Friday, 20 Sep 2024
AstroG.in

ശിവപാർവ്വതി ഭജനം നടത്തുക; തുണി ചന്ദനത്തൈലത്തിൽ മുക്കി വയ്ക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂലൈ 03, തിങ്കൾ
കലിദിനം 1871663
കൊല്ലവർഷം 1198 മിഥുനം 18
(1198 മിഥുനം ൧൮ )
തമിഴ് വർഷം ശോഭകൃത് ആനി 19
ശകവർഷം 1945 ആഷാഢം 12

ഉദയം 06.08 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 07:43 മുതൽ 09:18വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 02:03 മുതൽ 03:38 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 10:53 മുതൽ 12:28 വര
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ, ശനി സ്വക്ഷേത്രത്തിൽ ശനിക്ക്
വക്രം ബുധന് മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിരയിൽ (തിരുവാതിര ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ തിരുവാതിരയിൽ വ്യാഴം ഭരണിയിൽ ശുക്രൻ ആയില്യത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07:13 വരെ മിഥുനം പകൽ 09:25 വരെ കർക്കടകം പകൽ 11:39 വരെ ചിങ്ങം വൈകിട്ട് 01:33 വരെ കന്നി വൈകിട്ട് 03:39 വരെ തുലാം വൈകിട്ട് 05:52 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകിട്ട് 06.33 മുതൽ 06.57 വരെ

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43വരെ
പ്രാതഃസന്ധ്യ പുലർച്ചെ 05:19 മുതൽ 06:31 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
പകൽ 11:02 വരെ മൂലം തുടർന്ന് പൂരാടം
തിഥി ദൈർഘ്യം
വൈകിട്ട് 05:09 പൗർണ്ണമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
പകൽ 11:02 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പൂരാടം തിഥി പൗർണ്ണമി

ഇന്ന് പിറന്നാൾ വന്നാൽ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം മൂലം
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക. ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതി ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാ ദുർഗ്ഗാമന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം,

അനുകൂല നക്ഷത്രങ്ങൾ: .
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ദിവസഗുണ വർദ്ധനയ്ക്ക്
ദിവസഗുണ വർദ്ധനയ്ക്ക് അർദ്ധനാരീശ്വര
ഭാവത്തിൽ ശിവപാർവ്വതീ ഭജനം നടത്തുക. ഒരു സ്തോത്രം ചേർക്കുന്നു:
മന്ദാരമാലാകലിതാലകായൈ
കപാലമാലാങ്കിതകന്ധരായ,
ദിവ്വ്യാംബരായൈ ച ദിഗംബരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: അനുസരിച്ചു് ചന്ദനത്തൈലത്തിൽ മുക്കിയ ചെറിയ തുണി പ്രധാന വാതിലിനു മുകളിൽ വെയ്ക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,
പ്രതികൂല നിറം : കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ,
ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ
കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാരസ്തോത്രം ചേർക്കുന്നു. ഉദിച്ച്
ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved


error: Content is protected !!