Sunday, 29 Sep 2024
AstroG.in

2024 മാർച്ച് മാസത്തിലെ ഗുണദോഷങ്ങൾ, ഭാഗ്യദിനങ്ങൾ

ജ്യോതിഷി പ്രഭാസീന .സി.പി
2024 മാർച്ച് 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക1/4)
നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. അനവസരത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുത്. സാമ്പത്തിക ഇടപാടിൽ പിഴവുകൾ വരാതെ നോക്കണം ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 15, 18, 24, 30
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 12, 21,27
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 14, 15, 24

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
എല്ലാ രംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട അനുഭവം ഉണ്ടാകും. ടെസ്റ്റുകളുടെ വിജയവും ജോലി ലഭ്യതയ്ക്കുള്ള അവസരവും കൈവരും. പുതിയ ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. യാതൊരുവിധത്തിലെ കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ നിന്നോ ഊഹക്കച്ചവടങ്ങളിൽ നിന്നോ ധനലാഭം കാണുന്നുണ്ട്.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 6, 3, 9, 12, 18
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 2, 9, 23, 24, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 6, 12, 15, 24

മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്കാര്യ സിദ്ധിക്കിടയുണ്ട്. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിന് സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരാധീനത്താൽ പുന:പരീക്ഷയിൽ വിജയം നേടും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 5, 12, 17, 21, 25
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 5, 14, 17, 20, 24
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 6, 14, 24, 30

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
ആശുഭചിന്തകൾ ശക്തമാകുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകും കാര്യങ്ങൾ കൃര്യമായി മനസ്സിലാകാതെ അഭിപ്രായം പറയുന്നത് തിരിച്ചടിയാകും. സമയം വെറുതെ കളയരുത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. വായ്പ കുടിശ്ശിക തീർക്കാൻ മാർഗ്ഗങ്ങൾ തെളിഞ്ഞു വരും. അനാവശ്യമായ എല്ലാ കൂട്ടു കെട്ടുകളും ഒഴിവാക്കണം. വിദൂര യാത്രകൾ മാറ്റിവയ്ക്കാൻ സാധ്യത.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 2, 10, 16, 20, 28
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 18, 29, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 2, 10, 15, 20, 28

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് ചെറിയ തടസ്സമോ താമസമോ വരാം. തൊഴിൽപരമായി ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കൾ വഴി മന:സ്താപം, വ്യഥാസഞ്ചാരം പാഴ്ചെലവ് എന്നിവ ഉണ്ടാകും. ദാമ്പത്യ പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. വ്യവസായം നവീകരിക്കാൻ മുതിർന്നവരുടെ നിർദ്ദേശം തേടുക. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഗുണാനുഭവം ഉണ്ടാകും. ബിസിനസ് പങ്കാളിയുടെ പിൻതുണ ലഭിക്കും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 2, 10, 11, 19, 28
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 1, 10, 18, 28, 29
  • ദാമ്പത്യത്തിലെ ഭാഗ്യദിനങ്ങൾ: 5, 6, 9, 15 , 24

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര1/2)
കർമ്മരംഗത്ത് ഉയർച്ചയും ധനലാഭവും പ്രതീക്ഷിക്കാം. മേലധികാരികളുടെ പ്രീതി ലഭിക്കും. പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കണം. അപവാദ പ്രചരണങ്ങൾ മനസ്സിനെ വേദനിപ്പിക്കും. ബന്ധുക്കൾ ശത്രുക്കളായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉന്നതരായ വ്യക്തികളുമായി ദൃഢമായ ബന്ധങ്ങൾ ഉണ്ടാകും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 12, 15, 21, 24, 30
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 6, 9, 18 , 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 6, 12, 15, 24

തുലാക്കൂറ്
(ചിത്തിര1/2, ചോതി, വിശാഖം 3/4)
അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും .അലസത വെടിയണം ആരോഗ്യ സംരംക്ഷണ ഭാഗമായി ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിക്കും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. അഹങ്കാരം പലവിധ ദോഷങ്ങളും വരുത്തി വയ്ക്കും. ആർഭാടങ്ങൾ ഒഴിവാക്കണം. ദാനം നടത്തണം.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 6, 12, 15, 24, 30
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 5, 12, 16, 23, 25
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 9, 18, 27, 30

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , ത്യക്കേട്ട)
സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻ തിരിയണം. സഹപ്രവർത്തകരുമായി നീരസത്തിനിടയുണ്ട്. അകന്നു നിന്നവർ അടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാ വേളകൾ കൂടുതൽ കരുതലോടെയാവണം മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. പേരും പ്രശസ്തിയും വർദ്ധിക്കും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 9,15, 18, 24, 30
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 9, 15, 18, 24 , 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 6, 12, 24, 25

ധനുക്കൂറ്
(മൂലം,പൂരാടം,ഉത്രാടം 1/4)
ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച മനോഭാവം ആവശ്യം. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും. അത്യാവശ്യ സമയങ്ങളിൽ അത് ഉപകരിച്ചെന്ന് കഴിഞ്ഞെന്നു വരില്ല. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ചിലവ് വളരെ അധികരിക്കും . സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം. പ്രണയ പ്രതീക്ഷകൾ പൂവണിയാൻ സാധ്യത.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 9, 14, 21, 23, 30
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 5, 12, 18, 21, 23
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 6, 9, 12, 24, 30

മകരക്കൂറ്
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
വരവും ചെലവും തമ്മിൽ യോജിച്ചു പോകുന്നതിൽ നന്നെ പ്രയാസപ്പെടും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം വീഴ്ച, ചതവ് വരാതെ നോക്കുക വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാൻ സാധ്യതയുണ്ട്. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ത്യാഗം സഹിക്കേണ്ടി വരും. രാഷ്ട്രീയത്തിൽ തിളങ്ങും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 5, 17, 21, 22
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 5, 17, 26, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 5, 14, 22, 30

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
യാത്രകൾ കഴിയുന്നത്ര കുറച്ക്കുക ശത്രു മിത്രഭേദമന്യേ എല്ലാരേയും കണ്ണടച്ച് വിശ്വസിക്കരുത്. ആലോചന ഇല്ലാത്ത സംഭാഷണങ്ങളും എടുത്തു ചാട്ടങ്ങളും വേണ്ട. അത്യദ്ധ്വാനം കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകുവാൻ ശ്രമിക്കുന്നതാണ്. സന്താനങ്ങളുടെ ഭാവി ഭദ്രമാക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. ഓഹരി ഇടപാടുകൾ സൂക്ഷിച്ചു ചെയ്യണം. വിദേശ ഗുണം വർദ്ധിക്കും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 8, 12, 17, 25, 26
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 8, 15, 17, 21, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 5, 8, 12, 17

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാക്കരുത്. പുതിയ
അവസരങ്ങൾ ലഭിക്കും. അനാവശ്യ അഭിപ്രായ പ്രകടനം
ഗൃഹാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കും. അറിഞ്ഞു കൊണ്ട് വൻ ബാധ്യത ഉണ്ടാക്കരുത്. കോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിപത്തുകളിലും ചെന്നു ചാടും. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 5, 18, 24, 27
  • ധനസംബന്ധമായ ഭാഗ്യദിനങ്ങൾ: 6, 9, 12, 15, 24
  • ദാമ്പത്യത്തിലെ ഭാഗ്യദിനങ്ങൾ: 6, 9, 12, 24 , 30

ജ്യോതിഷി പ്രഭാസീന .സി.പി.
Email ID prabhaseenacp@gmail.com
+91 9961442256

Summary : Monthly Star predictions based on moon sign/ 2024 March

Copyright 2024 Neramonline.com. All rights reserved

error: Content is protected !!