Sunday, 29 Sep 2024
AstroG.in

2024 ഫെബ്രുവരി മാസത്തിലെ ഗുണദോഷങ്ങൾ, ഭാഗ്യദിനങ്ങൾ

ജ്യോതിഷി പ്രഭാസീന .സി.പി
2024 ഫെബ്രുവരി 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ആഗ്രഹം സഫലമാകുവാനും സാധിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ചിലവ് നിയന്ത്രിക്കുക. സാമ്പത്തിക ഇടപാടിൽ പിഴവുകൾ വരാതെ നോക്കണം. വ്യാപാര വിതരണ സമ്പ്രദായം വിപുലമാക്കുവാൻ കർമ്മോത്സുകരായവരെ നിയമിക്കും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ദോഷം വരുത്തും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 5, 20, 12, 27
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 20, 23, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 2, 3, 9, 14, 18, 24

ഇടവക്കൂറ്
(കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കർമ്മമേഖലിയിൽ മികച്ച പുരോഗതി പ്രകടമാകും. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം സ്ഥാന ഭ്രംശം ഉണ്ടാകും. എന്നാൽ അതുമൂലം ചില ഗുണങ്ങളും വന്നുചേരും വേണ്ടപ്പെട്ടവരിൽ ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കും. പക്ഷേ അതിൽ തളരാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കണം .

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 6, 9, 15, 21
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 12, 15, 20, 24
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 6, 12, 15, 24

മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണർതം 3/4)
വ്യക്തിബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകാതെ നോക്കണം. അറിവുള്ള ചില വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. ദാമ്പത്യത്തിൽ വിട്ടുവീഴ്ച മനോഭാവം കൈക്കൊള്ളണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടം ഒഴിവാക്കാൻ കഴിയും. പ്രലോഭനങ്ങളിലും ഊഹാപോഹങ്ങളിലും അകപ്പെടരുത്.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 12, 18, 24
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 12, 18, 21, 24, 25
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 6, 18, 27

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനങ്ങൾ വരും.
ശുഭചിന്തകൾ വളരെ ഗുണം ചെയ്യും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നതാണ് നല്ലത്. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ചെറിയ കാലതാമസം ഉണ്ടാകും. ജീവിത പങ്കാളിക്ക് സംശയം തോന്നുന്ന ഒന്നും തന്നെ ചെയ്യരുത് വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നടത്തണം. അശുഭചിന്ത ശക്തമാകുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകും. വാഹന ഉപയോഗം സൂക്ഷ്മതയോടു കൂടി വേണം.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 2, 11, 16, 23
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 5, 11, 25
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 11, 16, 20, 24

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. സങ്കല്പത്തിനനുസരിച്ച് ഉയരുന്നതിനുള്ള സാഹചര്യം കാണുന്നു. ബന്ധുജനങ്ങളുടെ സഹായം കൂടുതലായി ലഭിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ദമ്പതികൾ ചെറിയ ചില പിണക്കങ്ങൾ വലുതാക്കരുത്. മേലുദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രദ്ധിക്കണം. അശുഭചിന്തകളും ദു:സംശയങ്ങളുമെല്ലാം ഒഴിവാക്കണം.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 1, 5, 9, 19, 21
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 2, 11, 18, 23
  • ദാമ്പത്യത്തിലെ ഭാഗ്യദിനങ്ങൾ: 6, 21, 23, 24

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2 )
സാഹചര്യങ്ങൾക്കനുസൃതമായി ജീവിക്കാൻ ശ്രമിക്കും. അനാവശ്യമായി ഉൾഭീതികൾ ഒഴിവാക്കണം. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. എന്നാൽ പിടിവാശി കാരണം ചില വിഷമങ്ങൾ നേരിടും. അയൽവാസികളുമായി ബന്ധം തകരാറിലാവാൻ ഇടയുണ്ട്. ക്രയവിക്രയങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായി ദൃഢമായ ബന്ധം പുലർത്തും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 5, 11, 14 ,16, 25
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 2, 10, 11, 25
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 11, 21, 25

തുലാക്കൂറ്
(ചിത്തിര1/2, ചോതി, വിശാഖം 3/4)
ആർഭാടങ്ങൾ ഒഴിവാക്കണം. അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും. അനർഹരായ വ്യക്തികളെ സഹായിച്ച് ശത്രുത സമ്പാദിക്കും. അലസത വെടിയണം. എത്ര ക്ലേശകരമായ വിഷയങ്ങളാണെങ്കിലും വേണ്ട വിധത്തിൽ ഭംഗിയായി നിറവേറ്റുവാൻ സാധിക്കും. ആരോഗ്യ സംരംക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 9, 10, 18, 21
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 18, 24 , 27
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 11, 21, 24

വൃശ്ചികക്കൂറ്
(വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തന ശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയ്യാറാകും. ആത്മപ്രശംസയും അമിത പ്രതീക്ഷയും ഒഴിവാക്കണം. ലളിതമായ ജീവിതശൈലി അവലംബിക്കുന്നതു വഴി മന:സ്സമാധാനം ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 6, 9, 18, 21
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 9, 10, 21, 27
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 6, 9, 21, 24

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യജീവിതത്തിൽ ശരിക്കും വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. സാമ്പത്തികമായ എല്ലാ ഇടപാടുകളും കരുതലോടെ വേണം. വരവും ചെലവും തമ്മിൽ ചേർത്ത് കൊണ്ടു പോകാൻ പ്രയാസപ്പെടും. ബന്ധുജനങ്ങളുടെ സഹായമുണ്ടാകുമെങ്കിലും അത്യാവശ്യ സമയങ്ങളിൽ അത് ഉപകരിക്കാൻ കഴിഞ്ഞെന്നു വരില്ല. ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീഴ്ച ചതവ് വരാതെ നോക്കുക.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 5, 14, 21
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 18, 21, 23
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 14, 21, 23

മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2 )
വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിച്ചു മുന്നോട്ട് പോകുന്നതിന് നന്നെ പ്രയാസപ്പെടും. ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം സാമ്പത്തിക ക്രയവിക്രയങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക. സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ലക്ഷ്യങ്ങൾ നേടാൻ വേണ്ടി വളരെ കൂടുതൽ ത്യാഗങ്ങൾ സഹിക്കേണ്ടതായി വരും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 8, 12, 15, 17
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 8, 14, 21, 26
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 6, 21, 24, 25

കുംഭക്കൂറ്
(അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
അശ്രാന്ത പരിശ്രമത്താൽ തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥകൾ അതിജീവിക്കാൻ കഴിയും. പ്രവർത്തനക്ഷമതയും ബുദ്ധിശക്തിയും വർദ്ധിക്കും.
ശത്രുമിത്ര ഭേദമന്യേ കാണുന്ന എല്ലാരേയും കണ്ണടച്ച് വിശ്വസിക്കരുത്. ഓഹരി ഇടപാടുകൾ എല്ലാം സൂക്ഷിച്ചു ചെയ്യണം. സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്. തന്മയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും. ദു:ശ്ശീലങ്ങൾ പലതും ഒഴിവാക്കുവാൻ ഉൾപ്രേരണ ഉണ്ടാകും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 5, 8, 17, 25
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 12, 16, 26
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 5, 15, 21, 25

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ മന:സമാധാനത്തിന് വഴിയൊരുക്കും. മത്സരങ്ങൾ നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കാൻ സാധ്യതയുണ്ട്. അസുഖങ്ങൾ ഉണ്ടെന്ന അനാവശ്യ ചിന്ത, തോന്നലുകൾ ഉപേക്ഷിക്കണം. വിരോധികളായിരുന്നവർ വീണ്ടും ലോഹ്യം കൂടാൻ വരുമെങ്കിലും അവരുടെ സമീപനത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 9, 15, 21
  • ധനസംബന്ധമായ ഭാഗ്യദിനങ്ങൾ: 6, 18, 24, 27
  • ദാമ്പത്യത്തിലെ ഭാഗ്യദിനങ്ങൾ: 6, 15, 21, 24

ജ്യോതിഷി പ്രഭാസീന .സി.പി.
Email ID: prabhaseenacp@gmail.com
+91 9961442256

Summary : Monthly Star predictions based on moon sign/ 2024 February


error: Content is protected !!