Monday, 20 May 2024
AstroG.in

ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക;
ചെറിയ മണി വടക്കു ഭാഗത്ത് വയ്ക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2022 ഒക്ടോബർ 22, ശനി
കലിദിനം 1871409
കൊല്ലവർഷം 1198 തുലാം 05
(1198 തുലാം ൦൫ )
തമിഴ് വർഷം ശുഭവൃത് അയ്പ്പശി 05
ശകവർഷം 1944 ആശ്വിനം 30

ഉദയം 06:12 അസ്തമയം 06:04 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 52 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 08 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 09:10 മുതൽ 10:39 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 06:12 മുതൽ 07:41 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 01:37 മുതൽ 03:06 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ബുധൻ വ്യാഴം, ശനി ഇവർ സ്വക്ഷേത്രത്തിൽ ബുധൻ ഉച്ചത്തിൽ വ്യാഴം, ശനി
ഇവർ വക്രത്തിൽ ബുധനും ശുക്രനും മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല)
ചൊവ്വ മകയിരത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ ചിത്തിരയിൽ ശനി
അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു ചോതിയിൽ

പകൽ രാശിപ്രമാണം
കാലത്ത് 07:58 വരെ തുലാം (അശുഭം) പകൽ 10:08 വരെ വൃശ്ചികം (ശുഭം) പകൽ 12:21 വരെ ധനു പകൽ 02:16 വരെ മകരം വൈകിട്ട് 04:08 വരെ കുംഭം വൈകിട്ട് 05:44 വരെ മീനം തുടർന്ന് മേടം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകിട്ട് 06:36 മുതൽ 07:00 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:42 മുതൽ 05:28 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 05:05 മുതൽ 06:15 വരെ
സായംസന്ധ്യ വൈകിട്ട് 06:34 മുതൽ 07:44 വരെ

നക്ഷത്രം
പകൽ 01:50 വരെ പൂരം തുടർന്ന് ഉത്രം
തിഥി
വൈകിട്ട് 06:03 വരെ കൃഷ്ണപക്ഷ ദ്വാദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല.
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ശ്രാദ്ധം, പിറന്നാൾ
മാസത്തിലെ ഉത്രം, കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം പൂരം പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്.

പ്രതികൂലം
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം നാളുകാർക്ക് ദിനം പ്രതികൂലം
അനുകൂലം
രോഹിണി, ചിത്തിര, വിശാഖം, തൃക്കേട്ട, പൂരാടം നാളുകാർക്ക് ദിനം അനുകൂലം .

ദിന ദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക. ഒരു ധർമ്മശാസ്താ സ്തുതി ചേർക്കുന്നു:
ഹേ ഭൂതനാഥ ഭഗവൻ , ഭവദീയചാരു-
പാദാംബുജേ ഭവതു ഭക്തിരചഞ്ചലാ മേ
നാഥായ സര്‍വജഗതാം ഭജതാം ഭവാബ്ധി-
പോതായ നിത്യമഖിലാങ്ഗഭുവേ നമസ്തേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : ഒരു ചെറിയ മണി ഭവനത്തിന്റെ/ ഓഫീസിന്റെ വടക്കു ഭാഗത്ത് വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം
പ്രതികൂല നിറം: ചുവപ്പ്.

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved


error: Content is protected !!