Saturday, 23 Nov 2024
AstroG.in

സമ്പത്ത് കൂട്ടുന്ന 7 ധനമന്ത്രങ്ങൾ

ജീവിതത്തെ എറ്റവും സ്വാധീനിക്കുന്ന ഘടകമാണ് പൊന്നും പണവും. ധനമില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് മാത്രമല്ല ആഹാരം പോലും കിട്ടില്ല. പണമില്ലെങ്കില്‍ ദൈനം ദിന ജീവിതം എത്രമാത്രം ദുരിതത്തിലാഴുമെന്ന്  പ്രത്യേകിച്ച് ആരോടും  പറയേണ്ടതില്ല. ധനത്തെ ആശ്രയിച്ചാണ്  ലോകത്തിന്റെ നിലനില്‍പ്പു തന്നെ. ഈ പണമുണ്ടാക്കുന്നതിന് ഓരോ മനുഷ്യരും എന്തെല്ലാം  പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. പലരും തെറ്റായ വഴികളിലൂടെയാണ് പണമുണ്ടാക്കുന്നത്.

എന്നാൽ അതല്ലാതെ ഈശ്വരോചിതമായ രീതിയിൽ ജോലി ചെയ്ത് പണം നേടി  ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ  നമ്മെ സഹായിക്കുന്ന ചില ധന മന്ത്രങ്ങളുണ്ട്.കഴിവും ഭാഗ്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നവയാണ് ഈ ധനമന്ത്രങ്ങൾ. ഈ മന്ത്രജപങ്ങളിലൂടെ സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയേയോ ദേവനായ കുബേരനേയോ ആണ് ആരാധിക്കുന്നത്. ഇവരെ മനസ്സിരുത്തി ധ്യാനിച്ചാല്‍ മതി  പണം വന്നു ചേരുന്നതിനുള്ള നല്ല വഴികൾ തുറക്കും. ഈ പ്രാർത്ഥന ഒരിക്കലും ഭൗതിക സമൃദ്ധിയെ ഉപേക്ഷിക്കരുതെന്ന ബോധം നമ്മിൽ ഉണ്ടാക്കുന്നു. ധനം ഉണ്ടാക്കുക തന്നെ വേണമെന്ന് അത്  ഓര്‍മ്മപ്പെടുത്തുന്നു. പൂർണ്ണ വിശ്വാസത്തോടെയും നിഷ്ഠയോടെയും താഴെ പറയുന്ന മന്ത്രങ്ങള്‍ നിത്യേന ചൊല്ലുന്നതിലൂടെ നമ്മുടെ ആത്മവിശ്വാസവും കാര്യക്ഷമതയും കൂടും. ബുദ്ധിപരമായ നീക്കങ്ങൾ നടത്തും. അതിലൂടെ സമ്പത്ത്  വർദ്ധിക്കും. ദുരിതമയമായ ജീവിതത്തിന് അവസാനമാകും. വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും കുബേരന്റെയും ധനമന്ത്രങ്ങൾ: 

മഹാവിഷ്ണു ധന മന്ത്രങ്ങള്‍
1. ഓം നമോ നാരായണ സ്വാഹ
2. ഓം നാരായണ വിദ്മഹേ     വാസുദേവായ ധിംമഹി     തന്നോ വിഷ്ണു പ്രചോദയാത്

മഹാലക്ഷ്മി ധനമന്ത്രങ്ങള്‍
1. ഓം ശ്രീം മഹാ ലക്ഷ്മിയേ സ്വാഹ
2. ഓം ഹ്രീം ശ്രീം ലക്ഷ്മിഭ്യോ നമഃ
3. ശുഭം കരോതി കല്യാണം     ആരോഗ്യം ധന സമ്പാദ    ശത്രു-ബുദ്ധി-വി-നാശായ     ദീപ ജ്യോതിര്‍ നമോ സ്തുതേ
4. ഓം മഹാദേവ്യൈ ച വിദ്മഹേ     വിഷ്ണു  പത്നിയേ ച  ധീമഹി    തന്നോ ലക്ഷ്മി പ്രചോദയാത്

കുബേര ധന മന്ത്രങ്ങള്‍
ഓം യക്ഷായ കുബേരായ വൈഷ്ണൈവ്യേ ധനധാന്യ ദീപ്തായേ സ്മൃതി ദേഹി ദദാപയ സ്വാഹ

error: Content is protected !!