Sunday, 29 Sep 2024
AstroG.in

സകലരുടെയും മനംകവരാൻ ഗണപതി സഹായിക്കും

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലും കലാരംഗത്തും  മിന്നിത്തിളങ്ങുന്നതിന്  ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്ന കർമ്മമാണ് ചെങ്കണപതിഹോമം.  വശ്യസ്വരൂപനായ ഗണപതിയെ സങ്കല്പിച്ചുള്ള  ഈ ഗണപതിഹോമം രാത്രിയിലാണ് നടത്തുന്നത്. പടിഞ്ഞാറ് അഭിമുഖമായിരുന്നാണ്  ചെങ്കണപതിഹോമം ചെയ്യേണ്ടത്. 

അത്ഭുതകരമായ വശ്യ ശക്തിയേകുന്ന ഈ കര്‍മ്മം നല്ലൊരു  പൂജാരിയെ കൊണ്ട് ചെയ്യിക്കുക. വിനായക ചതുർത്ഥി  ചെങ്കണപതിഹോമം നടത്താൻ പറ്റിയദിവസമാണ്. അന്ന്  ഈ ഹോമം നടത്തിയാൽ മറ്റ് സന്ദർഭങ്ങളിൽ നടത്തുന്നതിനെക്കാൾ വേഗം ഫലം ലഭിക്കും.

ശര്‍ക്കര, നെയ്, അവൽ, മലർ, പഴം എന്നിവ തിരുമ്മിയ നാളികേരം ചേര്‍ത്ത് ഉരുളയായി ചെങ്കണപതിഹോമത്തിൽ ഹോമകുണ്ഡത്തിൽ അർപ്പിക്കുന്നു. ചിലർ  തിരുമ്മിയ നാളികേരവും ശര്‍ക്കരയും മാത്രമായും ഈ ഹോമത്തിന്  ഉപയോഗിക്കാറുണ്ട്. 

വിനായക ചതുർത്ഥി ദിവസം കറുകമാല ചാർത്തുന്നത് ഗണപതി പ്രീതിക്ക് വിശേഷമാണ്. എന്നും രാവിലെ അതിന് പറ്റുന്നില്ലെങ്കിൽ ഭഗവാന്റെ വിശേഷ ദിവസങ്ങളിലെങ്കിലും പ്രഭാതത്തിൽ കുളിച്ച് ശുദ്ധമായി ഗണേശന് കറുകമാല ചാര്‍ത്തുന്നത്  അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും ഒരേ പോലെ ഫലപ്രദമാണ്. 

അതു പോലെയാണ് ഉണ്ണിഗണപതിക്ക്  സമർപ്പിക്കുന്ന അപ്പം വഴിപാട്. ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് അപ്പം നിവേദ്യം. ഈ വഴിപാട്  നടത്തിയാൽ ഉണ്ണിഗണപതി വന്ന് വരം തരുമെന്നാണ് വിശ്വാസം. വിനായക ചതുര്‍ത്ഥിദിവസം എല്ലാ ഗണേശ ക്ഷേത്രങ്ങളിലും അപ്പം നിവേദ്യം നടത്താറുണ്ട്. ഇഷ്ടകാര്യ വിജയത്തിനും വിഘ്‌നനിവാരണത്തിനുമാണ് ഈ വഴിപാട്.

അതുപോലെ ഭഗവാന്  പ്രിയപ്പെട്ട ഒന്നാണ് മോദക നിവേദ്യം.
തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും തൊഴിൽ ഉള്ളവർക്ക് കര്‍മ്മഭാഗ്യം ഉണ്ടാകുന്നതിനും. തൊഴിലിൽ മിന്നിത്തിളങ്ങി വിജയം വരിക്കുന്നതിനും ഗണേശ ഗായത്രി സഹായകകരമാണ്. ഇത് എന്നും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുന്നവർക്ക് തൊഴില്‍ ലബ്ധിയും കര്‍മ്മ നൈപുണ്യവും കൈവരും. വിനായക ചതുര്‍ത്ഥിക്ക്    ഇത് ജപിച്ചു തുടങ്ങാൻ പറ്റിയ ദിവസമാണ്. പതിവായി ഇത് ജപിക്കുന്നത് ജീവിത വിജയത്തിന് സഹായിക്കും.

ഓം ഏകദന്തായ വിദ്മഹേ 

വക്രതുണ്ഡായ ധീമഹി

തന്നോ ദന്തി പ്രചോദയാത് 

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി     മൊബൈൽ: +91 094-470-20655

error: Content is protected !!