ശ്രീകൃഷ്ണനെ ഭജിക്കുക; പകൽ അല്പംകർപ്പൂരം പൊടിച്ച് കൈവശം സൂക്ഷിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 മെയ് 15, ബുധൻ
കലിദിനം 1871980
1199 ഇടവം 01
(൧൧൯൯ ഇടവം ൦൧ )
തമിഴ് വർഷം ക്രോധി വൈകാശി 02
ശകവർഷം 1946 വൈശാഖം 25
ഉദയം 06.04 അസ്തമയം 06.37 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.20 pm to 01.54 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.46 am to 12.20 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.38 am to 09.12 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴത്തിനും ശുക്രനും മൗഢ്യം ശനി സ്വക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തികയിൽ (കാർത്തിക ഞാറ്റുവേല ) ചൊവ്വ രേവതിയിൽ ബുധൻ അശ്വതിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ ഭരണിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:04 വരെ മേടം പകൽ 08.14 വരെ ഇടവം പകൽ 10.18 വരെ മിഥുനം പകൽ 12.28 വരെ കർക്കടകം പകൽ 02.18 വരെ ചിങ്ങം വൈകിട്ട് 04.22 വരെ കന്നി വൈകിട്ട് 06.30വരെ തുലാം തുടർന്ന് വൃശ്ചികം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃ സന്ധ്യ 05.04 am to 06.14 am
സായം സന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
പകൽ 05.25 വരെ ആയില്യം
തിഥി ദൈർഘ്യം
ദിനം മുഴുവൻ ശുക്ലപക്ഷ അഷ്ടമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ഞാറ്റുവേല
കാർത്തിക ഞാറ്റുവേല തുടങ്ങിയതിനാൽ
അഗ്നിനക്ഷത്രയോഗം തുടങ്ങി. അതിനാൽ മെയ് 24 രാത്രി 03.26 വരെ വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് ചേർന്നതല്ല .
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മകം തിഥി: ശുക്ള പക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഇല്ല
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന
ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്പാഞ്ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂയം, തിരുവാതിര, വിശാഖം, രേവതി, അശ്വതി
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്തുക. ശ്രീകൃഷ്ണസ്വാമിയെ ഭജിക്കുവാനുള്ള ഒരു സ്തുതി ചേർക്കുന്നു:
ഉമാമഹേശ സംസ്തുതം അനുഗ്രഹൈക തല്പരം
അധർമ്മ നാശകാരകം സ്വധർമ്മ കർമ്മബോധകം
ഭവാബ്ധി ദുഃഖമോചകം മന: പ്രശാന്തി ദായകം
നമാമി സത്യരൂപിണം ഹരിം പ്രപഞ്ചരക്ഷകം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: പകൽ അല്പം കർപ്പൂരം പൊടിച്ചത് പൊതിഞ്ഞു കൈവശം സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച
പ്രതികൂല നിറം : ചുവപ്പ്.
ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു.
ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved