശുക്ലപക്ഷ ദശമി തുടർന്ന് ഏകാദശി

കാലത്ത് 10.33 വരെ ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
കാലത്ത് 10.33 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
തിരുവാതിര തിഥി ശുക്ലപക്ഷ ഏകാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം മകയിരം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി
പാർവതീദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
രോഹിണി, ഭരണി, രേവതി, ഉത്രം, അത്തം

ദിവസ ഗുണ വർദ്ധനവിന്
കുടുംബബന്ധങ്ങളുടെ പവിത്രത മനസ്സിലാക്കിത്തരുന്ന മൂർത്തികളാണ് ശിവപാര്‍വ്വതി ഗണപതി സുബ്രഹ്മണ്യന്മാർ. കുടുംബ ഭദ്രതയ്ക്കായി താഴെ പറയുന്ന വന്ദനശ്ലോകത്താൽ 3 തവണ ഈ മൂര്‍ത്തികളെ (ശിവന്, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്) മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുക

വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സക്‌ന്ദേന ചാത്യന്തസുഖായമാനം

ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,
പ്രതികൂല നിറം : കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
മാതൃദോഷമുള്ളവർ , കടുത്ത മദ്യപാനികൾ,
ദീർഘകാല ഔഷധ സേവ ആവശ്യ മായി വന്നവർ
കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

error: Content is protected !!