Saturday, 23 Nov 2024
AstroG.in

സുബ്രഹ്മണ്യ ഭജനവും കാളീ ഭജനവും ചൊവ്വാ ദോഷ പരിഹാരം

ജോതിഷരത്നംവേണുമഹാദേവ്
ഈശ്വര വിശ്വസികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒന്നാണ് ചൊവ്വാദോഷം. എത്രയോ ചെറുപ്പക്കാർക്കാണ് ഇത് കാരണം നല്ല നല്ല വിവാഹ ബന്ധങ്ങൾ നഷ്ടമാകുന്നത്. എത്രയെത്ര യുവതീയുവാക്കളുടെ വിവാഹമാണ് നടക്കാതെ പോകുന്നത്. അല്ലെങ്കിൽ വളരെ കാലതാമസമുണ്ടാകുന്നത്.

എന്താണ് ഇതിന് പരിഹാരം?
ജാതകത്തിലെ ചൊവ്വാ ദോഷത്തിനും ചൊവ്വാ ദശയും അപഹാരവും മൂലമുണ്ടാകുന്ന ക്ലേശങ്ങൾ മാറ്റുന്നതിനും
സുബ്രഹ്മണ്യഭജനവും കാളീ ഭജനവും വഴിപാടുകളുമാണ്. ലഗ്‌നാലോ ചന്ദ്രാലോ അതായത് ലഗ്‌നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 2 (ധനം) 4 (കുടുംബം) 7 (ദാമ്പത്യം) 8 (നിധനം) 12 (വ്യയം) എന്നീ സ്ഥാനങ്ങളിൽ ചൊവ്വ വരുന്നത് ദോഷകരമാണ്. അതിന്റെ പരിഹാരത്തിനും അനുകൂല സ്ഥാനത്തു നിൽക്കുന്ന ചൊവ്വയെ കുറെക്കൂടി അനുകൂലനാക്കാനും സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിക്കുന്നതിനൊപ്പം അംഗാരകവ്രതം നോൽക്കുന്നതും നല്ലതാണ്. ചൊവ്വയുടെ മറ്റ് പേരുകളാണ് അംഗാരകൻ, കുജൻ, മംഗളൻ ഇവയെല്ലാം.

അങ്ങേയറ്റം ക്ഷമയുള്ള ഭൂമിദേവി ഐശ്വര്യദായിനിയും വരദായിനിയും കൃപാകരിയും എല്ലാമാണ്. ഈ ഭൂമിയിൽ മനുഷ്യർ എന്തെല്ലാം അധർമ്മങ്ങളും തെറ്റുകളുമാണ് കാണിക്കുന്നത്. എന്നാൽ ഭൂമിദേവിയായ അമ്മ അതെല്ലാം ക്ഷമിക്കുന്നു. അങ്ങനെയുള്ള ഭൂമിദേവിയുടെ പുത്രനായ ചൊവ്വയെ വേണ്ട ഭക്തിയോടെ ശ്രദ്ധയോടെ ഭജിച്ചാൽ ചൊവ്വാദോഷ ശമനം പെട്ടെന്നുണ്ടാകും. ചൊവ്വാദോഷമുള്ളവർക്ക് അതേ ദോഷമുള്ള ജാതകമേ ചേരുകയുള്ളൂ. അതു പെട്ടെന്നു കിട്ടുകയില്ല. അതാണ് വിവാഹതടസവും താമസവും സൃഷ്ടിക്കുന്നത്. ചൊവ്വാ ദോഷമുള്ളവരും ചൊവ്വദശ നടക്കുന്നവരും അതിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഇനിപ്പറയുന്ന ആരാധനാരീതികൾ നടത്തി ഫലസിദ്ധി ഉറപ്പാക്കണം. ചൊവ്വാദശയുള്ളവർ ചൊവ്വദശ തീരുന്നതുവരെയും ജാതകത്തിൽ ദോഷസ്ഥാനങ്ങളിൽ ചൊവ്വ നിൽക്കുന്നതുവരെയും ചൊവ്വയുടെ മൂലമന്ത്രം, അംഗാരക ഗായത്രി തുടങ്ങിയവ നിശ്ചിത തവണ ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമെങ്കിലും ജപിക്കണം.

മൂലമന്ത്രം
ഓം ഹ്രീം ശ്രീം മംഗളായ നമഃ

അംഗാരകഗായത്രി
അംഗാരകായ വിദ്മഹേ
ഭൂമിപുത്രായ ധീമഹി
തന്നോ ഭൗമ: പ്രചോദയാത്:

ജോതിഷരത്നം വേണുമഹാദേവ്
+91 9847475559

Story Summary: Powerful remedies for Kujadosham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!