Saturday, 19 Apr 2025
AstroG.in

ശിവരാത്രിയിലെ ശുഭോർജ്ജം
അഭിവൃദ്ധിയും ഐശ്വര്യവും തരും

ശിവാരാധനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശിവരാത്രി. ലോക രക്ഷയ്ക്കായി ഉഗ്രമായ കാള കുട വിഷം പാനം ചെയ്ത ഭഗവന്റെ സൗഖ്യത്തിനായി ലോകം മുഴുവൻ ഉറങ്ങാതെ പ്രാർത്ഥനയോടെ കഴിഞ്ഞ ആ രാത്രിയുടെ ദിവ്യത്വവും ഐതിഹ്യവും പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്ന വീഡിയോ കാണുക. ലോകപാലകനായ ഭഗവാൻ ശ്രീ മഹാദേവൻ അനുഷ്ഠിച്ച ത്യാഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ആചാര്യൻ ശിവരാത്രി നാളിലെ വ്രതവും നാമ ജപവും സമ്മാനിക്കുന്ന ശുഭോർജ്ജവും അതിലൂടെ ഒരോ ഭക്തരും നേടുന്ന അഭിവൃദ്ധിയും ഐശ്വര്യവും ബോദ്ധ്യമാക്കിത്തരുന്നു. ശിവരാത്രി നാളിലെ ഒരുചെറിയ പ്രാർത്ഥന പോലും സമ്മാനിക്കുന്ന മഹാ ഭാഗ്യവും ആ ദിവസത്തെ പൂജ, അഭിഷേകമാഹാത്മ്യവും ഇതിൽ തിരുമേനി പറഞ്ഞു തരുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!