Saturday, 23 Nov 2024
AstroG.in

2024 ഏപ്രിൽ മാസത്തിലെ ഗുണദോഷങ്ങൾ

ജ്യോതിഷി പ്രഭാസീന .സി.പി
2024 ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി,ഭരണി, കാര്‍ത്തിക1/4)
അധിക ചെലവുകൾ ഉണ്ടാകും. വരവുംചെലവും പൊരുത്തപ്പെടുത്തി മുന്നോടു പോകുവാൻ വളരെ പ്രയാസപ്പെടും ആരേയും അമിതമായി വിശ്വസിക്കരുത്. കൈവശമുള്ള ഭൂമി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ്സ് ചെയ്യുന്നവർക്ക് മന്ദഗതി നേരിടും സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് പൊതു ജനങ്ങളെ സേവിക്കാൻ പ്രവർത്തിക്കേണ്ടതായി വരും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ സൽകീർത്തിയും സജ്ജന പ്രീതിയും ആത്മ സാക്ഷാത്ക്കാരവും ഉണ്ടാവും. ഗൃഹം വിട്ട് നിൽക്കേണ്ടതായി വരും. പ്രലോഭനങ്ങളിൽ അകപ്പെടരുത് . ആഭരണങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം. വ്യത്യസ്തമായ ആശയങ്ങൾ അനുഭവത്തിൽ വരും. അർത്ഥ പൂർണ്ണമായ പ്രവർത്തനങ്ങളിൽ
ഏർപ്പെടും.

മിഥുനക്കൂറ്
(മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. വില്പനയിലൂടെ ലാഭം നേടാം എന്ന് പ്രതീക്ഷിച്ച് വാങ്ങിയ ഭൂമി വിറ്റ് ഭേദപ്പെട്ട ലാഭമുണ്ടാകയാൽ കഴിയും. മാറ്റിവച്ച വിവാഹ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ വിജയത്തിനും ഉപരിപഠന പ്രവേശനത്തിനും യോഗമുണ്ട്. വ്യാപാര വിപണന മേഖലകളിൽ പുതിയ ആശയങ്ങൾ അവലംബിക്കും. ശുഭാപ്തി വിശ്വാസവും കാര്യനിർവ്വഹണ ശേഷിയും വർദ്ധിക്കും.

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം,ആയില്യം)
അഭിപ്രായ സമന്വയം തൊഴിൽ മേഖലകളിലും കുടുംബ ജീവിതത്തിലും അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും സമൂഹത്തിൽ ഉന്നതരുമായി സൗഹ്യദ് ബന്ധത്തിലേർപ്പെടും. അത് വഴി പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഗൗരവമുള്ള സംരംഭങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിയ്ക്കുവാൻ സാധിക്കും സാമ്പത്തിക തീരുമാനങ്ങൾ നഷ്ടത്തിൽ കലാശിക്കാതിരിക്കാൻ ബുദ്ധിപരമായ തീരുമാനങ്ങൾ ആവശ്യമായി വരും. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അവഗണിക്കരുത്.

ചിങ്ങക്കൂറ്
(മകം, പൂരം,ഉത്രം 1/4)
വാഹനങ്ങളും ഗൃഹവും വാങ്ങാൻ സാധ്യത തെളിയും. എന്നാൽ കാലതാമസം ഉണ്ടാകും. പൈത്യക സമ്പത്തിനെ സംബന്ധിച്ച് കുടുംബ കലഹങ്ങൾ ഉടലെടുക്കുമെങ്കിലും വളരെ വേഗം തന്നെ അത് പരിഹരിക്കപ്പെടും . പുതിയ ബിസിനസ്സുകൾ തുടങ്ങുന്നത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കണം. പൊതുവെ ഈശ്വരാധീനമുള്ള സമയം ആണെങ്കിലും നിരന്തരമായി വരുന്ന അസുഖങ്ങൾ സൂക്ഷിക്കണം . പ്രധാനപ്പെട്ട വസ്തുക്കൾ കളഞ്ഞു പോവാൻ സാധ്യത ഉണ്ട്. നല്ല ശ്രദ്ധ വേണം.

കന്നിക്കൂറ്
(ഉത്രം 3/4,അത്തം, ചിത്തിര1/2)
സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ വളരെ ശ്രദ്ധിക്കണം എതിർപ്പുകൾ ഉണ്ടാകുമെങ്കിലും നിശ്ചയ ദാർഢ്യവും ബുദ്ധിയും ഉപയോഗിച്ച് അതെല്ലാം അതിജീവിക്കാൻ കഴിയും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ ചെയ്തു തീർക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് നേരിടും. ദമ്പതികൾ തമ്മിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. സങ്കീർണ്ണ വിഷയങ്ങളിൽ സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും.

തുലാക്കൂറ്
(ചിത്തിര1/2,ചോതി, വിശാഖം3/4 )
അപ്രതീക്ഷിതമായിസാമ്പത്തിക ലാഭങ്ങൾ വന്നേക്കാം. കാലങ്ങളായി കർമ്മ തടസ്സം നേരിട്ടവർക്ക് തൊഴിൽ ലഭ്യത ഉണ്ടാകും. തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിന് ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ജോലിയിൽ സ്ഥാനക്കയറ്റം നേടാൻ ശ്രമിക്കാവുന്നതാണ് . ഭൂമി സംബന്ധമായ ക്രയവിക്രയം നടക്കും .വിശ്വാസവഞ്ചനയ്ക്ക് ഇരയാകാതെ സൂക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. ത്വക്ക് രോഗങ്ങൾ അലട്ടിയേക്കാം .

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , ത്യക്കേട്ട)
പല സങ്കീർണ്ണ പ്രശ്നങ്ങളും സ്വന്തം ബുദ്ധി വൈഭവം കൊണ്ട് പരിഹരിക്കപ്പെടും .സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം .ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുന്നതിനാൽ കാര്യങ്ങളെ ഗൗരവമായി കാണണം. പൊതു പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് എതിർപ്പുകളും ദുഷ്കീർത്തിയും ഉണ്ടാകുമെങ്കിലും പതറാതെ മുന്നേറാൻ കഴിയും. വരുമാനത്തിൽ കുറവുകളുണ്ടാവാൻ സാധ്യതയുള്ളതിനാൽ ചെലവുകൾ നന്നായി നിയന്ത്രിക്കണം.

ധനുക്കൂറ്
(മൂലം,പൂരാടം,ഉത്രാടം 1/4)
സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർദ്ധിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം ഇഴ ജന്തുക്കളിൽ നിന്ന് വിഷഭയമുണ്ടാകാൻ സാധ്യത . പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണ വലിയ ധൈര്യം നൽകും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി അടുത്ത ബന്ധം പുലർത്താൻ കഴിയും. അശ്രദ്ധയ്ക്ക് വലിയ തിരിച്ചടി ലഭിക്കുമെന്നതിനാൽ ഓരോ തീരുമാനവും ആലോചിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രം എടുക്കുക. വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നത് കൊണ്ട് വലിയ തർക്കങ്ങൾ ലളിതമായി പരിഹരിക്കപ്പെടും.

മകരക്കൂറ്
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
വിനയം, ക്ഷമ, ആദരവ് തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ ത്യാഗങ്ങൾ സഹിക്കണം. ഗൃഹനിർമ്മാണ കാര്യങ്ങളിൽ വളരെ ബുദ്ധിമുട്ടോടു കൂടി ലക്ഷ്യം നേടും. കടബാധ്യതകൾ ഒരു പരിധി വരെ പരിഹരിക്കപ്പെടും. വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. എന്നാൽ ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു.. ഗുരുതുല്യമായ വ്യക്തികളുടെ ഉപദേശങ്ങൾ പ്രയോജനപ്പെടും

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ മാറിക്കിട്ടുന്നതാണ്. ദൈവവിശ്വാസം വർദ്ധിക്കുകയും സൽസംഗ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യും. ഭാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേട് മാറിക്കിട്ടുവാനിടയുണ്ട്. വീട് പണിക്ക് പണം ചെലവാകും. ബാങ്കിൽ നിന്നുള്ള നടപടികൾ വളരെയധികം ബുദ്ധിമുട്ടിക്കും. വ്യവസായ സംബന്ധമായി ചില യാത്ര ചെയ്യേണ്ടി വരും. സ്നേഹിതരുമായി അഭിപ്രായവ്യത്യാസം വരാതെ നോക്കണം. ആരോഗ്യ സംബന്ധ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി )
മനസ്സിന് വിഷമമുണ്ടാക്കുന്ന പല വിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നു ചേരുമെങ്കിലും ഈശ്വര പ്രാർത്ഥന വഴി അത് അതിജീവിക്കും. ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കുന്നതാണ്. ഏതൊരു കാര്യങ്ങൾക്കും വളരെക്കൂടുതൽ അദ്ധ്വാനവും പ്രയത്നവും വേണ്ടി വരും. അപരിചിതരായുള്ള ആത്മബന്ധത്തിൽ പണ നഷ്ടത്തിന് സാധ്യത ഉണ്ട്. യാത്രാ ക്ലേശം ബുദ്ധിമുട്ടിക്കാം. നിർണ്ണായകമായ തീരുമാനങ്ങൾക്ക് വിദഗ്ദ നിർദ്ദേശം വേണ്ടി വരും. സാഹസിക പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കണം

ജ്യോതിഷി പ്രഭാസീന .സി.പി.
Email ID prabhaseenacp@gmail.com
+91 9961442256

Summary : Monthly Star predictions based on moon sign/ 2024 March

Copyright 2024 Neramonline.com. All rights reserved

error: Content is protected !!