Saturday, 23 Nov 2024
AstroG.in

ശ്രീ നീലകേശിക്ക് പറണേറ്റ് മഹോത്സവം; മുടിയേറ്റ് കണ്ടാൽ ഭദ്രകാളി പ്രീതി

ആറുവർഷത്തിൽ ഒരിക്കൽ നടക്കുന്ന പറണേറ്റ് മഹോത്സവം തിരുവനന്തപുരം ങ്ങാന്നൂർ മേക്കുംകര നീലകേശി മുടിപ്പുരയെ ഭക്തിസാന്ദ്രമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28 ന് ആരംഭിച്ച 55 ദിവസം നീളുന്ന പറണേറ്റ് മഹോത്സവം 2022ഏപ്രിൽ 23ന് സമാപിക്കും.

ഭദ്രകാളിയുടെ അത്യപൂർവഭാവമാണ് ശ്രീ നീലകേശി. ദേവിക്ക് നീലകേശി ഭാവമുള്ള ക്ഷേത്രങ്ങൾ കേരളത്തിൽ വളരെക്കുറവാണ്. ഭദ്രകാളി പ്രധാന അനുഷ്ഠാനമായ മുടിയേറ്റ് നടക്കുന്ന ക്ഷേത്രമാണിത്.

തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവിതാംകൂർ ഭാഗത്ത് മുടിപ്പുരകൾക്കും ഉത്സവ ഭാഗമായ മുടിയേറ്റിനും വലിയ പ്രാധാന്യമാണ്. വരിക്കപ്ലാവിന്റെ കാതലിൽ ഒരുക്കി അലങ്കരിക്കുന്ന ദേവീപ്രതീകമാണ് സാധാരണ മുടി. പട്ടാഴി, വെള്ളായണി തുടങ്ങിയ ക്ഷേത്രങ്ങളിൽ സ്വർണ്ണമുടിയാണുള്ളത്. ശ്രീ നീലകേശി മുടിപ്പുരയിൽ പ്ലാവിൽ തീർത്ത മുടിയാണ്. 55 ദിവസം നീളുന്ന പറണേറ്റ് മഹോത്സവത്തിൽ സവിശേഷമായ ധാരാളം ചടങ്ങുകൾ ഉണ്ട്. മുടിയേറ്റ് കാണുന്നത് തന്നെ ഭദ്രകാളി പ്രീതി നേടുന്നതിന് ഉത്തമമാണ്.

ശ്രീ നീലകേശി മുടിപ്പുരയുടെയും പറണേറ്റിന്റെയും വിശേഷങ്ങൾ ഉത്സവദർശനം നൽകുന്ന അനുഗ്രഹം തുടങ്ങി എല്ലാക്കാര്യങ്ങളും ഈ വീഡിയോയിൽ പറഞ്ഞു തരികയാണ് താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!