Monday, 8 Jul 2024
AstroG.in

സർപ്പപ്രീതി നേടിയാൽ ദുരിതം ഒഴിയും; സന്താനങ്ങൾ രക്ഷപ്പെടും

ഗൗരി ലക്ഷ്മി
നാഗങ്ങൾ മനുഷ്യകുലത്തെ സംരക്ഷിക്കും എന്നാണ് വിശ്വാസം. അനാദികാലം മുതൽ മനുഷ്യര്‍ നാഗാരാധന നടത്തുന്നതിന്റെ മുഖ്യ കാരണം ഇതാണ്. കേരളത്തില്‍ എല്ലാ തറവാടുകളിലും സർപ്പക്കാവുകളുണ്ട്. മിക്ക തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വയ്ക്കലും, ഇപ്പോഴും തുടര്‍ന്ന് വരുന്ന ആചാരമാണ്. ഭദ്രകാളി ഭഗവതി കഴിഞ്ഞാൽ ഇവിടെ ഏറ്റവും കൂടുതൽ കുടുംബങ്ങളിലെ കുലദൈവം അഥവാ ധർമ്മ ദേവത നാഗങ്ങളാണ്. നാഗങ്ങളെ പ്രീതിപ്പെടുത്തിയാൽ കുടുംബത്തിന് അടിക്കടി അഭിവൃദ്ധിയുണ്ടാകും. രോഗ ദുരിതങ്ങൾ ഒഴിയും. സന്താനഭാഗ്യവും സന്തതികൾക്ക് ശ്രേയസ്സും ലഭിക്കും. സർപ്പദോഷമുള്ള കുടുംബങ്ങളെ നിരന്തരം ആപത്തുകളും രോഗ ക്ലേശങ്ങളും വേട്ടയാടും. ഭൂമിയുടെ സംരക്ഷകരും കാവൽക്കാരുമായി കരുതുന്ന സർപ്പങ്ങളെ നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, നാഗകന്യക, നാഗങ്ങൾ തുടങ്ങി വിവിധ ഭാവങ്ങളിലാണ് വച്ചാരാധിക്കുന്നത്. നൂറും പാലുമാണ് ജ്യോതിഷത്തിൽ രാഹുവിന്റെ അധിദേവതയായ സർപ്പങ്ങൾക്ക് മുഖ്യമായി സമർപ്പിക്കുന്ന വഴിപാട്.

രാഹു ദോഷപരിഹാരത്തിന് സർപ്പഭജനം അനിവാര്യമാണ്. ജാതകത്തിൽ രാഹു മേടം, ചിങ്ങം, മകരം, കുംഭം രാശികളിൽ നിൽക്കുന്നവർ ഉപാസിക്കേണ്ടത് ശൈവാംശമായ വാസുകിയെയാണ്. മിഥുനം, കന്നി, ധനു, മീനം രാശികളിൽ നിൽക്കുന്ന രാഹു ഗ്രഹത്തെ പ്രീതിപ്പെടുത്താൻ വൈഷ്ണവമൂർത്തിയായ അനന്തനെ ആരാധിക്കണം. ഇടവം, കർക്കടം , തുലാം, വൃശ്ചികം രാശികളിൽ രാഹു നിൽക്കുന്നവർ നാഗയക്ഷിയെയാണ് പ്രീതിപ്പെടുത്തേണ്ടത്. തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളുടെ അധിപൻ രാഹുവാണ്. അതിനാൽ ഇവർ നിത്യവും സർപ്പങ്ങളെ ഉപാസിക്കണം. ആയില്യം, ഞായറാഴ്ച, ജന്മ നക്ഷത്രം എന്നീ ദിവസങ്ങൾ രാഹു പ്രീതി കർമ്മങ്ങൾക്ക് ഉത്തമമാണ്.

ഗൗരി ലക്ഷ്മി, + 918138015500
Story Summary: Significance of Sarppa Pooja / Snake Worshipping

Copyright 2021 Neramonline.com. All rights reserved



error: Content is protected !!