41 ദിവസം ഈ മന്ത്രം 108 തവണ
ജപിച്ചാൽ വിഘ്നങ്ങൾ തീരും
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
അത്ഭുതകരമായ ഫലസിദ്ധിയുള്ളതാണ് ഗണേശ മന്ത്രങ്ങൾ. വിഘ്നങ്ങൾ അകറ്റുന്നതിനും തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ നേരിടുന്ന തടസങ്ങൾ നീക്കുന്നതിനും ഗണപതി ഉപാസന പോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. നിശ്ചിത കാലം നിഷ്ഠയോടെ ഗണപതി മന്ത്രങ്ങൾ ജപിച്ചാൽ അഭീഷ്ടസിദ്ധി ഉറപ്പാണ്. പ്രത്യേകിച്ച് ഗണേശ മൂലമന്ത്രത്തിന് അപാരമായ ശക്തിയാണുള്ളത്. ഏതു ദേവതയെയാണോ മൂലമന്ത്രം ജപിച്ച് ആരാധിക്കുക ആ ദേവത ഭക്തരെ സംരക്ഷിക്കും. മൂലമന്ത്രം ജപിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ദേവതാ രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്.
ഓം ഗം ഗണപതയേ നമഃ എന്നാണ് ഗണപതിയുടെ മൂലമന്ത്രം. 108 തവണ വീതം എല്ലാ ദിവസവും ഇത് ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും. സ്ത്രീകൾ അശുദ്ധിയുടെ ദിവസങ്ങൾ കഴിഞ്ഞു 41 ദിവസം പൂർത്തിയാക്കിയാൽ മതി. എല്ലാ കേതു ദോഷങ്ങൾ പരിഹാരിക്കുന്നതിനും ഗണേശ മൂലമന്ത്രജപം ഉത്തമം ആണ്. കാര്യവിജയത്തിന് ഏവർക്കും ചൊല്ലാവുന്ന 12 ഗണപതി മന്ത്രങ്ങൾ കൂടി ഇതിനൊപ്പം പറഞ്ഞു തരാം. ഈ ദ്വാദശ മന്ത്രങ്ങൾ ഗണപതി പ്രധാനമായ ചതുർത്ഥി, വെള്ളിയാഴ്ച തുടങ്ങിയ ദിവസങ്ങളിൽ ജപിച്ചു തുടങ്ങാം. തുടർച്ചയായി 28 ദിവസം ജപിക്കണം. വ്രതാനുഷ്ഠാനം നിർബന്ധമില്ല. മന:ശാന്തി, കാര്യസിദ്ധി, പാപശാന്തി എന്നിവയ്ക്ക് ഗുണകരം. ദിവസവും മൂന്നു നേരം ഈ 12 മന്ത്രങ്ങളും ഒരു തവണയെങ്കിലും ജപിക്കണം.
ഓം വക്രതുണ്ഡായ നമഃ
ഓം ഏകദന്തായ നമഃ
ഓം കൃഷ്ണപിംഗാക്ഷായ നമഃ
ഓം ഗജവക്ത്രായ നമഃ
ഓം ലംബോദരായ നമഃ
ഓം വികടായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം ധൂമ്രവർണ്ണായ നമഃ
ഓം ഫാലചന്ദ്രായ നമഃ
ഓം വിനായകായ നമഃ
ഓം ഗണപതയേ നമഃ
ഓം ഗജാനനായ നമഃ
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 944-702-0655
Story Summary: Benefits of Genesha Moola Mantra and Ganesha Dwadesha Manthra Japam