Saturday, 23 Nov 2024
AstroG.in

സുദർശനമന്ത്രം ഐശ്വര്യത്തിന്, ഗോപാലമന്ത്രം സർവ്വഭീഷ്ടസിദ്ധിക്ക്; മന്ത്രങ്ങളും ജപഫലവും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അനേകം മന്ത്രങ്ങളുണ്ട്. അവ ശുദ്ധിയോടെ വൃത്തിയോടെ, നിഷ്ഠയോടെ, ഏകാഗ്രതയോടെ ജപിക്കുവർക്ക് ഉത്തമ ഫലം ലഭിക്കും. മഹാസുദർശനമന്ത്രം ഐശ്വര്യത്തിനും മൃത്യുഞ്ജയമന്ത്രം ദീർഘായുസിനും മൃതസഞ്ജീവനി മന്ത്രം രോഗമുക്തിക്കും ഗോപാലമന്ത്രം സർവ്വഭീഷ്ടസിദ്ധിക്കും സ്ത്രീകള്‍ക്ക് വിവാഹം നടക്കാനും വിദ്യാഗോപാലമന്ത്രം ബുദ്ധിവർദ്ധനവിനും നരസിംഹമന്ത്രം ശത്രുനാശത്തിനും വനദുർഗ്ഗാമന്ത്രം ക്ഷുദ്രദോഷപരിഹാരത്തിനും ശത്രുനാശത്തിനും ധന്വന്തരി മന്ത്രം രോഗശാന്തിക്കും മഹാലക്ഷ്മിമന്ത്രം ഐശ്വര്യലബ്ധിക്കും സ്വയംവരമന്ത്രം സര്‍വ്വവശ്യത്തിനും കാര്യസിദ്ധിക്കും സന്താനഗോപാല മന്ത്രം സന്താനഭാഗ്യത്തിനും ദക്ഷിണാമൂർത്തിമന്ത്രം ഗൃഹശാന്തിക്കും സഹായിക്കും. ഈ മന്ത്രങ്ങളിൽ ചിലത് താഴെ ചേർത്തിട്ടുണ്ട്. മന്ത്രങ്ങൾ ചിട്ടയോടെ ജപിക്കണം.

ഓരോ ആവശ്യത്തിനും ഒരോ മന്ത്രമാണ് എന്ന കാര്യവും മറക്കരുത്. മന്ത്രജപവും പ്രാര്‍ത്ഥനയും ശ്രദ്ധയില്ലാതെ വെറുതെ ചെയ്തിട്ട് യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന ആയിരം മന്ത്രജപത്തെക്കാൾ ശ്രദ്ധയോടെ ചെയ്യുന്ന ഒൻപത് ഉരു മന്ത്രജപത്തിന് അസാമാന്യ ശക്തിയുണ്ട്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് മന്ത്രജപം നടത്തുമ്പോൾ വ്രതം നോൽക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്താൽ അതിവേഗം ഫലസിദ്ധി ലഭിക്കും. വ്രതധാരണത്തില്‍ പ്രധാനം ശരീരശുദ്ധിയും മന:ശുദ്ധിയും തന്നെയാണ്. ശരീരത്തെയും മനസിനെയും വിചാരവികാരങ്ങളെയും അടക്കി പ്രാര്‍ത്ഥന കൊണ്ട് കുറച്ചു നേരമെങ്കിലും ഈശ്വര ചൈതന്യത്തില്‍ ചേര്‍ന്നു നില്ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പോസിറ്റീവ് ഊര്‍ജ്ജം തന്നെയാണ് പുണ്യം. സദ് ചിന്ത, കഴിയുന്നത്ര പ്രാര്‍ത്ഥന, ബ്രഹ്മചര്യം എന്നിവ വ്രതവേളയിൽ കര്‍ശനമായി പാലിക്കണം. ബ്രഹ്മചര്യം കൊണ്ട് ശാരീരിക ബന്ധം ഒഴിവാക്കുക മാത്രമല്ല അര്‍ത്ഥമാക്കുന്നത്. ലൈംഗിക വിഷയങ്ങൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കണം.

മഹാസുദര്‍ശനമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്ര
ഔഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ്വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട്

മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാത്

മൃതസഞ്ജീവനി മന്ത്രം
ഓം ജൂംസ: ഈം സൗ: ഹംസ
സഞ്ജീവനി
മമ ഹൃദയ ഗ്രന്ഥി പ്രാണം
കുരു കുരു സോഹം
സൗ: ഈം സ: ജൂം അമൃഠോം
നമഃശിവായ
ഗോപാലമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ സ്വാഹാ

നരസിംഹമന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം

വനദുര്‍ഗ്ഗാമന്ത്രം
ഓം ഹ്രീം ദും ഉത്തിഷ്ഠാ പുരുഷികിം
സ്വഭീഷിഭയം മേ
സാമുപസ്ഥിതം യദിശക്യമശക്യം
ഹും ദും ദുര്‍ഗ്ഗേ ഭഗവതി ശമയ സ്വാഹാ

വിദ്യാഗോപാലമന്ത്രം
ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞ ത്വം പ്രസീദ മേ
രമാരമണ വിശ്വേശ വിദ്യാമാശു പ്രയഛ മേ’

സ്വയംവരമന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി
യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ
മുഖ ഹൃദയം മമ വശം ആകര്‍ഷയ
ആകര്‍ഷയ സ്വാഹാ

സന്താനഗോപാലമന്ത്രം
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:

ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശ ഹസ്തായ
സർവാമയ വിനാശനായ ത്രൈലോക്യ
നാഥായ മഹാവിഷ്ണവേ നമഃ

മഹാലക്ഷ്മിമന്ത്രം
ഓം ഹ്രീം ഹ്രീം മഹാലക്ഷ്‌മ്യേ
ധനധാന്യ രത്‌ന സൗഭാഗ്യ
സമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹ:

ദക്ഷിണാമൂർത്തിമന്ത്രം
ഓം നമോ ഭഗവതേ
ദക്ഷിണാമൂർത്തയേ
മഹ്യാമേധാം പ്രജ്ഞാം
പ്രയശ്ച സ്വാഹാ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559
Summary: Significance of different Mantras and benifits of chanting


error: Content is protected !!