Saturday, 23 Nov 2024
AstroG.in

സുദർശനമൂർത്തിയെ ഉപാസിച്ചാൽഏത് കഠിന ദോഷത്തിനും പരിഹാരം

മംഗള ഗൗരി
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ വലത് കൈയ്യിലെ ദിവ്യായുധമാണ് സുദർശന ചക്രം. നല്ല ദൃഷ്ടി എന്നാണ് സുദർശനം എന്ന വാക്കിന്റെ അർത്ഥം. തന്റെ ഭക്തരെ ഉപദ്രവിക്കുന്ന, ഏതെങ്കിലും രീതിയിൽ ദോഷകരമായി ബാധിക്കുന്ന ശക്തികളെയെല്ലാം എപ്പോഴും ചുഴറ്റികൊണ്ടിരിക്കുന്ന സുദർശനചക്രത്തിന്റെ ആയിരം പല്ലുകൾ കൊണ്ട് അറുത്ത് കളഞ്ഞ് ഭഗവാൻ നമുക്ക് ശുഭദർശനം തരുന്നു എന്നാണ് വിശ്വാസം. അതിനാൽ സുദർശനമൂർത്തിയെ ഉപാസിച്ചാൽ ഏത് കഠിനമായ ദോഷത്തിനും പരിഹാരം ഉണ്ടാകും. പ്രത്യേകിച്ച് ഒരു വിഷയം എന്നില്ലാതെ എന്തിനും സുദർശനമൂർത്തി ഉപാസന അത്ഭുത ഫലമേകും. പ്രത്യേകിച്ച് ശത്രു ദോഷം കാരണമുള്ള ദുരിതങ്ങൾ, രോഗദുരിതങ്ങൾ, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബ കലഹം, അലസത, ദാരിദ്യം, കാര്യതടസം എന്നിവ മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധന അഭിവൃദ്ധി, ആരോഗ്യ ലബ്ധി എന്നിവ ലഭിക്കാനും ഉത്തമമാണ് സുദർശന ഉപാസന.

മൂലമന്ത്രം
ഓം സഹസ്രാര ഹും ഫട്

ഇതാണ് സുദർശന മൂലമന്ത്രം. മന്ത്രോപദേശം വാങ്ങി എന്നും രാവിലെ ഉദയത്തിന് മുൻപും അസ്തമയ ശേഷവും 108 തവണ വീതം ഇത് ജപിക്കുന്നത് മുകളിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ ദൃഷ്ടി ദോഷം, ശത്രുദോഷം, ഭാഗ്യതടസം പരിഹരിക്കാൻ കറുത്ത ചരടിൽ മഹാസുദർശന മാലാമന്ത്രം 336 തവണ ജപിച്ചു കെട്ടുന്നത് നല്ലതാണ്. ഇതിന് 21 ദിവസം ശക്തി ലഭിക്കും. എല്ലാ ദുരിതവും ശമിക്കുന്നതിന് ഒരു ദിവസം സുദർശഹോമം നടത്തുന്നത് അത്യുത്തമം. സുദർശന യന്ത്രം വലിയ തകിടിൽ എഴുതി പൂജിച്ച് വീട്ടിൽ സൂക്ഷിക്കുന്നത് ഗൃഹഐശ്വര്യത്തിന് നല്ലതാണ്. മഹാസുദർശനയന്ത്രം ഏലസ് വെള്ളിത്തകിടിൽ എഴുതി ധരിച്ചാൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം. നല്ല കർമ്മികളെ ആശ്രയിച്ച് ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ ശരിയായ ഫലം നിശ്ചിത സമയത്തിനകം ലഭിക്കൂ.

സുദർശനമൂർത്തി ധ്യാനം

കല്പാന്തർക്ക പ്രകാശം ത്രിഭുവനമഖിലം
തേജസാപൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദം
ഭീമദംഷ്ര്ടാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പൃഥതരമുസലം
ചാപപാശാങ്കുശാൻ സൈ്വ:
ബിഭ്രാണം ദോർഭിരാദ്യം മനസിമുരരിപും
ഭാവയേത്ചക്രസംജ്ഞം

സുദർശനപൂജയിൽ ഏറ്റവും പ്രധാനമായ ധ്യാനശ്ലോകം
ഇതാണ്. കോടിക്കണക്കിന് സൂര്യന്റെ തേജസോടെയാണ്
ഈ ശ്ലോകത്തിൽ സുദർശനമൂർത്തിയെ വർണ്ണിക്കുന്നത്. ചക്രം, ശംഖ്, ഗദ, താമര, ഉലക്ക, വില്ല്, പാശം, തോട്ടി എന്നിവ ധരിച്ച 8 കൈകളാണ് ഈ ധ്യാനത്തിൽ ഭഗവാന്. ചുവന്ന കണ്ണുകളോടും, ശത്രുവംശത്തെ മുഴുവനും ഭയപ്പെടുത്തുന്ന ഭാവത്തിലും ഉഗ്രമായ ദംഷ്ട്രകളോടും അട്ടഹാസത്തോടും കൂടി ഈ മൂർത്തിയെ ഭജിക്കുന്നു.

വിഷ്ണു ചൈതന്യമാണെങ്കിലും ആ സൗമ്യത ഒട്ടും ഇല്ലാത്ത ഒരു മൂർത്തി സങ്കല്പമാണ് സുദർശനമൂർത്തി. ഉഗ്രതയോടുകൂടി ഈ സങ്കല്പം നന്നായി ചിന്തിച്ചുകൊണ്ട് മുമ്പ് പറഞ്ഞ മൂലമന്ത്രം ജപിച്ചാൽ ക്ഷിപ്രഫലം ലഭിക്കും.

സുദർശന മന്ത്രം

വ്യാഴ ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിനും
ദൃഷ്ടിദോഷം കാരണമുള്ള ദാമ്പത്യദോഷം തീരുന്നതിനും മഹാ സുദർശന മന്ത്രം ജപവും ഈ മന്ത്രം കൊണ്ടുള്ള
പുഷ്പാഞ്ജലിയും ഉത്തമാണ്. വിഷ്ണു ക്ഷേത്രത്തിൽ 12 വ്യാഴാഴ്ച അർച്ചന നടത്തണം. നിത്യവും സുദർശന മന്ത്രം ജപിക്കണം.

ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹ

Story Summary: Significance of Sudershana Moorthy Worshipping

error: Content is protected !!