Sunday, 22 Sep 2024
AstroG.in

തൊട്ടത് കൂപമെങ്കിൽ

1. ഉദ്ദേശിക്കുന്ന  സ്ഥലത്ത് പോയാൽ
തൊട്ടത് കൂപമെങ്കിൽ ദോഷമെന്ന് പറയണം.  

2. മനസ്സിൽ നിശ്ചയിച്ചു പോകുന്ന കാര്യം 
തൊട്ടതു കൂപമെങ്കിൽ കാലതാമസം കൊണ്ട് 
സാധിക്കുമെന്ന് കരുതാം.

3. കടം ചോദിച്ചാൽ തൊട്ടതു കൂപമെങ്കിൽതടസം 
കൂടാതെ കിട്ടുമെന്ന് പറയണം.

4. കടം വാങ്ങിയ പണം തൊട്ടതു കൂപമെങ്കിൽ 
അല്പല്പം കൊടുത്തു തീർക്കാൻ സാധിക്കുമെന്ന് പറയണം.

5. കടം പിരിഞ്ഞു കിട്ടുമോ എന്ന ചോദ്യത്തിന്
തൊട്ടതു കൂപമെങ്കിൽ കടം തിരിച്ച് 
ഈടാക്കാനാകുമെന്ന് പറയണം.

6. ഏതെങ്കിലും ജോലി കിട്ടുമോ എന്ന ചോദ്യത്തിന് 
തൊട്ടതു കൂപമെങ്കിൽ കാലദീർഘം കൊണ്ട്
സാധിക്കുമെന്ന് പറയണം.

7. രോഗശമനം ഉണ്ടാകുമോ എന്ന ചോദ്യത്തിന്
തൊട്ടതു കൂപമെങ്കിൽ രോഗം ശമിക്കില്ലെന്ന് പറയണം.

8. ഔഷധം കൊണ്ട് ഫലമുണ്ടോ എന്ന
ചോദ്യത്തിന് തൊട്ടതു കൂപമെങ്കിൽ 
ഈ ഔഷധം കൊണ്ട് ഫലം സിദ്ധിക്കില്ലെന്ന്
പറയണം.

9. വിഷം ഇറങ്ങുമോ എന്ന ചോദ്യത്തിന് 
തൊട്ടതു കൂപമെങ്കിൽ വിഷമിറങ്ങില്ലെന്ന് പറയണം.

10. വ്യവഹാരം ഗുണമാകുമോ ദോഷമാകുമോ  എന്ന 
ചോദ്യത്തിന്  തൊട്ടതു കൂപമെങ്കിൽ 
ജയിക്കുമെന്ന് പറയണം.

11. കൃഷികൊണ്ട് ലാഭമോ നഷ്ടമോ എന്ന
ചോദ്യത്തിന്  തൊട്ടതു കൂപമെങ്കിൽ 
ലാഭവും നഷ്ടവും ഉണ്ടാകില്ലെന്ന് പറയണം.

12. യാത്രപോകാൻ സാധിക്കുമോ എന്ന 
ചോദ്യത്തിന് തൊട്ടതു കൂപമെങ്കിൽ അപ്പോൾ 
മുടങ്ങി പിന്നീട് പോകാമെന്ന്പറയണം. 

13. അന്യദിക്കിൽ പോയിരിക്കുന്നവർ 
എപ്പോൾ വരുമെന്ന ചോദ്യത്തിന്  തൊട്ടത് 
കൂപമെങ്കിൽ അല്പദിവസം കഴിഞ്ഞ് വരുമെന്ന് പറയണം.

14. മോഷണം പോയ മുതൽ കിട്ടുമോ എന്ന 
ചോദ്യത്തിന് തൊട്ടതു കൂപമെങ്കിൽ മോഷണം 
പോയ മുതൽ തിരികെ കിട്ടുമെന്ന് പറയണം.

15. കള്ളനെ കണ്ടുപിടിക്കാനാകുമോ എന്ന
ചോദ്യത്തിന് തൊട്ടതു കൂപമെങ്കിൽ കാലതാമസം
കൊണ്ട് കള്ളനെ കണ്ടുപിടിക്കാമെന്ന് പറയണം.

16. ഒരു വീട്ടിൽ കുടിപാർക്കാൻ കൊള്ളാമോ എന്ന 
ചോദ്യത്തിന് തൊട്ടതു കൂപമെങ്കിൽ ആ 
വീട്ടിൽ താമസിച്ചാൽ ആപത്തുണ്ടാകുമെന്ന് പറയണം.   

തൊട്ടത് വാസിഷ്ഠമെങ്കിൽ

1. ഉദ്ദേശിക്കുന്ന സ്ഥലത്ത് പോയാൽ   
തൊട്ടത് വാസിഷ്ഠമെങ്കിൽഗുണമെന്ന് പറയണം.

2. മനസ്സിൽ നിശ്ചയിച്ചു പോകുന്ന കാര്യം  
തൊട്ടത് വാസിഷ്ഠമെങ്കിൽ സാധിക്കുമെന്ന് പറയണം.

3. കടം ചോദിച്ചാൽ തൊട്ടത് വാസിഷ്ഠമെങ്കിൽ 
ഒഴികഴിവുകൾ പറഞ്ഞ് വാങ്ങിക്കാമെന്ന് കരുതണം.

4. കടം വാങ്ങിയ പണം തൊട്ടത് വാസിഷ്ഠമെങ്കിൽ 
കൊടുത്ത് തീർക്കാൻ സാധിക്കുമെന്ന് പറയണം.

5. കടം പിരിഞ്ഞു കിട്ടുമോ എന്ന ചോദ്യത്തിന്
തൊട്ടത് വാസിഷ്ഠമെങ്കിൽ പെട്ടെന്ന് 
ലഭിക്കുന്നതല്ലെന്ന് പറയണം.

6. ഏതെങ്കിലും ജോലി കിട്ടുമോ എന്ന 
ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ 
ജോലി കാലതാമസം കൂടാതെ ലഭിക്കുകയും
തന്മൂലം വലിയ ഗുണങ്ങൾ 
സിദ്ധിക്കുന്നതാണെന്നും പറയണം.

7. രോഗശമനം ഉണ്ടാകുമോ എന്ന ചോദ്യത്തിന്
തൊട്ടത് വാസിഷ്ഠമെങ്കിൽ  രോഗം നീണ്ടകാലത്തിനു 
ശേഷം ശമിക്കുമെന്ന് പറയണം.

8. ഔഷധം കൊണ്ട് ഫലമുണ്ടോ എന്ന 
ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ  
ഈ ഔഷധം കൊണ്ട്  ഫലം  
ഉണ്ടാകുമെന്ന് പറയണം.

9. വിഷം ഇറങ്ങുമോ എന്ന ചോദ്യത്തിന്
തൊട്ടത് വാസിഷ്ഠമെങ്കിൽ  പ്രയാസപ്പെട്ട് വിഷം 
ഇറങ്ങുമെന്നുമെന്ന്  പറയണം.

10. വ്യവഹാരം ഗുണമായി വരുമോ 
ദോഷമായിത്തീരുമോ എന്ന ചോദ്യത്തിന് തൊട്ടത് 
വാസിഷ്ഠമെങ്കിൽ തോൽക്കുമെന്ന് പറയണം.

11. കൃഷികൊണ്ട് ലാഭമോ നഷ്ടമോ എന്ന ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ 
നഷ്ടമുണ്ടാകുമെന്ന് പറയണം.

12. യാത്രപോകാൻ സാധിക്കുമോ എന്ന 
ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ 
യാത്ര മുടങ്ങുകയില്ലെന്ന് പറയണം. 

13. അന്യദിക്കിൽ പോയിരിക്കുന്നവർ 
എപ്പോൾ വരുമെന്ന ചോദ്യത്തിന്  തൊട്ടത് 
വാസിഷ്ഠമെങ്കിൽ  ഉടൻ വരുമെന്ന് പറയണം.

14. മോഷണം പോയ മുതൽ കിട്ടുമോ എന്ന
ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ 
മോഷണം പോയ മുതൽ കുറച്ച് തിരിച്ചു
കിട്ടുമെന്ന് പറയണം.

15. കള്ളനെ കണ്ടുപിടിക്കാനാകുമോ എന്ന 
ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ  
കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് പറയണം.

16. ഒരു വീട്ടിൽ കുടിപാർക്കാൻ കൊള്ളാമോ എന്ന 
ചോദ്യത്തിന് തൊട്ടത് വാസിഷ്ഠമെങ്കിൽ  
ആ വീട്ടിൽ താമസിച്ചാൽ രോഗമുണ്ടാകുമെന്ന്
പറയണം.  

തൊട്ടത് ഉദരമെങ്കിൽ

1. ഉദ്ദേശിക്കുന്ന  സ്ഥലത്ത് പോയാൽ  
തൊട്ടത് ഉദരമെങ്കിൽശുഭമല്ലെന്ന് പറയണം.  

2. മനസ്സിൽ നിശ്ചയിച്ചു പോകുന്ന കാര്യം 
തൊട്ടത് ഉദരമെങ്കിൽ നടക്കില്ലെന്ന് പറയണം.

3. കടം ചോദിച്ചാൽ തൊട്ടത് ഉദരമെങ്കിൽ 
കിട്ടില്ലെന്ന് പറയണം.

4. കടം വാങ്ങിയ പണം തൊട്ടത് ഉദരമെങ്കിൽ 
കൊടുത്തു തീർക്കാൻ അപ്പോൾ സാധിക്കില്ലെന്ന് 
പറയണം.

5. കടം പിരിഞ്ഞു കിട്ടുമോ എന്ന 
ചോദ്യത്തിന് തൊട്ടത് ഉദരമെങ്കിൽ
ഒരിക്കലും ലഭിക്കില്ലെന്ന്  പറയണം.

6. ഏതെങ്കിലും ജോലി കിട്ടുമോ എന്ന
ചോദ്യത്തിന് തൊട്ടത്  ഉദരമെങ്കിൽ 
സാധിക്കില്ലെന്ന് പറയണം. 

7. രോഗശമനം ഉണ്ടാകുമോ എന്ന ചോദ്യത്തിന്
തൊട്ടത് ഉദരമായാൽ രോഗം ശമിക്കുമെന്ന് പറയണം.

8. ഔഷധം കൊണ്ട് ഫലമുണ്ടോ എന്ന 
ചോദ്യത്തിന് തൊട്ടത് ഉദരമായാൽ  ഈ 
ഔഷധം കൊണ്ട് യാതൊരു പ്രയോജനവും
ഇല്ലെന്ന് പറയണം.

9. വിഷം ഇറങ്ങുമോ എന്ന ചോദ്യത്തിന്
തൊട്ടത് ഉദരമെങ്കിൽ വിഷം ഇറങ്ങുമെന്ന് പറയണം.

10. വ്യവഹാരം ഗുണമാകുമോ ദോഷമാകുമോ 
എന്ന ചോദ്യത്തിന് തൊട്ടത് ഉദരമെങ്കിൽ 
രാജിയായിത്തീരുമെന്ന് പറയണം.

11. കൃഷികൊണ്ട് ലാഭമോ നഷ്ടമോ എന്ന 
ചോദ്യത്തിന് തൊട്ടത് ഉദരമെങ്കിൽ നല്ല 
വിളവുണ്ടാകുമെന്ന് പറയണം.

12. യാത്രപോകാൻ സാധിക്കുമോ എന്ന 
ചോദ്യത്തിന് തൊട്ടത് ഉദരമായാൽ യാത്ര
മുടങ്ങുമെന്ന് പറയണം. 

13. അന്യദിക്കിൽ പോയിരിക്കുന്നവർ 
എപ്പോൾ വരുമെന്ന ചോദ്യത്തിന്  തൊട്ടത് 
ഉദരമായാൽ പോയ ആൾ സൗഖ്യമായി 
താമസിക്കുന്നുവെന്ന് പറയണം.

14. മോഷണം പോയ മുതൽ കിട്ടുമോ എന്ന 
ചോദ്യത്തിന് തൊട്ടത് ഉദരമെങ്കിൽ 
ഒരിക്കലും കിട്ടുന്നതല്ലെന്ന് പറയണം.

15. കള്ളനെ കണ്ടുപിടിക്കാനാകുമോ എന്ന
ചോദ്യത്തിന് തൊട്ടത് ഉദരമെങ്കിൽ കള്ളനെ 
കണ്ടുപിടിക്കാം എന്ന് പറയണം.

16. ഒരു വീട്ടിൽ കുടിപാർക്കാൻ 
കൊള്ളാമോ എന്ന ചോദ്യത്തിന് തൊട്ടത് 
ഉദരമെങ്കിൽ താമസിക്കാൻ കൊള്ളാമെന്ന് 
പറയണം.
 

error: Content is protected !!