Friday, 20 Sep 2024
AstroG.in

ശിവ മന്ത്രങ്ങളുടെ പൊരുളും ഫലവും

ശിവ പഞ്ചാക്ഷരി മന്ത്രം ഓം നമ ശിവായ, നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിച്ച മന്ത്രമാണ്. ഇതാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. 
ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ “ന” സൂചിപ്പിക്കുന്നത് നാഗേന്ദ്രഹാരനെ, സർപ്പത്തെ ആഭരണമായി കഴുത്തിൽ ല അണിഞ്ഞവനെ ആണ്.
മന്ദാകിനി(ഗംഗ) നദിയിലെ ജലത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ “മ” എന്ന അക്ഷരം അർത്ഥമാക്കുന്നത്. മൂന്നാമത്തെ അക്ഷരമായ “ശി” ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെ ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നു.

വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന ശ്രേഷ്ഠനായ ശിവനെയാണ് നാലാമത്തെ അക്ഷരമായ “വാ” സൂചിപ്പിക്കുന്നത്.അഞ്ചാമത്തെ അക്ഷരമായ “യ”  യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

രുദ്ര മഹാ മന്ത്രം

ഓം നമോ ഭഗവത് രുദ്രായ്

– ശിവന്റെ അതിപ്രശസ്തവും , ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്യം രുദ്രം എന്നാണ്.

ശിവഗായത്രി മന്ത്രം

ഓം തത്പുരുഷായ്‌ വിദ്മഹേ  മഹാദേവായ്‌ ധീമഹി 

തന്നോ രുദ്ര പ്രചോദയാത്

(അർത്ഥം: ഞാൻ മഹത്തായ ശിവതത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭയെ പ്രകാശിപ്പിക്കുന്നതിന് രുദ്രൻ അനുഗ്രഹിക്കേണമേ )

ക്ഷമാപണ മന്ത്രം

ഓം കരചരണകൃതം വാ 

കായജം കർമജം വാ

ശ്രവണ നയനജം വാ

മാനസം വാ അപരാധം

വിഹിതം മവിഹിതം വാ

സർവ്വ മേമ തത്ക്ഷമസ്വ

ശിവ ശിവ കരുണാബ്‌ധൈ

ശ്രീ മഹാദേവ ശംഭോ

(ക്ഷമാപണ ശിവമന്ത്ര അർത്ഥം : കരുണാമയനായ മഹാദേവനെ ഞാൻ  ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തിഎന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കി  കൊടുക്കുന്നതിന് ഞാൻ ഭഗവാനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഭഗവാനോടു മാപ്പ് അപേക്ഷിക്കുന്നു)

ശിവ മന്ത്രങ്ങൾ എങ്ങനെ ജപിക്കാം

1. ശിവ മന്ത്രങ്ങൾ ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാനായി രുദ്രാക്ഷ  ജപമാല ഉപയോഗിക്കുക.

2. വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ സമർപ്പണങ്ങളാണ്.

3 ചതുർഥി തിഥി, ശിവ രാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ജപിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

ശിവമന്ത്ര ജപ ഫലങ്ങൾ
1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റും ശാന്തിയും സൗഹാർദ്ദവും വളർത്തുകയും ചെയ്യും.

2. എല്ലാ  ഭീതികളും നീക്കും.ഭക്തർ ആത്മവിശ്വാസം നേടുകയും ചെയ്യും.

3. ശത്രുക്കളെ നശിപ്പിക്കുന്നു,  വ്യക്തിയുടെ ക്ഷേമവും വിജയവും ഉറപ്പാക്കുന്നു.

4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.

5. വിദ്യാർത്ഥികളിൽ ഏകാഗ്രതയും ബുദ്ധിയും മെച്ചപ്പെടുത്തി സമർത്ഥരാക്കുന്നു. 

6. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.

7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും  മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.         

– വേണു മഹാദേവ് 

+91 9847475559

error: Content is protected !!