Monday, 23 Sep 2024
AstroG.in

സന്താനഭാഗ്യത്തിനും മംഗല്യതടസ്സം മാറാനും തൈപ്പൂയ വ്രതം

സന്താനഭാഗ്യമില്ലാതെ  വിഷമിക്കുന്നവർക്കും ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം വൈകുന്നവർക്കും ശ്രീ മുരുക പൂജയും വ്രതങ്ങളും  ദോഷ പരിഹരമേകും.  ഭഗവാന്റെ സുപ്രധാന വിശേഷ ദിനമായ  മകരത്തിലെ തൈപ്പൂയ നാളിൽ വ്രതമെടുക്കുന്നതും  ഷഷ്ഠിവ്രതാചരണവുമാന്ന്  ശ്രീ മുരുകന്റെ പ്രീതി നേടാൻ ഏറ്റവും നല്ല മാർഗ്ഗങ്ങൾ.

സന്തതികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഒരുമിച്ച് സുബ്രഹ്മണ്യ പ്രീതികരമായ  വ്രതങ്ങളെടുത്താൽ  സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഇതിനു പുറമെ  സന്താനങ്ങളുടെ  അഭിവൃദ്ധിക്കും മുരുക പൂജ നല്ലതാണ്.  ശത്രുദോഷശമനം, മുജ്ജന്മദോഷശാന്തി, വിവാഹഭാഗ്യം, പ്രണയസാഫല്യം തുടങ്ങിയ ഫലങ്ങളും തൈപ്പൂയ വ്രതാനുഷ്ഠാനത്തിലൂടെയും ഷഷ്ഠിവ്രതമെടുക്കുന്നതിലൂടെയും  ലഭ്യമാകും.

കഠിനമായ ചൊവ്വാദോഷം കാരണം  മംഗല്യഭാഗ്യം ലഭിക്കാത്തവര്‍ മകരത്തിലെ തൈപ്പൂയം മുതല്‍ എല്ലാ മാസവും പൂയം നാളില്‍  ഒരു വര്‍ഷം വ്രതം അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യം കൈവരും.സുഖവും സംതൃപ്തിയും സന്തോഷവും ചൊരിയുന്ന  ഭഗവാന്‍ ശ്രീമുരുകനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തിയാൽ ദു:ഖങ്ങള്‍ അകറ്റി ഭൗതികവും ആദ്ധ്യാത്മികവുമായ ആഗ്രഹസാഫല്യം കൈവരിക്കുവാന്‍ കഴിയും.

ഷഷ്ഠി വ്രതവും തൈപ്പൂയ  വ്രതവുമെടുക്കുന്നവർ മൂന്നു ദിവസം മുന്‍പേ മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം ആരംഭിക്കണം.  തലേദിവസം രാത്രിയിലും അന്നും അരിയാഹാരം ഉപേക്ഷിക്കണം. പകരം പവഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. വ്രത ദിവസങ്ങളില്‍ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തി ഓം വചത്ഭൂവേ നമ: എന്ന സുബ്രഹ്മണ്യമന്ത്രം 108 പ്രാവശ്യം ജപിക്കണം. പകലുറക്കം പാടില്ല. വ്രതദിവസങ്ങളില്‍ രാവിലെയും വൈകിട്ടും സുബ്രഹ്മണ്യധ്യാനശേ്‌ളാകം മൂന്നു പ്രാവശ്യം വീതം ചൊല്ലുന്നതും ഉത്തമമാണ്.  പിറ്റേദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം കഴിച്ച്  വ്രതം അവസാനിപ്പിക്കാം.

error: Content is protected !!