Sunday, 24 Nov 2024
AstroG.in

3 ദിവസം ശ്രീ ഗണേശന് നാരങ്ങാമാല സമര്‍പ്പിച്ചാല്‍

വിഘ്‌നങ്ങൾ അകറ്റുന്ന ഭഗവാൻ മാത്രമല്ല അഭീഷ്ടവരദായകനുമാണ് ശ്രീ ഗണേശന്‍. ഗണപതി ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വിഘ്‌നങ്ങള്‍ മാറി നല്ല കാലം വരും. കടുത്ത തടസ്സങ്ങളോ വിഷമങ്ങളോ നേരിടുന്നവർ ഗണപതി ഭഗവാന് 18 നാരങ്ങകള്‍  കോര്‍ത്ത മാല മൂന്നു ദിവസം തുടര്‍ച്ചയായി സമര്‍പ്പിച്ച് മൂന്നാം ദിനം ആര്‍ക്കു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ ആളിന്റെ പേരില്‍ വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലി കൂടി നടത്തിയാൻ ആ പ്രാര്‍ത്ഥന പൂർണ്ണമാകും. വഴിയേ ഫലം ലഭിക്കും.ജന്മനക്ഷത്രനാള്‍  പുഷ്പാഞ്ജലി കഴിപ്പിക്കത്തക്ക വിധത്തില്‍ 3 ദിവസം തുടര്‍ച്ചയായി നാരങ്ങാ മാല സമർപ്പണം വഴിപാട് നടത്തിയാല്‍ ഉത്തമം. ഇവിടെ കൊടുത്തിരിക്കുന്ന വിഘ്‌നഹരസ്‌തോത്രം കഴിയുന്നത്ര തവണ ഭക്തിപൂർവ്വം ജപിക്കുകയും വേണം. 

വിഘ്‌നഹരസ്‌തോത്രം

ശുക്ലാംബരധരം വിഷ്ണും 

ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്

സര്‍വ്വവിഘ്‌നോപശാന്തയേ.

പ്രണമ്യ ശിരസ്സാ ദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാവ്യാസം സ്മരേ നിത്യം 

ആയുഃ കാമാര്‍ത്ഥ സിദ്ധയേ.

പ്രഥം വക്രതുണ്ഡം ച 

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോധരം പഞ്ചമം ച 

ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്‌നരാജം ച 

ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നമവം ഫാലചന്ദ്രം ച, 

ദശമം തു വിനായകം

ഏകാദശം ഗണപതിം 

ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി 

ത്രിസന്ധ്യം യ: പഠേത്  നര:

ന ച വിഘ്‌നഭയം തസ്യ 

സര്‍വ്വസിദ്ധികരം ധ്രുവം

ഫലശ്രുതി

വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം 

ധനാര്‍ത്ഥി ലഭതേ ധനം

പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍ 

മോക്ഷാര്‍ത്ഥി ലഭതേ ഗതിം

ജപേത് ഗണപതി സ്‌തോത്രം, 

ഷഡ്ഭിര്‍മാസൈഃ ഫലം ലഭേത്

സംവത്സരണേ സിദ്ധിം ച 

ലഭതേ നാത്രസംശയഃ

error: Content is protected !!