Monday, 7 Oct 2024
AstroG.in

ശ്രീ രാമായണം; ആയിരം നാമ തുല്യം ഒരു രാമനാമം

ശ്രീരാമചന്ദ്രന്റെ അവതാര മഹിമ നാടെങ്ങും പാടി പുകഴ്ത്തുന്ന കർക്കടക മാസം സമാഗതമായി. മര്യാദാ പുരുഷോത്തമനെന്നും മാതൃകാ പുരുഷനെന്നും പ്രകീർത്തിക്കുന്ന രാമന്റെ സ്മരണ പോലും പുണ്യമായാണ് കരുതുന്നത്. അപ്പോൾ പിന്നെ രാമനാമ ജപത്തിന്റെയും രാമായണ പാരായണത്തിന്റെയും പ്രാധാന്യം പറയേണ്ടതുണ്ടോ? നിഷ്ഠയോടെയുള്ള രാമായണ വായന മനസിലെ മാലിന്യമെല്ലാം അകറ്റി അത് ആത്മീയമായ ഉന്നതിയിലേക്കും ആഗ്രഹസാഫല്യത്തിലേക്കും നമ്മെ നയിക്കും എന്നാണ് വിശ്വാസം. ഇവിടെ ശ്രീരാമാവതാര മാഹാത്മ്യം വർണ്ണിക്കുന്ന പ്രഭാഷണ പരമ്പര തുടങ്ങുകയാണ് ആത്മീയാചാര്യൻ ഭാഗവത ചൂഡാമണി ശ്രീ പള്ളിക്കൽ സുനിൽ. തികഞ്ഞ ഭക്തിയോടെ രാമകഥാമൃതം കേൾക്കുന്ന ഏതൊരാൾക്കും തീർച്ചയായും സുകൃതം ലഭിക്കും. ഭഗവത് സ്മരണയോടെ ഇത് കേൾക്കുക, രാമായണ മാസ പുണ്യം വർദ്ധിപ്പിച്ച് ഈശ്വരകൃപ നേടുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Sri Ramayanam : Spiritual Speech byBhagavata Saptaha Acharya Pallikkal Sunil 

error: Content is protected !!