Saturday, 23 Nov 2024
AstroG.in

ശ്രീ നീലകണ്ഠനെ ഭജിക്കുക; പ്രാതലിനൊപ്പം പച്ച നെല്ലിക്ക കഴിക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 മെയ് 07, ഞായർ
കലിദിനം 1871606
കൊല്ലവർഷം 1198 മേടം 23
തമിഴ് വർഷം ശുഭകൃത് ചിത്തിര 24
ശകവർഷം 1945 വൈശാഖം 17

ഉദയം 06.05 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 30 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 30 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം വൈകിട്ട് 05.01 മുതൽ 06.35 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 03.27 മുതൽ 05.01 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 12.20 മുതൽ 01.53 വരെ
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം ശനി സ്വക്ഷേത്രത്തിൽ
ബുധന് വക്രമൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണിയിൽ (ഭരണി ഞാറ്റുവേല) ചൊവ്വ പുണർതത്തിൽ ബുധൻ ഭരണിയിൽ വ്യാഴം അശ്വതിയിൽ ശുക്രൻ മകയിരത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചോതിയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:37 വരെ മേടം (അശുഭം) പകൽ 08:41
വരെ ഇടവം (ശുഭം) പകൽ 10:53 വരെ മിഥുനം പകൽ 12:48 വരെ കർക്കടകം വൈകിട്ട് 03:01 വരെ ചിങ്ങം വൈകിട്ട് 04:57 വരെ കന്നി തുടർന്ന് തുലാം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:33 മുതൽ 06:57 വരെ

ഈശ്വര പ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.56 മുതൽ 05.43 വരെ
പ്രാതഃസന്ധ്യ രാവിലെ 05.19 മുതൽ 06.31 വരെ
സായംസന്ധ്യ വൈകിട്ട് 06.35 മുതൽ 07.46 വരെ

ഇന്നത്തെ നക്ഷത്രം
രാത്രി 08.21 വരെ അനിഴം

തിഥി ദൈർഘ്യം
രാത്രി 20: 15 വരെ കൃഷ്ണപക്ഷ ദ്വിതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ് .
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം തിഥി
അനിഴം, കൃഷ്ണപക്ഷ ദ്വിതീയ

പിറന്നാൾ
ഇന്ന് പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം അനിഴം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ്

പ്രതികൂലം
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

അനുകൂലം
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ദിവസ ഗുണ വർധനവിന്
ദിവസ ഗുണ വർധനയ്ക്ക് പരമശിവനെ നീലകണ്ഠ ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമാണ്. ശ്രീനീലകണ്ഠ ധ്യാനം :
അത്യുഗ്ര ഹാലാഹല പാണിപ്ദമം
ഗംഗാധരം ചന്ദ്രതുഷാര വർണ്ണം
ഗൗരീപതിം ഘോര ഭുജംഗ ഭൂഷം
ശ്രീനീലകണ്ഠം ഹൃദി ഭാവയാമി

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രഭാത
ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ ഗായത്രി ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം പ്രഭാകരായ വിദ്മഹേ
ദിവാകരായ ധീ മഹി
തന്ന: സൂര്യ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!