Saturday, 23 Nov 2024
AstroG.in

സാധകന് സർവ്വതും നല്കുന്ന ദേവി സിദ്ധിദാത്രി ഉപാസന ഒൻപതാം രാത്രി

വി സജീവ് ശാസ്‌താരം
നവരാത്രിയുടെ ഒമ്പതാം നാൾ നവമി തിഥിയിൽ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. ഈ ദിവസം പത്തു വയസ്സുള്ള പെൺകുട്ടിയെ സുഭദ്രയായി പൂജിക്കുന്നു. കന്യകമാർക്ക് പട്ടുവസ്ത്രങ്ങൾ, ആഭരണങ്ങൾ, മധുരം, തിലകം എന്നിവ നൽകി അവരെ സന്തോഷിപ്പിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലൂടെ ദേവീപ്രസാദവും ഐശ്വര്യവും കൈവരും എന്നാണ് വിശ്വാസം. പേര് സൂചിപ്പിക്കുനതു പോലെ തന്നെ സാധകന് സർവ്വതും നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്. പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ അർഹിക്കുന്ന നന്മകൾ പ്രദാനം ചെയ്യുന്ന മാതൃസ്വരൂപിണിയാണ്. ആനന്ദകാരിയായ സിദ്ധിധാത്രി സകലരെയും അനുഗ്രഹിച്ച് വിളങ്ങുന്നു. സിദ്ധിധാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു. കേതു ഗ്രഹത്തെ നിയന്ത്രിക്കുന്നത് ഈ ദേവിയാണ്. ഭഗവാൻ ശിവന് വരെ സിദ്ധിധാത്രിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്.
മനുഷ്യർ മാത്രമല്ല ദേവതകളും ഗന്ധർവ്വരും യക്ഷരും അസുരരും സിദ്ധിദാത്രി ദേവിയെ പൂജിക്കുന്നു. ഈ ദേവി
ശിവന്റെ വാമഭാഗം ആയപ്പോഴാണ് അർദ്ധനാരീശ്വര ഭാവം ഭഗവാന് ലഭിച്ചത്. താമരയിൽ ഇരിക്കുന്ന ദേവി
സിംഹത്തിന്റെ പുറത്താണ് സഞ്ചരിക്കുന്നത്. നാല് കൈകളിൽ ഒരു വലത് കൈയിൽ ഗദയുണ്ട്. മറ്റൊന്നിൽ
ചക്രം. ഇടത് കൈയിലൊന്നിൽ താമരപ്പൂവും മറ്റേതിൽ ശംഖാണുള്ളത്. രാത്രിയിൽ വിടരുന്ന മുല്ലപ്പൂവാണ് പ്രിയ
പുഷ്പം.

സിദ്ധിധാത്രിയുടെ സ്തുതി
സിദ്ധഗന്ധര്‍വയക്ഷാദ്യൈരസുരൈരമരൈരപി ।
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ॥

ധ്യാനം
വന്ദേ വാഞ്ഛിതമനോരഥാര്‍ഥം
ചന്ദ്രാർദ്ധ കൃതശേഖരാം ।
കമലസ്ഥിതാം ചതുര്‍ഭുജാം
സിദ്ധിദാം യശസ്വനീം ॥

സ്വര്‍ണവര്‍ണനിര്‍വാണചക്രസ്ഥിതാം
നവമദുര്‍ഗാം ത്രിനേത്രാം ।
ശങ്ഖചക്രഗദാ പദ്മധരാം
സിദ്ധിദാത്രീം ഭജേഽഹം ॥

പടാംബരപരിധാനാം
സുഹാസ്യാം നാനാലങ്കാരഭൂഷിതാം ।
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലമണ്ഡിതാം ॥

പ്രഫുല്ലവദനാം പല്ലവാധരാം
കാന്തകപോലാം പീനപയോധരാം ।
കമനീയാം ലാവണ്യാം ക്ഷീണകടിം
നിംനനാഭിം നിതംബനീം ॥

സ്തോത്രം
കഞ്ജനാഭാം ശംഖചക്രഗദാധരാം മുകുടോജ്ജ്വലാം ।
സ്മേരമുഖി ശിവപത്നി സിദ്ധിദാത്രി നമോഽസ്തു തേ ॥

പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം ।
നലിനസ്ഥിതാ നലിനാക്ഷീ സിദ്ധിദാത്രീ നമോഽസ്തു തേ ॥

പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ ।
പരമശക്തി പരമഭക്തി സിദ്ധിദാത്രീ നമോഽസ്തു തേ ॥

വിശ്വകര്‍ത്രീ വിശ്വഭര്‍ത്രീ വിശ്വഹര്‍ത്രീ വിശ്വപ്രീതാ ।
വിശ്വാര്‍ചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോഽസ്തു തേ ॥

ഭുക്തിമുക്തികാരണീ ഭക്തകഷ്ടനിവാരിണീ ।
ഭവസാഗരതാരിണീ സിദ്ധിദാത്രീ നമോഽസ്തു തേ ॥

ധര്‍മ്മാര്‍ത്ഥകാമപ്രദായിനീ മഹാമോഹവിനാശിനീ ।
മോക്ഷദായിനീ സിദ്ധിദാത്രീ ഋദ്ധിദാത്രീ നമോഽസ്തു തേ ॥

നവരാത്രിയെന്ന ഒമ്പതു രാത്രങ്ങളിലൂടെ കടന്ന്
പ്രകാശപൂരിതമായ ഒരു ലോകത്തിലേയ്ക്ക് നമ്മുടെ മനസ്സിനെ നയിക്കുവാൻ സിദ്ധിദാത്രി അനുഗഹിക്കുമാറാകട്ടെ !!!!!

യാ ദേവീ സർവ്വഭൂതേഷു സിദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

ജപമന്ത്രം
ഓം ദേവി സിദ്ധിദാത്രിയൈ നമഃ

വി സജീവ് ശാസ്‌താരം, +91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Ninth Day Worshipp: Goddess Siddhidatri the Ninth form of Goddess Parvati (Durga) Dhayanam and Stotram

error: Content is protected !!