2024: സമൃദ്ധിയുടെ പൊൻകിരണമായി പുതുവർഷം
ജ്യോതിഷരത്നം വേണു മഹാദേവ്
1199 ധനു 16, ജനുവരി 1ന് കൃഷ്ണപക്ഷ പഞ്ചമിയും ആയുഷ്മാൻ നിത്യ യോഗവും ഒത്തുചേർന്ന് ശുഭ മുഹൂർത്തത്തിൽ മകം നക്ഷത്രം നാലാം പാദത്തിൽ രാവിലെ 6. 47 ന് 2024 പുതുവർഷ സംക്രമം. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം പ്രതീക്ഷയ്ക്ക് വക നൽകുന്ന പുതുവർഷ സംക്രമം ആണ് ഇത്.മഹാ പരിവർത്തനയോഗം, ചന്ദ്ര മംഗള യോഗം ,സരസ്വതി യോഗം. വിദ്യായോഗം കൂർമ്മയോഗം. ശരഭയോഗം, വരിഷ്ടയോഗം, പാശയോഗം, തുടങ്ങി ശുഭകരമായ യോഗങ്ങളോട് കൂടിയാണ് ഈ പുതുവത്സര സംക്രമം. സാമൂഹ്യമായി വളരെ മാറ്റവും ധനപരമായി കുറച്ചുകൂടി നല്ല സ്ഥിതിയും പ്രതിഫലിക്കപ്പെടും. സർക്കാറുകളിൽ ആശാവഹമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. കലാസാഹിത്യരംഗത്തും സിനിമ വ്യവസായത്തിലും അപ്രതീക്ഷിത പുരോഗതി കൈവരുന്നതായി കാണാം. രാഷ്ട്രീയ കൂട്ടുകെട്ടുകളിൽ മാറ്റങ്ങൾ വരും. മാനസികമൂല്യങ്ങൾക്ക് വില കൽപ്പിക്കും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സേവനത്തിലും ജനങ്ങൾ കൂടുതൽ താല്പര്യം കാണിക്കും. ചുരുക്കത്തിൽ പുതുവർഷത്തിന്റെ ആദ്യപകുതി വളരെ ഗുണകരം. കലാ-സാമൂഹ്യ, രാഷ്ട്രീയ രംഗത്തും ഉണർവ്വും മാറ്റങ്ങളും പ്രകടമാകും. പന്ത്രണ്ട് കൂറുകളിൽ, 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ഒരു വർഷത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച ശേഷം ഓരോരുത്തരുടെയും ഗുണദോഷ ഫലങ്ങൾ കൃതമായി വിലയിരുത്താം.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
വർഷത്തിന്റെ ആദ്യ പകുതിയിൽ ധാരാളം ഭാഗ്യാനുഭവങ്ങൾ കടന്നുവരും. വളരെ കാലമായി ജോലി കിട്ടാൻ തടസ്സം അനുഭവപ്പെട്ടിരുന്നവർക്ക് തൊഴിൽഭാഗ്യം വരും. വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത വിജയം. മംഗല്യ ഭാഗ്യവും വിദേശവാസത്തിന് സാഹചര്യങ്ങളും ഒത്തു വരുകയും ചെയ്യും. ബിസിനസ്സിൽ ഗുണകരമായ മാറ്റം. പല വഴികളിലൂടെ ധനലാഭം. ആദ്യ പകുതിക്ക് ശേഷം ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കണം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. വാതം, വായു രോഗങ്ങൾ ശല്യപ്പെടുത്താം. ആശ്രദ്ധയാൽ അനർത്ഥങ്ങൾ ക്ഷണിച്ചു വരുത്തരുത്. ധനനഷ്ടത്തിന് ഇടവരുമെങ്കിലും ശരിയായ തീരുമാനമെടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നല്ല ഫലം തരും . പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം.
ദോഷശാന്തിക്കായി സർപ്പക്ഷേത്രത്തിൽ നാഗരൂട്ട് , ചാമുണ്ഡീപ്രീതി, നവാക്ഷരി ജപം. ആയില്യ വ്രതം.
ഇടവക്കൂറ്
(കാർത്തിക 3/4 രോഹിണി മകയിരം 1/2)
വർഷത്തിന്റെ ആദ്യകാലത്ത് ധനപരമായി നേട്ടം ലഭിക്കും. നിയമപ്രശ്നങ്ങൾ വഴി ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. പഠനം, പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കാൻ കഠിനാധ്വാനം വേണ്ടിവരും.രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, കരാർ ഇടപാടുകാർ, പാചകം ചെയ്ത ആഹാര സാധനങ്ങൾ വിപണനം ചെയ്യുന്നവർ തുടങ്ങിയവർക്ക് അനുഭവ ഗുണം. ചെലവ് നിയന്ത്രിക്കണം. മനോ – വിഷമങ്ങൾ അലട്ടിയേക്കാം. അന്യരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് മനോദുഃഖം വാങ്ങരുത്. ധന ഇടപാടിൽ ജാഗ്രത വേണം. അലസത ഒഴിവാക്കണം. കർമ്മരംഗത്ത് നേട്ടം, കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം കിട്ടും. ബന്ധുക്കളെ ശത്രുക്കളാക്കാതെ സൂക്ഷിക്കുക. ഭാഗ്യാനുഭവം, വിദേശയോഗം, മത്സരങ്ങളിൽ വിജയ സാധ്യത ഗ്യഹത്തിൽ സന്തോഷാനുഭവം ഇവ അനുഭവത്തിൽ വരും . നിയമയുദ്ധം അവസാനി പ്പിക്കും. ഈശ്വര പ്രാർത്ഥനയാലും ക്ഷമയോടെയും പ്രവൃത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാകും. അവിഹിതസമ്പാദനം, കളവ് , വഞ്ചന ഇവയിൽ പെടാതിരിക്കാൻ ജാഗ്രത. ലഹരി ശീലമാക്കിയവർ നിർത്തുക. ആരോഗ്യപ്രശ്നത്തിന് സാധ്യതയുള്ള സമയമാണ്.
ദോഷശാന്തിക്കായി നവഗ്രഹപ്രീതി, വിഷ്ണുവിന്റെ അവതാരമൂർത്തികൾ വിളക്ക്, മാല, നിവേദ്യം. വ്യദ്ധരായവർക്ക് ദാനം
മിഥുനക്കൂറ്
(മകയിരം 1/2 തിരുവാതിര പുണർതം 3/4)
വർഷത്തിന്റെ ആദ്യ പകുതി കൂടുതൽ ഗുണകരമാണ്. വിദേശ യോഗം, ഉപരിപഠനം, ജോലിസാധ്യത, ജോലി മാറ്റം, നിലവിലുള്ള ജോലിയിൽ ഉയർച്ച, കർമ്മഗുണം ഇവയ്ക്ക് സാധ്യത. സന്താന ഗുണം കുടുംബത്തിൽ മംഗള കർമ്മങ്ങൾ ഇവ ഉണ്ടാകും. ദാമ്പത്യക്ലേശം അനുഭവപ്പെടും. എടുത്തു ചാടാതെ പ്രവർത്തിച്ചാൽ ബന്ധുക്കളെ കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും. വാദപ്രതിവാദം മദ്ധ്യസ്ഥത, ജാമ്യം ഇവപാടില്ല. ശാരിരികമായ അലട്ടലുകൾ ഇടക്കിടെ ഉണ്ടായി കൊണ്ടിരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയം. വിവാഹത്തിന് തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർത്ഥന ചെയ്യുക വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കുക. അപകടങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷ പ്രാപിക്കാനിടയാകും.
ദോഷശാന്തിക്കായി സർപ്പക്ഷേത്രത്തിൽ നൂറും പാലും, ഗണപതിക്ക് പാലഭിഷേകം, പ്രാർത്ഥന, വ്രതം, ജപം, വിഷ്ണുവിന്റെ അവതാരമൂർത്തി ക്ഷേത്രങ്ങളിൽ സുദർശനാർച്ചന .
കർക്കടകക്കൂറ്
(പുണർതം 1/4 പൂയം, ആയില്യം)
അപ്രതീക്ഷിത ധനഭാഗ്യം. ചിരകാല സ്വപ്നങ്ങൾ പൂവണിയും. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. സന്താനങ്ങളെ നന്നായി നിരീക്ഷിക്കണം.വിശ്വസ്തരിൽ നിന്ന് ചതി പറ്റാതെ സൂക്ഷിക്കണം. വർഷത്തിന്റെ പകുതി കഴിഞ്ഞാൽ ഗുണാനുഭവങ്ങൾ വന്നു തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും കാര്യവിജയമുണ്ടാകും. അകന്നിരുന്ന ബന്ധുക്കൾ സഹായികളായി വരും. രോഗശല്യം കുറയും. വിവാഹം, പ്രണയം ദാമ്പത്യസുഖം ഇവയെല്ലാം അനുഭവിക്കാൻ യോഗം സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. തടസ്സപ്പെട്ട് കിടന്ന വിദേശ യാത്ര സഫലീകൃതമാവും വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. നേത്രസംബന്ധമായ അസുഖം, വാത സംബദ്ധമായ അസുഖം അവഗണിക്കരുത്
ദോഷശാന്തിക്കായി ശാസ്താക്ഷേത്ര ദർശനം. ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം.
ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
വർഷത്തിന്റെ ആദ്യ പകുതി എല്ലാ കാര്യങ്ങളിലും ഗുണാനുഭവം ഉണ്ടാവുന്നതാണ്. ഉദ്യോഗ ലാഭം പഠന വിജയം ധനലാഭം ഇവ പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കും. സന്താനത്തിന് കർമ്മരംഗത്ത് അംഗീകാരം. മംഗല്യഭാഗ്യം. വാത വായു രോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തുക. വിദേശയോഗം ഉപരിപഠനം ഇവയ്ക്കും കാലം അനുകൂലം. കുടുംബ സ്വത്തു തർക്കങ്ങൾ പരിഹരിക്കും. ആദ്യ പകുതിക്കുശേഷം വിശ്വാസ വഞ്ചനയ്ക്ക് സാധ്യത ഉള്ളതിനാൽ കർമ്മ സ്ഥാനത്ത് കരുതിയിരിക്കുക. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത് . ധന നഷ്ടം വരാതെ നോക്കണം. സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും സത്യസന്ധമായും നീതിയുക്തവുമായുള്ള സമീപനം ഗുണകരം. ശത്രുക്കളെ അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കും. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. അപവാദം ഇവ കരുതിയിരിക്കുക
ദോഷശാന്തിക്കായി ചാമുണ്ഡി പ്രീതി, ജന്മനക്ഷത്ര ദിവസം ദിവസം ദേവിക്ക് കുങ്കുമാർച്ചന .സർപ്പ ക്ഷേത്രത്തിൽ അഭിഷേകം.
കന്നിക്കൂറ്
(ഉത്രം 3/4 അത്തം, ചിത്തിര 1/2)
വർഷത്തിന്റെ ആദ്യ പകുതി ധന നേട്ടം. 2024: സമൃദ്ധിയുടെ പൊൻകിരണമായി പുതുവർഷം
ശ്രദ്ധിക്കണം. ഞരമ്പ് സംബന്ധമായ അസുഖം ഉള്ളവർ നന്നായി ശ്രദ്ധിക്കുക .ത്വക്ക് രോഗങ്ങൾ അലട്ടിയേക്കാം. മംഗല്യ യോഗം, പ്രണയം പൂവണിയും അപ്രതീക്ഷിതമായി അവിഹിത മാർഗങ്ങളിൽ ധനം വരാൻ വഴി തെളിയും.. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. സന്താന വിഷയത്തിൽ വളരെ ശ്രദ്ധ പുലർത്തണം. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. കളവ്, വഞ്ചന, മറവി ഇവയാൽ മനക്ലേശം വരാതെ സൂക്ഷിക്കുക ജോലിയിൽ പ്രത്യേക പരിഗണന ലഭിക്കും .
ദോഷശാന്തിക്കായി നവഗ്രഹ പൂജ, സർപ്പ പ്രീതി, ചാമുണ്ഡിദേവിക്ക് കുങ്കുമാർച്ചന .നവാക്ഷരി ജപം.
തുലാക്കൂറ്
(ചിത്തിര 1/2 ചോതി , വിശാഖം 3/4)
കലാ സാഹിത്യപ്രവർത്തകർക്ക് അവസരങ്ങൾ , പദവി, അംഗീകാരം.ഗൃഹം സ്വന്തമാക്കാൻ കഴിയും സന്താനത്തിന് മേൻമയുള്ള ജോലി കിട്ടും.കടങ്ങൾ മാറി ധന പുഷ്ടി ഉണ്ടാവും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. തൊഴിൽ പരമായ തടസ്സം മാറും. പുതിയ നിർമ്മാണപ്രവർത്തനങ്ങൾക്ക് കാലം അനുകൂലം.ബിസിനസുകാർ പുതിയ പ്രൊജക്ടിൽ പങ്കാളിയാവും. സഹപ്രവർത്തകരിൽ നിന്നും സഹായ സഹകരണം ലഭിക്കും. ആരോഗ്യ കാര്യങ്ങളിലും സന്താന കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ശത്രുക്കളെ കരുതിയിരിക്കുക ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാകില്ല. ചില കാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.
ദോഷപരിഹാരമായി വിഷ്ണുവിന്റെ അവതാരമൂർത്തി ക്ഷേത്രങ്ങളിൽ സുദർശന അർച്ചന. ഗണപതിക്ക് മോദകം. സാധുക്കൾക്ക് അന്നദാനം .
വൃശ്ചികക്കൂറ്
(വിശാഖം 1/4 അനിഴം, തൃക്കേട്ട)
ഗുണദോഷസമ്മിശ്രം തൊഴിൽ പരമായി അതീവ ജാഗ്രത വേണം.വാക്കിലും പ്രവർത്തിയിലും നിയന്ത്രണം വേണം. ദാമ്പത്യസുഖം, മംഗല്യ ഭാഗ്യം, പ്രണയ സാഫല്യം, സന്താനങ്ങൾ മുഖേനനേട്ടം. അപ്രതീക്ഷിതമായി ധനനഷ്ടം വന്നു ചേരും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം, ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം. ഗൃഹപരമായ പ്രശ്നങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാക്കണം. മധ്യസ്ഥത ജാമ്യം വഴക്ക് ഇവകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. സന്തോഷകരമായ കൂടിച്ചേരലുകൾ ഉണ്ടാവും. ബന്ധുക്കൾ സഹായികളായി മാറും.
ദോഷപരിഹാരമായി തീർത്ഥാടനം, ഗുരുവായൂരപ്പന് അഹസ് വഴിപാട്, സാധുക്കൾക്ക് അന്നദാനം. ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം. വിഷ്ണു സഹസ്രനാമജപം.
ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1/4)
വർഷാരംഭത്തിൽ ധനലാഭം. കാര്യസിദ്ധി, ഭവനഭാഗ്യം ഇവ ഫലം.ഉദ്യോഗത്തിൽമേലധികാരികളുടെതാക്കീട്ട് വരാതെ ശ്രദ്ധിക്കുക.ജോലിയിൽ സ്ഥലംമാറ്റം, ജോലിമാറ്റം ഇവ പ്രതീക്ഷിക്കാം.കോൺട്രാക്ട് വർക്ക്, ഫുഡ് പ്രോഡക്റ്റ്സ്, ഹോട്ടൽ വ്യവസായം ഇവയുമായി ബന്ധപ്പെട്ടവർക്ക് ഗുണകരമായ നേട്ടം. രാഷ്ട്രീയം, സാമൂഹ്യ സാംസ്കാരിക പ്രവർത്തനം ഇവയിൽ ബന്ധപ്പെട്ടവർക്ക് ഉയർച്ചയും സ്ഥാനവും പ്രതീക്ഷിക്കാം.ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിഭാരം കുറക്കണം. തൊഴിൽപരമായും ധന ക്രയവിക്രയ പരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. യാത്രകൾ ഗുണകരം. അന്യരുടെ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ജീവിതത്തിൽ പുതിയ മാറ്റത്തിന് സാധ്യത .ഒപ്പം നിൽക്കുന്നവർ കൂറ് മാറാൻ ഇടയുണ്ട്. കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തണം. ഈശ്വരാധീനം വർദ്ധിപ്പിക്കുക.
ദോഷപരിഹാരമായി ശിവന് ഇടിച്ചു പിഴിഞ്ഞ പായസം, ഗണപതി ഹോമം,നരസിംഹ ക്ഷേത്രത്തിൽ പാനകം, ഭദ്രകാളിക്ക് കുങ്കുമാർച്ചന, നാമ ജപം മുടക്കരുത്. തീർത്ഥാടനം.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)
വർഷത്തിന്റെ ആദ്യ പകുതി പലതരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വരാം. കോടതി, പോലീസ് കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുന്നതാണ് ബുദ്ധി . സർക്കാർ ഇടപാടുകളിൽ കാലതാമസം നേരിടാം. ഭൂമി, വീട് ഇവയുടെ ക്രയവിക്രയത്തിന് സമയം അനുകൂലമല്ല. വ്യാഴമാറ്റം കഴിയുന്നതോടെ ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ഉദ്യോഗം, വിദ്യ, കർമ്മം, ബിസിസ്സ് , വിദേശ യോഗം ഇവയിൽ ഭാഗ്യം .. ബിസിനസ്സ് വിപുലീകരിക്കാനും , കരാറുകൾ, പുതിയ ഇടപാടുകൾ ഇവയ്ക്കു അനുകൂലം. ഗ്യഹനിർമ്മാണം പുരോഗമിക്കും ഗൃഹോപകരണങ്ങളും ആഢംബര വസ്തുക്കളും. കൈവരും. ആദ്യ പകുതിക്ക് ശേഷം എല്ലാ കാര്യങ്ങളിലും മാറ്റം വരും. പൂർവ്വികസ്വത്ത് വിഭജനം വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാവും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത ഒഴിവാക്കി പഠനപുരോഗതിക്കായി ശ്രമിക്കണം കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ സഹപ്രവർത്തകരിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.
ദോഷശാന്തിക്കായി ശിവനു ധാര പിൻവിളക്ക്, ഇടിച്ചുപിഴിഞ്ഞ പായസം. സുബ്രഹ്മണ്യന് പഞ്ചാമൃതം,
കുംഭക്കൂറ്
(അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)
വർഷത്തിന്റെ ആദ്യ പകുതി നിലനിൽക്കുന്ന വൈഷമ്യങ്ങൾ ക്രമേണ മാറും. ധനവരവ് ഉണ്ടാവുമെങ്കിലും ചിലവ് നിയന്ത്രിക്കണം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ പ്രതിക്ഷിക്കാം . വിവാഹം, ഉദ്യോഗം, പ്രണയം ഇവയെല്ലാം അനുഭവയോഗ്യമാവും.ആരോഗ്യശ്രദ്ധ വേണം. ജോലിക്ലേശം മാറിവരും. രാഷ്ട്രീയ സാമൂഹ്യ കലാ രംഗത്തുള്ളവർക്ക് അംഗീകാരം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യം വരാം. കൂടെ നിൽക്കുന്നവരിൽ നിന്ന് ചതി പറ്റാതെ നോക്കണം. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ രേഖകൾ, ധനം ഇവയ്ക്ക് കാലതാമസ്സം വരാം.ഭവന നിർമ്മാണത്തിന് വഴി ഒരുങ്ങും.
ദോഷശാന്തിക്കായി ഹനുമദ് പ്രീതി , കാക്കയ്ക്ക് ഭക്ഷണം നൽകുക, ശനീശ്വരപൂജ. വിഷ്ണുവിന് സുദർശനാർച്ചനാ, ചാമുണ്ഡീപ്രീതി
മീനക്കൂറ്
(പൂരുരുട്ടാതി 1/4 ഉത്രട്ടാതി , രേവതി )
ഈ വർഷം എല്ലാ കാര്യങ്ങളിലും വളരെ ജാഗ്രത വേണം. കടബാധ്യതകൾ കുറഞ്ഞ് ധനപരമായി ഗുണകരമായി മാറ്റം അനുഭവപ്പെടും. ജോലി സാധ്യത തെളിയും. ജോലി മാറ്റം, സ്ഥലം മാറ്റം, പ്രമോഷൻ ഇവയ്ക്കും അനുകൂല സാഹചര്യങ്ങൾ വരാം. എത്ര ബുദ്ധിയുട്ടുള്ള കാര്യങ്ങളും മന: സംയമനത്തോടെയും സാവകാശത്തോടെയും ചെയ്യുക വഴി വിജയിക്കാൻ കഴിയും. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധയും വിട്ടുവീഴ്ച ഇല്ലാതെ ജാഗ്രതയും വേണം.ക ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത. ബന്ധുക്കളോടും, ഇഷ്ട സുഹ്യത്തുക്കളോടും വിട്ടുവീഴ്ചകൾ ചെയ്യുക. ഭൂമി ഇടപാടുകാർക്ക് ഗുണ കാലം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ നല്ല ശ്രദ്ധ വേണം. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. പെട്ടെന്ന് തരിളിടുന്ന പ്രണയം അതേ വേഗത്തിൽ അവസാനിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക ധൂർത്ത് ഒഴിവാക്കുക. നിയമകാര്യങ്ങളിൽ ക്ഷമയോടെ ഒത്തുതീർപ്പിലെത്തണം. കലാ-സാഹിത്യ പ്രവർത്തകർക്ക് ഈ വർഷം ആഹ്ലാദകരമായ അനുഭവങ്ങൾ വരാം.
ദോഷശാന്തിക്കായി ശനീശ്വരപ്രീതി, വിഷ്ണുവിന് മാല, നെയ്യ് ദീപം, ഗണപതി ഹോമം, ചാമുണ്ഡിക്ക് കുങ്കുമാർച്ചന , സർപ്പപ്രീതി .
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559