Friday, 20 Sep 2024
AstroG.in

ശിവ അഷ്ടോത്തരം എന്നും കേൾക്കൂ, ഇത് ആരെയും രക്ഷിക്കുന്ന ദിവ്യ മന്ത്രം

ആരെയും രക്ഷിക്കുന്ന ശിവ മന്ത്രമാണിത് – ശിവ അഷ്ടോത്തരശതനാമം. ശിവപൂജയിൽ സുപ്രധാനമാണ് അഷ്ടോത്തര ജപം. ശിവഭഗവാന്റെ 108 നാമങ്ങൾ കോർത്തിണക്കിയ ഈ ദിവ്യമന്ത്രം ആർക്കും ജപിക്കാം. ജപിക്കാൻ അറിയാത്തവർക്ക് കേൾക്കാം. ഭക്തി ഗാന ആലാപനത്തിൽ അഭിമാനകരമായ ഒരു സ്ഥാനം നേടിയ മണക്കാട് ഗോപൻ ആലപിച്ച ഈ ശിവഅഷ്ടോത്തരം ഭക്തർക്ക് തികച്ചും ദിവ്യമായ
അനുഭൂതിയേകും. ഈ വീഡിയോ നേരം ഓൺലൈനിന് വേണ്ടി എഡിറ്റ് ചെയ്തത് സജിത് ജെ എസ് നായരാണ്. ഓഡിയോ റെക്കാഡിംഗ് : ഗൗതം ജി. ചൊല്ലുന്നത് പോലെ തന്നെ പ്രധാനമാണ് ശിവഅഷ്ടോത്തരം കേൾക്കുന്നതെന്നും ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പറയുന്നു. ഏകാഗ്രതയോടെ കേട്ടാൽ ജപിക്കുന്നതിന് സമാനം തന്നെ. ശ്രവണവും കീർത്തനവും ഒരുപോലെ പ്രധാനവും പുണ്യവുമാണ്. പ്രപഞ്ചനാഥനായ ശിവനെ അഷ്ടോത്തരം ശതനാമം ചൊല്ലി ജപിക്കുന്നത് തികച്ചും പുണ്യകരവും അഭീഷ്ടദായകവുമാണ്. അതുകൊണ്ടു തന്നെ നിത്യജപത്തിന് അത്യുത്തമമാണ് അഷ്ടോത്തര ശതനാമങ്ങൾ. യാതൊരു ദോഷവും ഇല്ലാത്ത ഈ ദിവ്യ മന്ത്രം രാവിലെയും വൈകിട്ടും ജപിക്കാം. എല്ലാ ഭൗതിക നേട്ടങ്ങളും ലഭിക്കും. മന:ശാന്തി, പാപശമനം എന്നിവയും ജപഫലങ്ങളാണ്. ഈ വീഡിയോ ശ്രദ്ധിച്ചു കേട്ട് പ്രയോജനപ്പെടുത്തുക. ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!