Sunday, 6 Oct 2024
AstroG.in

സന്താന ലാഭത്തിന് തൃക്കാക്കര വാമനമൂർത്തിക്ക് തൊട്ടില്‍ കെട്ട്

മറ്റൊരു വാമനമൂര്‍ത്തിക്ഷേത്രത്തിങ്ങലും കാണാത്ത  അപൂര്‍വ്വമായ ചടങ്ങാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തൊട്ടില്‍ കെട്ട്.  ഇതിനെ ഒരു വഴിപാടായി ദേവസ്വം കണക്കാക്കിയിട്ടില്ല. ഭക്തർ അവരുടെ  സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കര്‍മ്മമെന്നേ നേർച്ചയെെന്നോ ഇതിനെ കരുതാം.      ഈ ആചാരത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പണ്ട്  എപ്പോഴോ   സന്താനമില്ലാത്ത ദു:ഖിച്ചു കഴിഞ്ഞ ഒരു ഭാര്യയും ഭര്‍ത്താവും തൃക്കാക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തി  ഭഗവാന്റെ മുന്നിൽ മനമുരുകി പ്രാര്‍ത്ഥിച്ച് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അതി തീവ്രമായ ഈ പ്രാർത്ഥനയ്ക്ക്   തിന്റെ ഫലമുണ്ടായി. അധികം വൈകാതെ അവര്‍ക്ക്  സന്താനഭാഗ്യമുണ്ടായി. കുഞ്ഞു ജനിച്ച് ആറുമാസമായപ്പോള്‍ അവര്‍ ഒരു ചെറിയ തടി തൊട്ടിലുമായി ക്ഷേത്രത്തിലെത്തി, കുഞ്ഞൂണ് കഴിഞ്ഞ്  ക്ഷേത്രാധികാരികളുടെ അനുമതിയോടെ തിരുനടയില്‍ തൊട്ടില്‍ കെട്ടി. കുഞ്ഞുണ്ടായാല്‍ കുഞ്ഞുമായെത്തി തൊട്ടില്‍ കെട്ടാമെന്ന് അവര്‍ നേര്‍ന്നിരുന്നത്രേ.  അവരാണ് ആദ്യമായി തിരുനടയില്‍ തൊട്ടില്‍ കെട്ടിയത്. അന്നുമുതല്‍ പലരും തൊട്ടില്‍ കെട്ടുന്നതിന്റെ കാരണം അന്വേഷിക്കുകയും ക്രമേണ അതൊരു നേര്‍ച്ച ആകുകയും ചെയ്തു. പക്ഷെ തൃക്കാക്കര  ക്ഷേത്ര വഴിപാടിനങ്ങളില്‍ തൊട്ടില്‍ കെട്ട് എന്നൊരിനമില്ല. കണ്ടും കേട്ടും പ്രാര്‍ത്ഥിക്കുന്നവര്‍ അനുഭവമുണ്ടാകുമ്പോള്‍ ചെയ്യുന്നുഎന്നേയുള്ളൂ.  ഇങ്ങനെ ഉണ്ടായ ഒരു നേര്‍ച്ചയാണിതെങ്കിലും സന്താനഭാഗ്യത്തിനായി വാമനമൂര്‍ത്തിയെ അഭയം തേടിയവര്‍ക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. ഇതേ പോലെ ശബരിമല സന്നിധാനത്തും ധാരാളം ഭക്തർ പ്രത്യേകിച്ച് തമിഴ് നാട്ടുകാർ തൊട്ടി കൊട്ടാറുണ്ട്. 

error: Content is protected !!