ശ്രീകൃഷ്ണ ജയന്തിയും വ്യാഴാഴ്ചയും
ഒന്നിച്ച് ; മന്ത്രജപത്തിന് മൂന്നിരട്ടിഫലം
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
ഇഷ്ടകാര്യസിദ്ധിക്കും, ഭാഗ്യം തെളിയാനും ഏറ്റവും ഗുണകരമാണ് ശ്രീകൃഷ്ണ പ്രാർത്ഥന. ഭക്തിപൂർവ്വമായ പ്രാർത്ഥന കൊണ്ട് പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാനാണ് പ്രേമഭക്തിയും, അധർമ്മ സംഹാരവും മുഖമുദ്രയാക്കിയ ശ്രീകൃഷ്ണൻ.
വശ്യതയുടെയും പ്രേമത്തിന്റെയും സൗമ്യതയുടെയും പ്രതീകമായ കൃഷ്ണന്റെ ബാലലീലകൾ, പ്രേമജീവിതം, കൗശലപൂർവ്വമായ ശത്രുസംഹാരം തുടങ്ങി പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകളുണ്ട്. വിശ്വാസികളെ ഇത്ര സ്വാധീനിച്ച വേറൊരു ഈശ്വരാവതാരം ഇല്ല. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധനാലയങ്ങൾ ശ്രീകൃഷ്ണനുണ്ട്. ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ചു വരുന്ന പുണ്യദിനത്തിൽ അർദ്ധരാത്രിയിലാണ് വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ അവതാരമെടുത്തത്. അഷ്ടമിരോഹിണി എന്ന പേരിൽ പ്രസിദ്ധമായ ഈ ദിനം ഇത്തവണ 2022 ആഗസ്റ്റ് 18 ന് വ്യാഴാഴ്ചയാണ്. ശ്രീകൃഷ്ണ മന്ത്രജപത്തിന് ഇരട്ടിഫലം ലഭിക്കുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഇക്കുറി ഇത് മഹാവിഷ്ണു പ്രധാനമായ വ്യാഴാഴ്ച ചേർന്ന് വരികയാൽ മൂന്നിരട്ടി പ്രാധാന്യമുണ്ട്. ഈ ദിവസം ജപിക്കാൻ പറ്റിയ ചില ശ്രീകൃഷ്ണ മന്ത്രങ്ങളും സ്തുതികളും :
1
ഓം ക്ലീം കൃഷ്ണ ക്ലീം നമഃ
ഓം ക്ലീം കൃഷ്ണായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ
ഈ മൂന്ന് മന്ത്രങ്ങളിൽ ഒന്നെങ്കിലും അഷ്ടമിരോഹിണി നാൾ 1008 തവണ ജപിക്കുന്നത് ഉത്തമമാണ്. നിത്യവും ഇത് ജപിച്ചാൽ ജീവിതത്തിൽ എല്ലാക്കാര്യങ്ങളിലും വൻ പുരോഗതിയുണ്ടാകും എന്ന കാര്യം തീർച്ചയാണ്
2
അച്യുതം കേശവം വിഷ്ണും
ഹരി സത്യം ജനാർദ്ദനം
ഹംസം നാരായണം ചൈവ-
മേതന്നാമഷ്ടകം പഠേത്
അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം , ജനാർദ്ദനൻ, ഹംസം (ആത്മാവ് ) നാരായണൻ എന്നീ 8 നാമങ്ങൾ അഷ്ടമിരോഹിണി ദിവസം ജപിച്ചാൽ ശ്രീകൃഷ്ണ ഭഗവാനിൽ ഉറച്ച ഭക്തിയുണ്ടാകും. ദാരിദ്ര്യവും ശത്രുഭയവും ദുഃസ്വപ്നങ്ങളും ഒഴിഞ്ഞു പോകും. ഇത് നിത്യജപത്തിനും നല്ലതാണ്.
3
അഷ്ടമിരോഹിണി ദിവസം ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്യുന്നത് അത്യുത്തമമാണ്.ശ്രീകൃഷ്ണ ഭക്തരെ സംബന്ധിച്ചിടത്തോളം ദശമസ്കന്ധമാണ് ഏറ്റവും പ്രധാനം. ശ്രീകൃഷ്ണന്റെ ജനനം മുതലുള്ള പ്രധാന സംഭവങ്ങളെല്ലാം ഈ സ്കന്ധത്തിലാണുള്ളത്. ദശമം മുഴുവനും വായിക്കുന്നതാണ് ഉത്തമം. അതിന് കഴിഞ്ഞില്ലെങ്കിൽ
തമദ്ഭുതം ബാലകമംബുജേക്ഷണം
ചതുർഭുജം ശംഖ ഗദാരുദായുധം
എന്ന അവതാര ഭാഗം മാത്രം പാരായണം ചെയ്യുക.
4
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദാം മനസാസ്മരാമി
കഴിയുന്നത്ര നേരം നാരായണനാമം ജപിക്കുക. നാരായണ നാമജപം പാപങ്ങളെല്ലാം തീർക്കും. ദാരിദ്ര്യം,വിശപ്പ് ഇവ അകറ്റപ്പെടും ദു:ഖങ്ങൾ തീരുകയും സങ്കടങ്ങൾ ഇല്ലാതാവുകയും വാക് വൈഭവം കൂടുകയും നാവിൽ നിന്നും നല്ല വാക്കുകൾ പൊഴിയുകയും ചെയ്യും.നാരായണ നാമമാഹാത്മ്യം വർണ്ണിക്കേണ്ടതില്ലല്ലോ
5
കൃഷ്ണായ വാസുദേവായ
ദേവകി നന്ദനായച
നന്ദ ഗോപകുമാരായ
ഗോവിന്ദായ നമോനമ:
നന്ദനം വസുദേവസ്യ
നന്ദഗോപസ്യനന്ദനം
യശോദാനന്ദനം വന്ദേ!
ദേവകീനന്ദനം സദാ
6
ശ്രീകൃഷ്ണ അഷ്ടോത്തര ശതനാമാവലി ജപിക്കുന്നതും ശ്രേഷ്ഠമാണ് :
ശ്രീകൃഷ്ണ അഷ്ടോത്തരശത നാമാവലി
ഓം ശ്രീകൃഷ്ണായ നമഃ
ഓം കമലാനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷ വിഗ്രഹായ നമഃ
ഓം ശ്രീവത്സ കൌസ്തുഭധരായ നമഃ
ഓം യശോദാ വത്സലായ നമഃ
ഓം ഹരയേ നമഃ
ഓം ചതുര്ഭുജാത്തചക്രസി –
ഗദാശംഖാദ്യുദായുധായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ശ്രീശായ നമഃ
ഓം നന്ദഗോപപ്രിയാത്മജായ നമഃ
ഓം യമുനാവേഗസംഹാരിണേ നമഃ
ഓം ബലഭദ്രപ്രിയാനുജായ നമഃ
ഓം പൂതനാജീവിതഹരായ നമഃ
ഓം ശകടാസുര ഭഞ്ജനായ നമഃ
ഓം നന്ദവ്രജ ജനാനന്ദിനേ നമഃ
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ
ഓം നവനീത വിലിപ്താംഗായ നമഃ
ഓം നവനീതനടായ നമഃ
ഓം അനഘായ നമഃ
ഓം നവനീതനവാഹാരിണേ നമഃ
ഓം മുചുകുന്ദ പ്രസാദകായ നമഃ
ഓം ഷോഡശസ്ത്രീസഹസ്രേശായ നമഃ
ഓം ത്രിഭംഗിനേ നമഃ
ഓം മധുരാകൃതയെ നമഃ
ഓം ശുകവാഗമൃതാബ്ധീന്ദവേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം ഗോവിദാംപതയേ നമഃ
ഓം വത്സപാലന സഞ്ചാരിണേ നമഃ
ഓം ധേനുകാസുരഭഞ്ജനായ നമഃ
ഓം തൃണീകൃതതൃണാവര്ത്തായ നമഃ
ഓം യമളാര്ജുനഭഞ്ജനായ നമഃ
ഓം ഉത്താളതാളഭേത്രേ നമഃ
ഓം തമലാ ശ്യമാളാകൃതയെ നമഃ
ഓം ഗോപഗോപീശ്വരായ നമഃ
ഓം യോഗിനെ നമഃ
ഓം കോടി സൂര്യ സമപ്രഭായ നമഃ
ഓം ഇളാപതയേ നമഃ
ഓം പരസ്മൈ ജ്യോതിഷേ നമഃ
ഓം യാദവേന്ദ്രായ നമഃ
ഓം യദുദ്വഹായ നമഃ
ഓം വനമാലിനേ നമഃ
ഓം പീതവാസസെ നമഃ
ഓം പാരിജാതാപഹാരകായ നമഃ
ഓം ഗോവർദ്ധനാചാലോദ്ധർത്രേ നമഃ
ഓം ഗോപാലായ നമഃ
ഓം സര്വപാലകായ നമഃ
ഓം അജായ നമഃ
ഓം നിരഞ്ജനായ നമഃ
ഓം കാമജനകായ നമഃ
ഓം കഞ്ജലോചനായ നമഃ
ഓം മധുഘ്നേ നമഃ
ഓം മഥുരാനാഥായ നമഃ
ഓം ദ്വാരകാനായകായ നമഃ
ഓം ബലിനേ നമഃ
ഓം വൃന്ദാവനാന്ത സഞ്ചാരിണേ നമഃ
ഓം തുളസീദാമ ഭൂഷണായ നമഃ
ഓം സ്യമന്തകമണേര്ഹത്രേ നമഃ
ഓം നരനാരായണാത്മകായ നമഃ
ഓം കുബ്ജാകൃഷ്ടാംബരധരായ നമഃ
ഓം മായിനേ നമഃ
ഓം പരമപുരുഷായ നമഃ
ഓം മുഷ്ടികാസുര ചാണൂര
മല്ലയുദ്ധ വിശാരദായ നമഃ
ഓം സംസാര വൈരിണേ നമഃ
ഓം കംസാരയേ നമഃ
ഓം മുരാരയേ നമഃ
ഓം നരകാന്തകായ നമഃ
ഓം അനാദി ബ്രഹ്മചാരിണേ നമഃ
ഓം കൃഷ്ണാവ്യസനകര്ഷകായ നമഃ
ഓം ശിശുപാല ശിരശ്ഛേത്രേ നമഃ
ഓം ദുര്യോധന കുലാന്തകൃതേ നമഃ
ഓം വിദുരാക്രൂര വരദായ നമഃ
ഓം വിശ്വരൂപ പ്രദര്ശകായ നമഃ
ഓം സത്യാ വാചേ നമഃ
ഓം സത്യാസങ്കല്പായ നമഃ
ഓം സത്യഭാമാരതായ നമഃ
ഓം ജയിനേ നമഃ
ഓം സുഭദ്രാപൂര്വജായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ഭീഷ്മമുക്തി പ്രദായകായ നമഃ
ഓം ജഗദ് ഗുരവേ നമഃ
ഓം ജഗന്നാഥായ നമഃ
ഓം വേണുവാദ്യവിശാരദായ നമഃ
ഓം വൃഷഭാസുര വിദ്ധ്വംസിനേ നമഃ
ഓം ബാണാസുര ബലാന്തകൃതേ നമഃ
ഓം യുധിഷ്ഠിര പ്രതിഷ്ഠാത്രേ നമഃ
ഓം ബര്ഹിബർഹാവതംസകായ നമഃ
ഓം പാര്ത്ഥസാരഥയേ നമഃ
ഓം അവ്യക്തായ നമഃ
ഓം ഗീതാമൃത മഹോദധയേ നമഃ
ഓം കാളീയ ഫണിമാണിക്യ
രഞ്ജിത ശ്രീപാദാംബുജായ നമഃ
ഓം ദാമോദരായ നമഃ
ഓം യജ്ഞഭോക്ത്രേ നമഃ
ഓം ദാനവേന്ദ്ര വിനാശനായ നമഃ
ഓം നാരായണായ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം പന്നഗാശനവാഹനായ നമഃ
ഓം ജലക്രീഡാ സമാസക്ത
ഗോപീ വസ്ത്രാപഹാരകായ നമഃ
ഓം പുണ്യശ്ലോകായ നമഃ
ഓം തീര്ത്ഥകരായ നമഃ
ഓം വേദവേദ്യായ നമഃ
ഓം ദയാ നിധയെ നമഃ
ഓം സര്വതീർത്ഥാത്മകായ നമഃ
ഓം സര്വഗ്രഹരൂപിണേ നമഃ
ഓം പരാത്പരായ നമഃ
7
രാജഗോപാലം, വിദ്യാഗോപാലം തുടങ്ങിയ ഗോപാല മന്ത്രങ്ങൾ 108,144,1008 ഇങ്ങനെ യഥാശക്തി ജപിക്കുന്നത് അതാത് ആഗ്രഹസാഫല്യത്തിനും
സമ്പൽസമൃദ്ധിക്കും വശ്യത്തിനും വിദ്യാലാഭത്തിനും
വളരെ നല്ലതാണ്.
രാജഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താ നാമഭയം കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ
വിദ്യാ ഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രായച്ഛമേ
8
വിഷ്ണു സഹസ്രനാമം ജപിക്കുന്നത് വളരെ ഉത്തമമാണ്. വിഷ്ണു അഷ്ടോത്തരം ജപിക്കുന്നത് നല്ലതാണ്.
ഹരി ഓം തത് സത്
ശ്രീ കൃഷ്ണാർപ്പണമസ്തു
സംശയങ്ങൾക്കും മന്ത്രോപദേശങ്ങൾക്കും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
+91 960 500 2047
Story Summary: Significance of Ashtami Rohini 2022,
Powerful Mantras for the blessings of Lord Sreekrishna