Friday, 22 Nov 2024
AstroG.in

ഹനുമദ് ഭജനം നടത്തുക; മത്സ്യത്തിനുംജലജീവികൾക്കും ഭക്ഷണം നൽകുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 മെയ് 11, വ്യാഴം
കലിദിനം 1871610
കൊല്ലവർഷം 1198 മേടം 27
(1198 മേടം ൨൭ )
തമിഴ് വർഷം ശുഭകൃത് ചിത്തിര 28
ശകവർഷം 1945 വൈശാഖം 21

ഉദയം 06:04 അസ്തമയം 06:36 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 32 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 28 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 01:54 മുതൽ 03:28 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 09:12 മുതൽ 10:46 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 06:04 മുതൽ 07:38 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം ശനി സ്വക്ഷേത്രത്തിൽ
ചൊവ്വയ്ക്ക് നീചം ബുധന് വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണിയിൽ (ഭരണി ഞാറ്റുവേല) ചൊവ്വ പുണർതത്തിൽ ബുധൻ അശ്വതിയിൽ വ്യാഴം അശ്വതിയിൽ ശുക്രൻ തിരുവാതിര ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചോതിയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:21 വരെ മേടം (അശുഭം) പകൽ 08:25 വരെ ഇടവം (ശുഭം) പകൽ 10.37 വരെ മിഥുനം പകൽ 12.31 വരെ കർക്കടകം വൈകിട്ട് 02.49 വരെ ചിങ്ങം വൈകിട്ട് 04.41 വരെ കന്നി തുടർന്ന് തുലാം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06.33 മുതൽ 06.57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതഃസന്ധ്യ രാവിലെ 05:19 മുതൽ 06:31 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
പകൽ 02:37 വരെ ഉത്രാടം
തിഥി ദൈർഘ്യം
പകൽ 11:28 വരെ കൃഷ്ണപക്ഷ ഷഷ്ഠി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം തിഥി
ഉത്രാടം, തിരുവോണം കൃഷ്ണപക്ഷ സപ്തമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം ഉത്രാടം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന
ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ദിനം പ്രതികൂലം
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
പുണർതം, മൂലം, അനിഴം, ചോതി

ദിനം അനുകൂലം
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
പൂരാടം, തൃക്കേട്ട, വിശാഖം, ചിത്തിര

ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്ക് ഹനുമദ് ഭജനം നടത്തുക
ഒരു സ്തുതി ചേർക്കുന്നു:
പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം
മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം
പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം
സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം : കറുപ്പ്, കടുംനീല .

ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ എന്നിവർക്ക് ജപിക്കാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ
(വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!