Friday, 22 Nov 2024
AstroG.in

12 ആയില്യം നാളിൽ വ്രതം നോറ്റാൽ നാഗശാപ ദുരിതങ്ങൾ ശമിക്കും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, 

നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം. സർപ്പക്കാവിൽ അഭിക്ഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. ഓം നമഃ ശിവായ പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്. ഉപവാസമോ ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളിൽ നൂറും പാലും വഴിപാട് നടത്തുന്നതും അഷ്ടനാഗ മന്ത്രം ജപിക്കുന്നതും ഗുണകരമാണ്. അഷ്ടനാഗ മന്ത്രം ദിവസവും

12 പ്രാവശ്യം ചൊല്ലണം.

അഷ്ടനാഗ മന്ത്രം

ഓം അനന്തായ നമഃ 

ഓം വാസുകയേ നമഃ  

ഓം തക്ഷകായ നമഃ 

ഓം കാർക്കോടകയാ നമഃ 

ഓം ഗുളികായ നമഃ 

ഓം പത്മായ നമഃ 

ഓം മഹാപത്മായ നമഃ  

ഓം ശംഖപാലായ നമഃ  

12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ,  ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.

നാഗരാജ മന്ത്രം നാഗരാജ പ്രീതിക്ക്

ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ 

നാഗമോഹന മന്ത്രം അഭീഷ്ട സിദ്ധിക്ക്

ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ 

നാഗബാല മന്ത്രം വിദ്യാവിജയത്തിന്

ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ടസിദ്ധി മേ ദേഹി ദദാപായ സ്വാഹാ 

നാഗകന്യാ മന്ത്രം ദാമ്പത്യ ഭദ്രതക്ക്

ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ ദേഹി ദദാപായ സ്വാഹാ

നാഗപ്രമോദ മന്ത്രം  സന്താനഭാഗ്യത്തിന്

ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ  നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗരൂഢയാ നാഗകേശായ ഖഡ്ഗ പ്രീയായ ആയുധ ധാരിണെ  ഖഗായ പ്രമോദായ നമഃ 

നാഗ അമോഘ മന്ത്രം  ദൃഷ്ടി ദോഷത്തിനും ശത്രുദോഷശാന്തിക്കും 

ഓം ഹ്രീം നാഗേശ്വരായാ ശത്രുസംഹാര മൂർത്തയെ ദോഷശാന്തി  പ്രദായിനി സർവസിദ്ധി കുരുഷ്വാ ഹ്രീം ഹ്രീം സ്വാഹാ 

നാഗരാജ്‌ഞി മന്ത്രം ദാമ്പത്യ കലഹശാന്തിക്ക്

ഓം ഹ്രീം നാഗാത്മികായെ രാജപൂജിതായേ നാഗായെ രാജാർച്ചിതായെ  ദേവചൈതന്യ യുക്തായെ ഗഗന ചാരിണ്യ പാതാള നിവാസിന്യ ഇച്ഛനുരൂപ വിധായിന്യ നാഗഗന് ധാനുചാരണ്യ നമഃ 

നാഗമാല മന്ത്രം ശത്രുദോഷ ശാന്തിക്ക് 

ഓം നമോ ഭഗവതേ മഹാബലായ  നാഗരൂപായ കാമിനേ

സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ  ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ  ഹ്രീം നമഃ 

നാഗാ പ്രമുഖ മന്ത്രം വിദ്യാ ഗുണത്തിന്

ഓം നമോ രുദ്രായ മഹാരൂപായ നീലകണ്ഠായ സദാശിവായ ഹ്രീം നമഃ ഓം നമോഭഗവതേ ജ്ഞാനമാർഗ്ഗയാ   അനന്തായ വേദ പ്രകാശിതായാ നമഃ ഓം ഹ്രീം നമഃ ശിവായ സദാരുദ്രായ നാഗരാജ പ്രമുഖായ 

അത്ഭുത ശക്തിയുളള അഞ്ചു മന്ത്രങ്ങൾ

1. ശാപദോഷ ശാന്തിക്ക് 

ഓം ഹ്രീം നാഗരാജായ നമഃ 

(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും  ശാപദോഷങ്ങൾ മാറുന്നതിനും വളരെകാലമായുളള മാറുന്നതിനും ഗുണകരം )

2. ദാരിദ്ര്യ ശാന്തിക്ക് 

ഓം നാഗരാജായ  നാഗായ മുഖ്യായ പതയെ  നമഃ 

(ഈ മന്ത്രം24 പ്രാവശ്യം വീതം 18  ദിവസം ചൊല്ലിയാൽ ദാരിദ്ര്യശാന്തി കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം) 

3. ആരോഗ്യസിദ്ധിക്ക് 

ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃശിവായ ഹ്രീം 

(ഈ മന്ത്രം 36പ്രാവശ്യം വീതം 18ദിവസം ചൊല്ലുക ആരോഗ്യസിദ്ധിക്ക് ഗുണകരം നിത്യ ജപത്തിനും നല്ലതാണ്‌ )

4. വിദ്യാവിജയത്തിന് 

ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ വിദ്യാ  മേ ദേഹി ദേഹി സുരേശ്വാരായ  തേ നമഃ   

(ഈ മന്ത്രം18 വീതം21 ദിവസം ചൊല്ലുക ഓർമ്മ ശക്തി ബുദ്ധി ശക്തി ഇവ വർദ്ധിക്കുന്നതിന് ഗുണകരം വിദ്യാ വിജയത്തിന് ഫലപ്രദം ജപവേളയിൽ വെളുത്ത വസ്‌ത്രം ധരിക്കുക ആയില്യ ദിവസം ജപ ആരംഭിക്കണം )

5. ദാമ്പത്യഭദ്രതക്ക് 

ഓം നാഗായ നാഗരൂപായ ശാന്തരൂപാതി മോഹിനേ കാമിനേ  ചൈവ രൂപായ നാഗാനന്തായ തേ നമഃ 

(ഈ മന്ത്രം21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക രണ്ടു നേരം ജപിക്കണം ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ഉത്തമം )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, 

+91 094-470-20655 

Story Summary: Significance and benefits of Naga Worshipping

error: Content is protected !!