Saturday, 23 Nov 2024
AstroG.in

12 വെള്ളിയാഴ്ച വ്രതമെടുത്താൽ ഭാഗ്യസമൃദ്ധി

എല്ലാം ഉണ്ടെങ്കിലും അനുഭവയോഗമില്ലെങ്കിൽ കാര്യമില്ല.കുന്നോളം പണമുണ്ടെങ്കിലും വ്യവഹാരത്തിൽ പെട്ട് അതിൽ നിന്നും ഒരു രൂപ പോലുമെടുത്ത് ചെലവു ചെയ്യാൻ കഴിയില്ലെങ്കിൽ ആ പണം കൊണ്ട് എന്ത് പ്രയോജനം? പദവിയുടെയും സൗന്ദര്യത്തിന്റെയുമെല്ലാം കാര്യം ഇങ്ങനെ തന്നെ. ജാതക ഗുണവും ഈശ്വരാനുഗ്രഹവും ഭാഗ്യവും ഉണ്ടെങ്കിലേ അനുഭവയോഗം ഉണ്ടാകൂ. ഭാഗ്യം അടുത്തുവന്ന് വഴിമാറിപ്പോകുന്ന ഇത്തരക്കാര്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമമായ പരിഹാരമാണ്.

പ്രധാനക്ഷേത്രങ്ങളിലെ അറിവുള്ള പൂജാരിമാരിൽ നിന്നോ ഗുരുവില്‍ നിന്നോ ഭുവനേശ്വരീമന്ത്രം ഉപദേശമായി സ്വീകരിച്ച് വ്രതനിഷ്ഠയോടെ വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിച്ചാല്‍ ഏത് ദുഃഖത്തിനും ശമനമുണ്ടാകും.

തലേദിവസം തുടങ്ങുന്ന വ്രതചര്യ ശനിയാഴ്ച തീര്‍ത്ഥം സേവിച്ച് അവസാനിപ്പിക്കാം. ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ദേവീ ഭാഗവതം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്. പകല്‍ ഉപവാസം സാധിക്കാത്തവര്‍ക്ക് ലഘുഭക്ഷണം ആകാം. 12 വെള്ളിയാഴ്ച വ്രതമെടുക്കുന്നത് അത്ഭുതകരമായ ഭാഗ്യസമൃദ്ധി നല്കും. തുടര്‍ച്ചയായി 12 വെള്ളിയാഴ്ചയോ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകളില്‍ മാത്രമായി 12 മാസത്തെ വെള്ളിയാഴ്ചയോ വ്രതം സ്വീകരിക്കാം.

ഭാഗ്യം തെളിയാനും, ദുരിതമകന്ന് ജീവിതം സ്വസ്ഥതയോടെ മുന്നോട്ടു പോകുന്നതിനും ഇഷ്ടകാര്യലബ്ധിക്കും ഗുണകരം. വ്രതത്തോടൊപ്പം ദേവീക്ഷേത്രദര്‍ശനവും വേണം.

error: Content is protected !!