Saturday, 23 Nov 2024
AstroG.in

സമ്പത്ത്, മന:ശാന്തി, ജോലി, വിവാഹം, വിദ്യ ലഭിക്കാൻ ആരെ ഉപാസിക്കണം ?

ജ്യോതിഷരത്നം വേണു മഹാദേവ്
എന്തെല്ലാം തരത്തിലെ പ്രശ്നങ്ങളാണ് ഓരോരുത്തരും നിത്യജീവിതത്തിൽ നേരിടുന്നത്. ഈ വിഷമങ്ങൾക്കും ദുരിതങ്ങൾക്കും ഒരു പൊതു സ്വഭാവം കാണില്ലെങ്കിലും
കൂടുതൽ പേരെയും അലട്ടുന്നത് സാമ്പത്തിക വിഷമങ്ങളാണ്. തൊട്ടുപിന്നാലെ വരും ദാമ്പത്യക്ലേശം. ജോലി ഇല്ലാത്തതും ഉള്ള ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയുമാണ് മറ്റു ചിലരുടെ പ്രശ്നം. എല്ലാമുണ്ടായാലും മന:ശാന്തിയില്ലാത്താണ് വേറെയൊരു കൂട്ടരുടെ സങ്കടം. പിന്നെ രോഗം, വിവാഹം, വിദ്യാതടസം, പഠനത്തിൽ പുരോഗതി ഇല്ലായ്മ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾ. നമുക്കറിയാവുന്ന മാർഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാൻ എല്ലാവരും ശ്രമിക്കുമെങ്കിലും അത് പലപ്പോഴും വേണ്ടത്ര

ഫലപ്രദമാകില്ല. ഇതിന് മുഖ്യ കാരണം ഈശ്വരാധീനക്കുറവും ഭാഗ്യദോഷമുമാണ്. ഇത് പരിഹരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥന, പൂജ, വഴിപാട് എന്നിവയിലൂടെ ഈശ്വരാധീനം വർദ്ധിപ്പിക്കുക ആണ്. ഒരോ വിഷമങ്ങളും പരിഹരിക്കാൻ പ്രത്യേക തരം ഉപാസനാ വിധികളും പൂജകളും വഴിപാടുകളുമുണ്ട്. അവയിൽ ചിലത് പറയാം :

സാമ്പത്തികം
സാമ്പത്തിക വിഷമങ്ങൾ മാറാനും സമ്പത്തുണ്ടാകാനും ധനത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ ഭജിക്കണം. ക്ഷേത്രത്തിലോ വീട്ടിലോ ഗണപതിഹോമം, ഭഗവതിസേവ
എന്നിവ സൗകര്യപ്രദമായി നടത്തുക. 18 വ്യാഴാഴ്ച തുളസി കൊണ്ട് വിഷ്ണുസൂക്തം അർച്ചന നടത്തുക. ഗണപതിക്ക് ഭാഗ്യസൂക്തം 14 പ്രാവശ്യം ചൊല്ലി 14 ദിവസം മുടങ്ങാതെ ചെയ്യുക. മുരുകന് 18 ഷഷ്ഠി വ്രതമെടുക്കുക. ശ്രീലക്ഷ്മീ യന്ത്രം ചില്ലിട്ട് വീട്ടിൽ വച്ച് ആരാധിക്കുക.

മന:സമാധാനം
മഹാസുദര്‍ശനഹോമം നടത്തുക ഒരു പോംവഴിയാണ്. അഘോര ഹോമവും മഹാപ്രത്യുംഗര ഹോമവും നല്ലത്. മികച്ച പ്രാർത്ഥനാ മാർഗ്ഗം നിത്യവും കുറഞ്ഞത് 108 ഉരു ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ എന്ന മന്ത്രം ജപിക്കുകയാണ്.

തൊഴിൽ
ജോലികിട്ടാനും ഉള്ള ജോലി നിലനിര്‍ത്താനും ഗണപതിഹോമം ചെയ്യുന്നത് നല്ലത്. കുടുംബ ദേവതാ ക്ഷേത്രത്തിൽ അർച്ചന, പൂജ എന്നിവ ചെയ്യുന്നതും രാജഗോപാല യന്ത്രം ധരിക്കുന്നതും ഉത്തമം.

വിവാഹം
വിവാഹ തടസം നീങ്ങാനും വേഗം നടക്കാനും സ്വയംവര പുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്. ഉമാമഹേശ്വര പൂജ , ചെയ്യണം. തിങ്കളാഴ്ച വ്രതം എടുക്കണം. പുരുഷന്മാര്‍ മധുരകാമേശ്വരീയന്ത്രം ധരിക്കണം. സ്ത്രീകള്‍ സ്വയംവരയന്ത്രം ധരിക്കണം.

രോഗമുക്തി
രോഗമുക്തിക്ക് ശിവനെയും ധന്വന്തരമൂർത്തിയെയും ഭജിക്കണം. മൃത്യുഞ്ജയ ഹോമം നടത്തണം. ധന്വന്തര പൂജ ചെയ്യണം.

ഭൂമി, വീട്
ഗൃഹനിർമ്മാണ തടസം മാറുന്നതിനും ഭൂമി വാങ്ങാനും
വീട് വയ്ക്കാനും വിഷ്ണുവിന് വിളക്കുവച്ച് ഭജിക്കണം.
വിഷ്ണു പൂജ ഉത്തമമാണെങ്കിലും വരാഹമൂർത്തിയെ ആരാധിക്കുന്നത് വരാഹ മൂർത്തിയുടെ ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതും അത്യുത്തമമാണ്.

വിദ്യാഭ്യാസം
മൂകാംബികാഭജനം ഗുണം ചെയ്യും. ദക്ഷിണാമൂർത്തിയെ
ഭജിക്കണം. രാജഗോപാല യന്ത്രം ധരിക്കണം. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണ ഭജനം നല്ലത്. ഓം ക്ലീം കൃഷ്ണായ നമഃ, ഓം സരസ്വത്യൈ നമഃ മന്ത്രങ്ങളിൽ ഒന്ന് 108, 36 തവണ നിത്യവും ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Powerful Mantras and other Devotional Remedies for Removing Different Types of Problems


error: Content is protected !!