Sunday, 29 Sep 2024
AstroG.in

സരസ്വതി മന്ത്രം രാവിലെയും വൈകിട്ടും ജപിച്ചാൽ വിദ്യയും യശസ്സും വർദ്ധിക്കും

സുജാത പ്രകാശൻ, ജ്യോതിഷി

നാദ ബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മസ്വരൂപിണിയും പരബ്രഹ്മസ്വരൂപിണിയുമായ സരസ്വതി ദേവിയാണ് ലോകജനനി. വിദ്യാദേവതയായി പൂജിക്കുന്ന സരസ്വതി ദേവി ജ്ഞാന വിജ്ഞാനങ്ങളുടെയെല്ലാം കേദാരമാണ്…

ദേവിയെ പ്രഭാതത്തിൽ ഗായത്രിയായും മദ്ധ്യാഹ്നത്തിൽ സാവിത്രിയായും സന്ധ്യയിൽ സരസ്വതി ആയും ആരാധിക്കുന്നു. വാക്കിന്റെ അധീശ്വരിയായതിനാൽ വാഗീശ്വരി, വാണി ദേവി എന്നും ദേവി അറിയപ്പെടുന്നു. ശ്വേത വസ്ത്രധാരിയായ ദേവി നിർമ്മലതയെയും ശുദ്ധതയെയും സൂചിപ്പിക്കുന്നു.

ശാന്ത സ്വഭാവത്തോട് കൂടിയ സാത്വിക ഗുണമാണ് വീണാപാണിയായ സരസ്വതി ദേവീക്കുള്ളത്. സ്രഷ്ടാവ് ബ്രഹ്‌മാവ് ആണെങ്കിലും ബ്രഹ്മാവിന് പോലും അറിവും ബുദ്ധിയും നൽകുന്നത് സരസ്വതി ദേവി ആണെന്ന് ദേവീഭാഗവതം പറയുന്നു. ഒരു കയ്യിൽ വേദങ്ങളും മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും മറ്റ് രണ്ട് കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം.

സരസ്വതി ദേവിയുടെ കടാക്ഷമുണ്ടെങ്കിൽ വിദ്യാവിജയം നേടാം. വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും കുളി കഴിഞ്ഞ് പ്രാർത്ഥിച്ച ശേഷം സരസ്വതി മന്ത്രം ജപിക്കുകയാണെങ്കിൽ അവരുടെ വിദ്യയും യശസ്സും വർദ്ധിക്കുമെന്നാണ് വിശ്വാസം.

നവരാത്രിയിൽ സരസ്വതി മന്ത്രം ജപിക്കുന്നതും ദേവീക്ഷേത്രം ദർശിക്കുന്നതും സരസ്വതി ദേവിയുടെ പ്രീതിക്കു അത്യുത്തമമാണ്.

പ്രാർത്ഥന ശ്ലോകം

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

സുജാത പ്രകാശൻ, ജ്യോതിഷി,
കാടാച്ചിറ +91 :9995960923
ഇമെയിൽ :sp3263975 @gmail. Com

Story Summary: Significance of Saraswati Pooja


error: Content is protected !!