Friday, 20 Sep 2024
AstroG.in

397 വർഷത്തിനു ശേഷം മഹാഗ്രഹ സമാഗമം ഡിസംബർ 21 ന്

ജ്യോതിഷരത്നം വേണു മഹാദേവ്
397 വര്‍ഷത്തിനു ശേഷം ശനിയും വ്യാഴവും അപൂര്‍വ ഗ്രഹസമാഗമത്തിന് തയാറെടുക്കുന്നു. ഫെബ്രുവരി 21 നാണ് ഇത് ദൃശ്യമാകുക. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ വേറിട്ടുകാണാന്‍ പ്രയാസമുള്ള അത്ര അടുത്താകും ഇവ. ഭൂമിയില്‍ നിന്ന് കാഴ്ചയ്ക്ക് അടുത്താണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലത്തിലാണ് ഇവയുണ്ടാകുക.

ഗലീലിയോ ഗലീലി 1609 ല്‍ ടെലസ്‌കോപ് കണ്ടെത്തിയ ശേഷം ഇത്രയടുത്ത് ഇരു ഗ്രഹങ്ങളും എത്തുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം റിപ്പോര്‍ട്ട് ചെയ്ത മഹാ ഗ്രഹസമാഗമം 1623 ജൂലൈ 16 നായിരുന്നു. അതിനു മുന്‍പ് 1226 ല്‍ ഇതു സംഭവിച്ചിരിക്കാമെന്നാണ് അനുമാനം.

ഫെബ്രുവരി 21 ന് സൂര്യാസ്തമയത്തിനു ശേഷമാണ് മഹാഗ്രഹ സമാഗമം ദൃശ്യമാകുക. സാധാരണ 19.7 വര്‍ഷത്തെ വര്‍ഷങ്ങളുടെ ഇടവേളയില്‍ ശനി, വ്യാഴം ഗ്രഹങ്ങള്‍ അടുത്തു കാണാറുണ്ടെങ്കിലും ഇത്ര അടുത്ത് കാണുന്നത് അപൂര്‍വമാണ്. 1623 ലാണ് അവസാനമായി ഈ ഗ്രഹങ്ങള്‍ ഇത്ര അടുത്ത് ദൃശ്യമായത്. 400 വര്‍ഷത്തിനിടെ ഇവ ഇത്തരത്തില്‍ അടുത്തുവരാറുണ്ട്.

ഡിസംബര്‍ 21 ന് വൈകിട്ട് 5.28 മുതല്‍ 7.12 വരെ മഹാഗ്രഹ സമാഗമം ഇന്ത്യയില്‍ ദൃശ്യമാകും. തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തോടു ചേര്‍ന്നാണ് ഗ്രഹങ്ങള്‍ ഉദിക്കുക. നീണ്ട 397 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സമാഗമം കാണാതെ പോകരുത്. നല്ല മൊബൈൽ ഫോണുകളിൽ ഈ ഗ്രഹ സംഗമം പകർത്താം.

വ്യാഴം സൂര്യനെ പരിക്രമണം ചെയ്യാന്‍ ഭൂമിയിലെ 11.8 വര്‍ഷവും ശനി സൂര്യനെ പരിക്രമണം ചെയ്യാന്‍ ഭൂമിയിലെ 29.5 വര്‍ഷവും സമയമെടുക്കും. അതായത് വ്യാഴത്തിലെ ഒരു വര്‍ഷം നമ്മുടെ 11.8 വര്‍ഷവും ശനിയിലെ ഒരു വര്‍ഷം നമ്മുടെ 29.5 വര്‍ഷവും. താരതമ്യേന ഈ ഗ്രഹങ്ങളേക്കാള്‍ സൂര്യനുമായി ഭൂമി അടുത്തായതിനാല്‍ നമുക്ക് 365 ദിവസമാണ് ഒരു വര്‍ഷം. ഭൂമിയുടെയും ഈ ഗ്രഹങ്ങളുടെയും പരിക്രമണവും വിവിധ അകലങ്ങളും കാരണം ഭൂമിയില്‍ നിന്ന് ഈ ഗ്രഹങ്ങളെ ഇത്രയടുത്ത് കാണാന്‍ ശരാശരി 397 വര്‍ഷങ്ങളെടുക്കും.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 984 747 5559

error: Content is protected !!