Friday, 22 Nov 2024
AstroG.in

സന്താനഭാഗ്യം സമ്മാനിക്കുന്നമേച്ചേരി യക്ഷി അമ്മയ്ക്ക് പൊങ്കാല

മംഗള ഗൗരി
ഇടം കൈയ്യിൽ കുഞ്ഞും വലം കൈയ്യിൽ ശൂലവുമായി നിൽക്കുന്ന ദേവിയാണ് തെക്കൻ കേരളത്തിലെ
തത്തിയൂർ മേച്ചേരി യക്ഷിയമ്മ. കുഞ്ഞിക്കാൽ കാണാൻ ചികിത്സ നടത്തി ഫലമില്ലാതെ തത്തിയൂർ യക്ഷിയമ്മ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് സന്താനഭാഗ്യം നേടിയവർ അനവധിയാണ്. കേരളത്തിനകത്തും പുറത്തും നിന്ന് ഒട്ടേറെ ദമ്പതിമാർ പതിവായെത്തുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 2024 ഏപ്രിൽ 13 ന് തുടങ്ങി 15 ന് അവസാനിക്കും. ഇതിൻ്റെ ഭാഗമായ പൊങ്കാല ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കും. തുടർന്ന് 10:30 ന് ഇത്തവണത്തെ മേച്ചേരി അമ്മ പുരസ്കാരം പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പബ്ലിക് റിലേഷൻസ് മുൻ ഡയറക്ടർ എം നന്ദകുമാർ റിട്ട ഐ എ എസ് സമർപ്പിക്കും. അന്നദാന മണ്ഡപത്തിന്റെ സമർപ്പണം സി കെ ഹരീന്ദ്രൻ എം എൽ എ നിർഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ കെ മുരളീധരൻനായർ ക്ഷേത്രത്തിൻ്റെ രക്ഷാധികാരിയാണ്.

വർഷങ്ങളായി സന്താനത്തിനായി ചികിത്സ നടത്തി ഫലമില്ലാതെ ഇവിടെ വന്ന് പ്രാർത്ഥിച്ച് ഇവിടുത്തെ പ്രസാദം കഴിച്ചു വളരെ താമസിയാതെ സന്താനലബ്ധി ഉണ്ടാകുന്നത് സ്ഥിരം സംഭവമാണ്. പ്രതിഷ്ഠയുടെ ഇടം കൈയ്യിലാണ് കുട്ടി; വലം കൈയ്യിൽ ശൂലം. പ്രധാന ബിംബത്തിന്റെ പുറകിലത്തെ ചുമരിൽ പണ്ട് കാലത്ത് പച്ചില ചാറിൽവരച്ച ഉഗ്രരൂപിണിയായ അമ്മയുടെ ഒരു ചിത്രവുണ്ട്. ഈ ചിത്രത്തിൽ കൂടുതൽ സമയം നോക്കി നിൽക്കാൻ സാധിക്കില്ല.

മേച്ചേരി തറവാട്ടിലെ പഴയ കാരണവരായ ശങ്കരപിള്ള പ്രതാപശാലിയും മഹാമാന്ത്രികനും ആയിരുന്നു. എല്ലാ മാസവും കുമാരകോവിലിലും മേലാംകോട് യക്ഷിയമ്മ ക്ഷേത്രത്തിലും വില്ല് വണ്ടിയിൽ ഭാര്യാസമേതം ദർശനം നടത്തുന്നത് പതിവായിരുന്നു. ഒരിക്കൽ ദേവിദർശനം നടത്തിയപ്പോൾ മേച്ചേരിയിൽ തെക്കത് പണികഴിപ്പിച്ച്
ദേവിയെ കുടിയിരുത്താം എന്ന് പ്രാർത്ഥിച്ചു. അങ്ങനെ തത്തിയൂരിൽ കാരണവർ ഒരു ചെറിയ അമ്പലം പണിത് ദേവിയെ കുടിയിരുത്തി എന്നാണ് ഐതിഹ്യം. ഈ കുടുംബത്തിൽ സന്താനങ്ങളില്ലാത്ത വീടില്ല. നാട്ടിലും അങ്ങനെതന്നെ. ഉപപ്രതിഷ്ഠ മഹാഗണപതിയാണ്. കന്നിമൂലയിൽ 7 മരങ്ങൾ ഒന്നിച്ച് ചേർന്ന് വളർന്ന് നിൽക്കുന്ന മരക്കൂട്ടത്തിന് ചുവട്ടിലാണ് നാഗർ പ്രതിഷ്ഠ. വടക്ക് പടിഞ്ഞാറ് മന്ത്രമൂർത്തിയും വടക്ക് കിഴക്ക് മാടൻ തമ്പുരാനെയും പൂജിക്കുന്നു.

ചൊവ്വ, വെള്ളി, വെളുത്തവാവ് ആയില്യം ദിവസങ്ങളിൽ ഇവിടെ പ്രത്യേക പൂജകളുണ്ട്. നെയ്യാറ്റിൻകര അമരവിള മഞ്ചവിളാകത്തിന് സമീപം തത്തിയൂർ ഭദ്രകാളി ക്ഷേത്രം റോഡിലാണ് മേച്ചേരി ക്ഷേത്രം. വാസ്തുആചാര്യൻ
മുരളീധരൻ നായരുടെ കുടുംബക്ഷേത്രമാണ്. ക്ഷേത്രം മാനേജറുടെ മൊബൈൽ : 8606197896

Story Summary: Thathiyoor Meachery Yaki Amma Temple Annual Festival begins on April 13 and Pongala on April 15, 2024

Copyright 2024 Neramonline.com. All rights reserved

error: Content is protected !!