സര്‍വ്വപാപനിവാരണത്തിലൂടെ ഐശ്വര്യം നേടാൻ ഈ 4 ദിനങ്ങൾ അത്യുത്തമം
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
ഈ ജന്മത്തിലെയും മുൻ ജന്മങ്ങളിലെയും പാപങ്ങൾ അകന്നെങ്കിൽ മാത്രമേ ഏതൊരാൾക്കും ജീവിതത്തിൽ മേൽ ഗതിയുണ്ടാകൂ. തടസങ്ങളും ബുദ്ധിമുട്ടുകളും അകന്ന് ഐശ്വര്യവും അഭിവൃദ്ധിയും കരഗതമാകൂ. പാപങ്ങൾ അകറ്റാനുള്ള ഒരേ ഒരു മാർഗ്ഗം ഈശ്വരോപാസനയാണ്. സര്‍വ്വപാപനിവാരണത്തിനായി ഉപാസന നടത്തുന്നതിനും വ്രതം എടുക്കുന്നതിനും മന്ത്രം ജപിക്കുന്നതിനും ഉത്തമമായ ദിവസങ്ങളാണ് തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര തുടങ്ങിയവ. ഈ ദിവസങ്ങളിലൊന്നില്‍ ഇവിടെ പറയുന്ന മന്ത്രങ്ങള്‍ ജപിക്കുന്നത് അതീവ ഫലപ്രദമായി ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഈ മന്ത്രങ്ങൾ ഗുരുപദേശം കൂടാതെ ജപിക്കരുത്
തെറ്റ് പറ്റുന്നത് സ്വാഭാവികം.
തെറ്റിൽ തുടരുന്നത് അസുരത്വം.
തെറ്റ് തിരുത്തുന്നത് മനുഷ്യത്വം.
തെറ്റിൽ പശ്ചാത്തപിക്കുന്നത് തന്നെ പരിഹാരമെന്ന് പറയുന്നു.
സര്‍വ്വപാപനിവാരണമന്ത്രം ഉത്തമ സ്ഥാനത്ത് നെയ്‌വിളക്ക് കൊളുത്തിവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കേണ്ടതാണ്. കറുത്ത വസ്ത്രം ധരിക്കുന്നത് നല്ലത്.
പൂജാമുറിയുള്ളവർ ദിക്ക് പ്രശ്നമാക്കണ്ടാ.
പ്രഭാതത്തില്‍ 108 തവണ ജപിക്കേണ്ട ഒരു മന്ത്രം
ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ
മദ്ധ്യാഹ്നത്തില്‍ 108 തവണ ജപിക്കേണ്ട മന്ത്രം
ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ:ശിവായ
സന്ധ്യാനേരത്ത് 312 തവണ ജപിക്കേണ്ട ഒരു മന്ത്രം
ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:
നമ:ശിവായ എന്ന പഞ്ചാക്ഷരിയും ഓം നമ:ശിവായ എന്ന ഷഡാക്ഷരിയും ഓം ഹ്രീം നമ:ശിവായ എന്ന ശക്തി പഞ്ചാക്ഷരിയും ഗുരുപദേശമില്ലാതെ ജപിക്കാവുന്ന മന്ത്രങ്ങളാണ്. 108, 1008 എന്നീ ക്രമത്തിൽ ജപിക്കുന്നത് ഉത്തമം.
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം
( തിരുവനന്തപുരം ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രം, ചേർത്തല കാർത്യായനി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാക്ഷേത്രം – മുൻ മേൽശാന്തി,
ഹനുമൽജ്യോതിഷാലയം
ഗൗരീശപട്ടം, തിരുവനന്തപുരം)
+91-960 500 2047