Saturday, 23 Nov 2024
AstroG.in

ശർക്കര ചേർത്ത അരിപ്പൊടി ഉറുമ്പുകൾക്ക് നൽകുക; ശാസ്താ ഭജനം നടത്തുക

നിത്യജ്യോതിഷം
(ലഘുപരിഹാരങ്ങൾ സഹിതം)

2022 മേയ് 20, ശനി
കലിദിനം 1871255
കൊല്ലവർഷം 1197 ഇടവം 07
(൧൧൯൭ മേടം ൦൭ )
ശകവർഷം 1944 വൈശാഖം 31
തമിഴ് വർഷം ശുഭകൃത് വൈകാശി 07

ഉദയം 06:03 അസ്തമയം 06:38 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 09:11 മുതൽ 10:46 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 06:03 മുതൽ 07:37 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 01:54 മുതൽ 03:29 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശുക്രൻ ഉച്ചത്തിൽ ബുധൻ വക്രമൗഢ്യത്തിൽ വ്യാഴം സ്വക്ഷേത്രത്തിൽ ശനി മൂല ത്രികോണ ക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തിക (കാർത്തിക ഞാറ്റുവേല ) ചൊവ്വ പൂരുരുട്ടാതിയിൽ, ബുധൻ കാർത്തികയിൽ വ്യാഴം ഉത്തൃട്ടാതിയിൽ ശുക്രൻ രേവതിയിൽ ശനി അവിട്ടത്തിൽ
രാഹു കാർത്തികയിൽ കേതു വിശാഖത്തിൽ

പകൽ രാശി പ്രമാണം
കാലത്ത് 07:45 വരെ ഇടവം (ശുഭം) പകൽ 09:56 വരെ മിഥുനം (ശുഭം) പകൽ 12:04 വരെ കർക്കടകം (ശുഭം) വൈകിട്ട് 02:04 വരെ ചിങ്ങം (അശുഭം) പകൽ 04:05 വരെ കന്നി (ശുഭം) പകൽ 06:07 വരെ തുലാം (അശുഭം) തുടർന്ന് വൃശ്ചികം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും
ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:22 മുതൽ 06:46 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:35 മുതൽ 05:21 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 04:58 മുതൽ 06:07 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:44 വരെ

നക്ഷത്രം
രാത്രി 11:46 വരെ തിരുവോണം
തിഥി
പകൽ 03:00 വരെ കൃഷ്ണപക്ഷ ഷഷ്ടി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്.
സത്സന്താനയോഗമുള്ള ദിനമാണ്.
സിസേറിയൻ പ്രസവം ആവാം.

ശ്രാദ്ധം, പിറന്നാൾ
മാസത്തിലെ തിരുവോണം, കൃഷ്ണ പക്ഷ ഷഷ്ടി, സപ്തമി ശ്രാദ്ധം, തിരുവോണം പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്.

പ്രതികൂലം
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം .

അനുകൂലം
ഉത്രാടം, കാർത്തിക, രോഹിണി, ചോതി, അശ്വതി, ഭരണി നാളുകാർക്ക് ദിനം അനുകൂലം

വാരാധിപൻ ശുക്രൻ

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ശാസ്താ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
അരിസരോരുഹ ശംഖഗദാധരം
പരിഘമുദ്ഗരബാണധനുർധരം
ക്ഷുരികതോമരശക്തിലസത്കരം
ഹരിഹരാത്മജമീശ്വരമാശ്രയേ

വിമലമാനസസാരസഭാസ്കരം
വിപുലവേത്രധരം പ്രയസ്കരം
വിമതഖണ്ഡന ചണ്ഡ ധനുഷ്കരം
ഹരിഹരാത്മജമീശ്വരമാശ്രയേ

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
ശർക്കര ചേർത്ത അരിപ്പൊടി ഉറുമ്പുകൾക്ക് നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം

പ്രതികൂല നിറം: ചുവപ്പ്.

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ
നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻ വിളക്കിലെണ്ണ, ജലധാര
ഇവ കഴിപ്പിക്കുന്നതും അത്യുത്തമം

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവർക്ക് ജപിക്കാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!