Saturday, 23 Nov 2024
AstroG.in

സർവൈശ്വര്യത്തിന് എന്നും ഇത് ജപിക്കുക

ഐശ്വര്യദേവതയായ മഹാലക്ഷ്മിയെ എട്ടുരൂപങ്ങളിൽ ആരാധിക്കുന്നു. അവയെ അഷ്ടലക്ഷ്മിയെന്നു പറയുന്നു. ആദിലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, അഥവാ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവരെയാണ് അഷ്ടലക്ഷ്മി എന്നു പറയുന്നത്.
ആദിലക്ഷ്മി വൈകുണ്ഠത്തിൽ വസിക്കുന്ന ലക്ഷ്മീരൂപമാണ്.സൂര്യന് പ്രകാശം നൽകുന്നതു പോലും ആദിലക്ഷ്മിയാണത്രേ. അങ്ങനെ ആദിലക്ഷ്മി ജീവനും ശാന്തിയും നൽകുന്നു.ധാന്യലക്ഷ്മി നമുക്ക് നല്ല ഭക്ഷണവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കുന്നു. ധൈര്യലക്ഷ്മി ധൈര്യവും ശക്തിയും നൽകി നമ്മെ അനുഗ്രഹിക്കുന്നു. പാലാഴിമഥന സമയത്ത് ഉയർന്നു വന്ന ലക്ഷ്മീരൂപമാണ് ഗജലക്ഷ്മി. കയ്യിൽ താമരയും ഇരുവശത്തും ആനകളും ഈ ദേവീ രൂപത്തോടൊപ്പമുണ്ട്. സന്താനലക്ഷ്മി ദീർഘായുസും ബുദ്ധിയുമുള്ള സന്താനങ്ങളെ നൽകി അനുഗ്രഹിക്കുന്നു. വിജയലക്ഷ്മി ജീവിത പ്രതിസന്ധികളിൽ വിജയം നേടാൻ സഹായിക്കുന്നു. ധനലക്ഷ്മി സമ്പത്ത് നൽകി നമ്മെ അനുഗ്രഹിക്കുന്നു. അഷ്ടലക്ഷ്മി സ്‌തോത്രം ഈ എട്ടു രൂപങ്ങളിലുള്ള ലക്ഷ്മീദേവിയെ ആരാധിക്കുവാൻ വേണ്ടിയുള്ളതാണ്.


നാമജപസമയത്ത് നിത്യവും അഷ്ടലക്ഷ്മീസ്‌തോത്രം ജപിക്കുക. എന്നാൽ മേൽപ്പറഞ്ഞ എല്ലാ ഐശ്വര്യങ്ങളും നമുക്ക് കൈവരുന്നതാണ്. അഷ്ടലക്ഷ്മീസ്‌തോത്രം താഴെകൊടുക്കുന്നു.

ആദിലക്ഷ്മി

സുരഗണ വന്ദിത സുന്ദരിമാധവി

ചന്ദ്രസഹോദരി ഹേമമയേ

മുനിഗണവന്ദിതമോക്ഷപ്രദായിനി

മജ്ജുള ഭാഷിണി വേദനുതേ

പങ്കജവാസിനി വേദസുപൂജിത

സദ്ഗുണവർഷിണി ശാന്തിയുതേ

ജയ ജയ ഹേ മധുസൂദന കാമിനി

ആദിലക്ഷ്മി ജയ പാലയമാം

ധാന്യലക്ഷ്മി

അയികലികല്മഷനാശിനി

കാമിനി വൈദിക രൂപിണിവേദമയേ

ക്ഷീരസമുദ്ഭവ മംഗളരൂപിണി

മന്ത്രനിവാസിനി മന്ത്രനുതേ

മംഗളദായിനി അംബുജവാസിനി

ദേവഗണാശ്രിത പാദയുതേ

ജയ ജയ ഹേ മധുസൂദനകാമിനി

ധാന്യലക്ഷ്മി ജയ പാലയമാം

ധൈര്യലക്ഷ്മി

ജയവര വർണ്ണിനി വൈഷ്ണവി       

ഭാർഗ്ഗവി

മന്ത്രസ്വരൂപിണി മന്ത്രമയേ

സുരഗണപൂജിത ശീഘ്രഫലപ്രദ

ജ്ഞാനവികാസിനി ശാസ്ത്രനുതേ

ഭവഭയ ഹാരിണി പാപവിമോചിനി

സാധുജനാശ്രിത പാദയുതേ

ജയ ജയ ഹേ മധുസൂദനകാമിനി

ധൈര്യലക്ഷ്മി ജയ പാലയമാം

ഗജലക്ഷ്മി

ജയ ജയ ദുർഗതിനാശിനികാമിനി

സർവ്വഫലപ്രദശാസ്ത്രമയേ

രഥഗജതുരഗപദാദി സമാനുത

പരിജനമണ്ഡിതലോകനുതേ

ഹരിഹരബ്രഹ്മസുപൂജിതസേവിത

താപനിവാരിണി പാദയുതേ

ജയജയഹേ മധുസൂദനകാമിനി

ശ്രീഗജലക്ഷ്മി പാലയമാം

സന്താനലക്ഷ്മി

അയിഖഗവാഹിനി മോഹിനി ചക്രിണി

രാഗവി വർദ്ധിനിജ്ഞാനമയേ

ഗുണഗണവാരിധിലോകഹിതൈഷിണി

സപ്തസ്വരായുധഗാനയുതേ

സകലസുരാസുരദേവമുനീശ്വര

മാനവ വന്ദിതപാദയുതേ

ജയ ജയ ഹേ മധുസൂദനകാമിനി

സന്താനലക്ഷ്മി പാലയമാം

വിജയലക്ഷ്മി

ജയകമലാസനി സദ്ഗതിദായിനി

ജ്ഞാനവികാസിനി രാഗമയേˆ

അനുദിനമർച്ചിത കുങ്കുമധൂസര

ഭൂഷിതവാസിതവാദ്യനുതേ

കനകധരാസ്തുതി         വൈഭവവന്ദിത

ശങ്കരദേശികമാന്യപ്രദേ

ജയ ജയ ഹേ മധുസൂദനകാമിനി

വിജയലക്ഷ്മിജയപാലയമാം

വിദ്യാലക്ഷ്മി

പ്രണതസുരേശ്വരിഭാരതി ഭാർഗ്ഗവി

ശോകയിനാശിനിനി രത്‌നമയേ

മണിമയഭൂഷിതകർണ്ണവിഭൂഷണ

ശാന്തിസമാവൃത ഹാസ്യമുഖേ

നവനിധിദായിനികലിമലഹാരിണി

കാമ്യഫലപ്രദഹസ്തയുതേ

ജയ ജയ ഹേമധുസൂദനകാമിനി

വിദ്യാലക്ഷ്മി പാലയമാം

ധനലക്ഷ്മി

ധിമിധിമിധിംധിമിധിംധിമി

ധിം ധിമിദുന്ദു ഭി നാദസുപൂർണ്ണമയേ

ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും

ശംഖനിനാദസുവാദ്യയുതേ

വേദപുരാണിതിഹാസസുപൂജിതേ

വൈദികമാർഗ്ഗപ്രദർശയുതേ

ജയ ജയ ഹേമധുസൂദനകാമിനി

ശ്രീധനലക്ഷ്മി പാലയമാം

– ടി.എസ്. ഉണ്ണി, പാലക്കാട്:                

+ 91 9847118340

error: Content is protected !!