സമ്പൽസമൃദ്ധിയും ഐശ്വര്യവും സ്ഥിരമായി നിലനിൽക്കാൻ ഈ അഷ്‌ടോത്തരം കേട്ട് ജപിക്കൂ
മംഗള ഗൗരി
നിഷ്‌കളങ്കമായ ഭക്തി ഒന്നു കൊണ്ടു മാത്രം ആർക്കും
അതിവേഗം പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ്
ശ്രീരാമദേവൻ. ശ്രീരാമസ്വാമിയുടെ അനുഗ്രഹം നേടാൻ അതികഠിനമായ തപശ്ചര്യകളൊന്നും ആവശ്യമില്ല.
ഹനുമാൻ സ്വാമിയും ശ്രീരാമ ഭഗവാനും തമ്മിലുള്ള ബന്ധം തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.
കരുത്തിന്റെയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും ആത്മാർത്ഥയുടെയും അർപ്പണബോധത്തിന്റെയും
എല്ലാം അവസാന വാക്കായി ശ്രീആഞ്ജനേയൻ മാറിയത്
ഭഗവാനിലുള്ള സമ്പൂർണ്ണ സമർപ്പണത്തിലൂടെയാണ്.
ആഞ്ജനേയ സ്വാമി മാത്രമല്ല രാക്ഷസ വംശജനായ വിഭീഷണനും നിഷാദരാജാവായ ഗുഹനും തപസ്വികളായ വാല്മീകിയും ശബരിയും എല്ലാം തന്നെ രാമനാമം ജപിച്ച് ഭഗവൽ സാന്നിദ്ധ്യം അറിഞ്ഞവരാണ്. അതിനാൽ ഭക്തിയും വിശ്വാസവുമുള്ള ഏതൊരാൾക്കും ശ്രീരാമന്റെ കൃപാകടാക്ഷങ്ങൾക്ക് പാത്രീഭൂതരാകാം. ഇതിന് ഏറ്റവും ലളിതമായ മാർഗ്ഗമാണ് രാമനാമ ജപം. ശ്രീരാമചൈതന്യം നിറഞ്ഞു നിൽക്കുന്ന രാമായണ പാരായണം ശ്രേഷ്ഠ കർമ്മമായത് അതിനാലാണ്. പാപശാന്തിക്കും ആഗ്രഹ സാഫല്യത്തിനും അതു പോലെ ഏറെ ഗുണകരമാണ് ശ്രീരാമ മൂലമന്ത്രം, ശ്രീരാമ അഷ്ടോത്തര ശതനാമാവലി, ശ്രീരാമചന്ദ്രാഷ്ടകം, സഹസ്രനാമാവലി എന്നിവയെല്ലാം
ജപിക്കുന്നത്.
ദാരിദ്ര്യത്താൽ ക്ലേശിക്കുന്നവർക്ക് ജീവിതത്തിൽ രക്ഷപ്പെടുന്നതിന് ഏറ്റവും ഉത്തമ മാർഗ്ഗമാണ് ശ്രീരാമ അഷ്‌ടോത്തര മന്ത്ര ജപം. സമ്പൽസമൃദ്ധിയും ഐശ്വര്യവും സ്ഥിരമായി ഉണ്ടാകുന്നതിന് ഇത് നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും നൽകും ശ്രീരാമ അഷ്ടോത്തര ശതനാമാവലി ജപം. മടിയും അലസതയും അകറ്റി കർമ്മശേഷിക്കും ജീവിത വിജയം നേടാനും ഈ ജപം അത്യുത്തമാണെന്ന് ആചാര്യന്മാർ പറയുന്നുണ്ട്.
സാമ്പത്തിക ദുരിതങ്ങളും കടവും തീർത്ത് ധനപരമായ സുരക്ഷിതത്വം നൽകാനും ബന്ധുമിത്രാദികളെ ഒരു ചരടിൽ കോർത്ത് ശാന്തിയും ഐക്യവും രോഗമുക്തിയും ആരോഗ്യം നൽകാനും ശക്തിയുള്ളതാണ് ഭഗവാന്റെ 108 നാമങ്ങൾ മന്ത്ര നിബദ്ധമായി കോർത്തിട്ടുള്ള ഈ അഷ്ടോത്തരം. രാമ ക്ഷേത്രങ്ങളിൽ പൂജാ വേളയിൽ ഉപയോഗിക്കാറുള്ള ഈ അഷ്ടോത്തരം രാമഭക്തർക്ക് എപ്പോൾ വേണമെങ്കിലും ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യാം. രാമായണ മാസത്തിൽ വ്രതമെടുക്കുന്നവരും രാമായണം പാരായണം ചെയ്യുന്നവരും അതിനൊപ്പം ഇത് നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നല്ലതാണ്. ശ്രീരാമനവമി, ബുധൻ, വ്യാഴം, ഏകാദശി എന്നീ ദിവസങ്ങളും ഇത് ജപിക്കുന്നതിന് ശ്രേഷ്ഠമാണ്. നേരം ഓൺലൈന് വേണ്ടി ശ്രീരാമ അഷ്ടോത്തരം ജപിക്കുന്നത് പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനാണ്. റിക്കാഡിംഗ് & മിക്സ്: രോഹൻ. വീഡിയോയുടെ യൂട്യൂബ് ലിങ്ക്: https://youtu.be/HjaK4M-y6Fw
Story Summary: Importance and Benefits of Sree Rama Ashtothram Recitation
Attachments area
Preview YouTube video ശ്രീരാമ അഷ്ടോത്തരം സർവരക്ഷാകരം | രാമായണ മാസം 2023 | SreeRamaAshtothram | JaiSreeRam | SriRamaJayam