Friday, 22 Nov 2024
AstroG.in

12 ശനിയാഴ്ച ഇത് ചെയ്താൽ ദാരിദ്ര്യദു:ഖത്തിൽ നിന്നും മോചനം

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
അതികഠിനവും ദുരിതമയവുമായ ശനിദോഷങ്ങൾ കാരണം വിഷമിക്കുന്നവർക്ക് മാത്രമല്ല ദാരിദ്ര്യദു:ഖം കാരണം വലയുന്നവർക്കുമുള്ള മോചനമന്ത്രമാണ് ശാസ്തൃ ഗായത്രി.

നിത്യേന പത്തുതവണ വീതം ശാസ്തൃഗായത്രി ജപിക്കുന്നവർക്ക് ദുരിതശാന്തി ലഭിക്കും എന്നാണ് ആചാര്യന്മാർ വിധിച്ചിരിക്കുന്നത്. എന്നാൽ എന്നും 21 തവണ വീതം ജപിച്ചാൽ ദാരിദ്ര്യദു:ഖത്തിൽ നിന്നും നിത്യമോചനമുണ്ടാകും. ജപിക്കുന്നവരെ രക്ഷിക്കുക എന്നതാണ് ശാസ്തൃഗായത്രിയുടെ ധർമ്മമെന്ന് ആചാര്യന്മാർ വെളിപ്പെടുത്തുന്നു.

കടുത്ത ദാരിദ്യ ദു:ഖം അനുഭവിക്കുന്നവർ ശനിയാഴ്ച ദിവസം പൂർണ്ണ ഉപവാസത്തോടെ ശനിയാഴ്ച വ്രതം എടുത്ത് ശാസ്താവിന്റെ മൂല മന്ത്രമായ ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ കഴിയുന്നത്ര തവണ ജപിച്ച ശേഷം ശാസ്തൃഗായത്രി 21 തവണ ജപിക്കുന്നതാണ് ഉത്തമം. ഇപ്രകാരം 12 ശനിയാഴ്ച വ്രതമെടുത്താൽ ദോഷം കുറഞ്ഞുവരുന്നത് അനുഭവിച്ച് അറിയാം. വ്രതം എടുക്കുന്ന ദിവസം ശാസ്താ, അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തണം.

ശാസ്തൃ ഗായത്രി
ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്

എല്ലാ അർത്ഥങ്ങളെയും ദ്യോതിപ്പിക്കാൻ കഴിയുന്ന ഓംകാരം ഉച്ചരിച്ചുകൊണ്ടാണ് മന്ത്രം തുടങ്ങുന്നത്. ശാസ്തൃ എന്ന പദത്തിന് ഇന്ദ്രിയാദി കരണങ്ങളെ നിയന്ത്രിക്കുന്നവൻ എന്ന് അർത്ഥം. ഭൂതനാഥായ വിദ്മഹേ എന്നാണ് സ്തുതി. പൃഥ്വി, ജലം, വായു, അഗ്‌നി, ആകാശം എന്നീ ഭൂതങ്ങളാണ് എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഈ ഭൂതങ്ങൾക്കെല്ലാം അധിപനായവനെ അറിയാനിടവരട്ടെ എന്നാണ് വിവക്ഷ. മഹാദേവനെയാണ് ശാസ്തൃഗായത്രി ധ്യാനിക്കുന്നത്. മഹാദേവൻ എന്നാൽ ശിവൻ എന്നാണ് സമാന്യമായ വിവക്ഷ. മഹാദേവന്റെ പുത്രനാണിവിടെ അയ്യപ്പൻ. മഹാദേവനെ ധ്യാനിച്ച് കൊണ്ട് ശാസ്താവിനാൽ പ്രേരിപ്പിക്കപ്പെടുന്ന ആത്മചൈതന്യത്തെയാണ് ശാസ്തൃഗായത്രിയിൽ പ്രതിപാദിക്കുന്നത്.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!