Sunday, 6 Oct 2024
AstroG.in

ശിവഭജനം ഭാഗ്യപ്രദം: കാര്യസിദ്ധിവേഗം ലഭിക്കാൻ ധ്യാനം അത്യാവശ്യം

മംഗള ഗൗരി
മന്ത്ര ജപത്തിന് പൂർണ്ണമായ ഫലം ലഭിക്കാൻ അതിന്റെ തുടക്കത്തിൽ ധ്യാനം കൂടി ജപിക്കണം. മന്ത്രങ്ങൾ വെറുതെ ജപിച്ചാലും ഫലം കുറച്ചൊക്കെ ലഭിക്കുമെന്ന് ചിലർ പറയാറുണ്ടെങ്കിലും ശരിയായ ജപഫലം കിട്ടാൻ അതാത് ദേവതകളുടെ ധ്യാനശ്ലോകം സങ്കല്പത്തോടെ ജപിക്കണം. പ്രത്യേക കാര്യസിദ്ധിക്ക് മന്ത്രങ്ങൾ ഇക്കാര്യം കർശനമായി പാലിക്കണം. അഷ്ടോത്തരങ്ങൾ ജപിക്കുന്നവർ ഇത് ശ്രദ്ധിച്ചാൽ അതിവേഗം ഫലസിദ്ധി ഉണ്ടാകും.

ധ്യാനശ്ലോകത്തിന്റെ അർത്ഥം ഗ്രഹിച്ചാൽ ആ രൂപവും
ഭാവവും സങ്കല്പിക്കാൻ കഴിയും. ഉദാഹരണത്തിന്
പഞ്ചാക്ഷരി ജപിക്കുന്നവർ ശിവരൂപം ധ്യാനിക്കണം.
മഴു, മാൻ , അഭയം, വരദം എന്നിവ 4 കൈകളിൽ ധരിച്ചിരിക്കുന്നവനും സർവ്വാലങ്കാരഭൂഷിതനും പ്രസന്നവദനനും താമരപ്പൂവിൽ ഇരിക്കുന്നവനും പുലിത്തോൽ ധരിക്കുന്നവനും അമൃതരസത്തിൽ കുഴച്ച മുത്തുകളുടെ പൊടി കൊണ്ടു തീർത്ത പർവ്വതം പോലെ ശോഭിക്കുന്നവനും 5 മുഖങ്ങളോട് കൂടിയവനും 3 കണ്ണുകളുള്ളവനും കിരീടാഗ്രത്തിൽ ചന്ദ്രക്കലയോട് കൂടിയവനുമായ മഹാദേവനെ ധ്യാനിക്കുന്നു

ധ്യാനശ്ലോകം
ബിഭ്രദ്ദോർഭി: കുഠാരം
മൃഗമഭയവരൗ
സുപ്രസന്നോ മഹേശ:
സര്‍വ്വാലങ്കാരദീപ്ത:
സരസിജനിലയോ
വ്യാഘ്രചര്‍മ്മാത്തവാസാ:
ധ്യേയോ മുക്താപരാഗാമൃതരസകലിതാ
ദ്രിപ്രഭ: പഞ്ചവക്ത്ര:
സ്ത്യക്ഷ:കോടീരകോടീഘടിത
തുഹിതരോചിഷ്‌
ക്കലാതുംഗമൗലി:

ഏത് ആപത്തിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കുന്ന
മൂർത്തിയാണ് മഹാദേവൻ. എപ്പോഴും അപകടങ്ങളിൽ നിന്നും രക്ഷിച്ച് ദീർഘായുസ് നൽകി ഭക്തരെ അനുഗ്രഹിക്കുന്ന രോഗനാശകനായ ശിവ ഭഗവാന്റെ ശാന്തസങ്കല്പത്തിലുള്ള ഈ ധ്യാന ശ്ലോകം നിത്യേന അഞ്ച് പ്രാവശ്യം ജപിക്കുക. മന:ശാന്തിക്ക് ഏറെ ഗുണകരമാണ് ഇത്. അത്ഭുതകരമായ ഫലസിദ്ധി അനുഭവിച്ചറിയാം.
ധ്യാനശ്ലോകം ജപിച്ച ശേഷം ഓം നമഃ ശിവായ പഞ്ചാക്ഷരമന്ത്രവും 108 വീതവും എന്നും ജപിക്കുക. ജാതകത്തിൽ അനിഷ്ടനായ ആദിത്യന്റെ ദോഷങ്ങൾ, ശനി ദോഷങ്ങൾ എന്നിവ പരിഹരിക്കാനും ഉത്തമമാണ് ഇത്. എന്തുകൊണ്ടും ശിവഭജനം ഭാഗ്യപ്രദമാണ്.

Story Summary: Importance of Dhayana
Sloka Japam during matra recitation for getting complete benifits at the earliest


error: Content is protected !!