Friday, 22 Nov 2024
AstroG.in

7 ദിവസം കൊണ്ട് രോഗശാന്തിക്ക് ശിവന്റെ സപ്തമന്ത്രങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

രോഗദുരിത ദോഷങ്ങൾ ശമിക്കുന്നതിന് കാലസംഹാരമൂർത്തിയും വൈദ്യനാഥനും മൃത്യുഞ്ജയനുമായ ശ്രീപരമേശ്വരനെ ഭജിക്കുന്നത് അത്യുത്തമമാണ്. ഈ ഭാവങ്ങളിലെല്ലാം ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികൾ കേരളത്തിൽതന്നെ പലതുണ്ട്. തളിപ്പറമ്പിനടുത്ത് കാഞ്ഞിരങ്ങാട്ട് ശിവനെ വൈദ്യനാഥനായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഞായറാഴ്ചകളിൽ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തിക്ക് നല്ലതാണ്. തിരുനാവായ തൃപ്രങ്ങോട് ക്ഷേത്ര ദർശനം ആയുർ ദോഷശാന്തിക്ക് ഉത്തമമാണ്. മാർക്കണ്ഡേയനെ ശിവൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കുന്നു. കൊല്ലം തൃക്കടവൂർ ക്ഷേത്രത്തിൽ ഭഗവാൻ മൃത്യുഞ്ജയനാണ്. എല്ലാ ശിവ ക്ഷേത്രങ്ങളിലും ഈ സങ്കല്പങ്ങളിലെല്ലാം ശിവപൂജ ചെയ്യാം. ആയുർ ദോഷങ്ങൾക്കും രോഗ ദുരിതങ്ങൾക്കും അപകട മോചനത്തിനും ഏറ്റവും പ്രസിദ്ധമായ മൃത്യുഞ്ജയ ഹോമവും പൂജയും നടത്താത്ത ശിവസന്നിധികൾ ഇല്ല. അതു കാെണ്ടു തന്നെ ശ്രീപരമേശ്വരനെ വിധിയാം വിധം പ്രാർത്ഥിച്ചാൽ എല്ലാ രോഗദുരിതങ്ങളും അകലും. ഈ പറഞ്ഞതെല്ലാം പൂജ, ഹോമം, വഴിപാടുകൾ തുടങ്ങിയവയിലൂടെ ശ്രീപരമേശ്വരന്റെ അനുഗ്രഹം നേടാനുളള വഴികളാണ്. എന്നാൽ ഇതല്ലാതെ നേരിട്ടുള്ള പ്രാർത്ഥനയിലൂടെ രോഗദുരിത മുക്തി നേടാൻ ഭക്തരെ സഹായിക്കുന്ന ഉത്തമമായ
ഏഴു ശിവ മന്ത്രങ്ങൾ ഉണ്ട്. ഈ ഏഴു ശിവ മന്ത്രങ്ങൾ 21 തവണ വീതം 7 ദിവസം തുടർച്ചയായി ജപിക്കുക. പ്രദോഷം, അല്ലെങ്കിൽ പൗർണ്ണമി ദിവസം ജപം ആരംഭിക്കാം. ഈ മന്ത്രജപം രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും ഗുണകരമാണ്. വിട്ടു മാറാത്ത രോഗങ്ങൾ മൂലം വളരെ ബുദ്ധിമുട്ടുന്നവർ ഈ ഏഴ് മന്ത്രങ്ങളും നിത്യവും ജപിച്ചാൽ വളരെവേഗം മാറ്റം കണ്ടു തുടങ്ങും. രാവിലെ കുളിച്ച് ശരീരവും മനസ്സും ശുദ്ധമാക്കി വെളുത്ത വസ്ത്രം ധരിച്ച് നിലവിളക്ക് കൊളുത്തി വച്ച് ശിവഭഗവാന്റെ രൂപം മനസ്സിൽ സങ്കല്പിച്ച് വേണം മന്ത്രം ജപിക്കാൻ. ഈ സമയത്ത് മറ്റ് ചിന്തകളൊന്നും പാടില്ല.

സപ്തമന്ത്രങ്ങൾ
ഓം ശിവായ നമ:
ഓം ശാന്തായ നമ:
ഓം പ്രഭവേ നമ:
ഓം യോഗീശ്വരായ നമ:
ഓം ചർമ്മധരായ നമ:
ഓം കൃശാനുരേതസേ നമ:
ഓം വാക്‌സിദ്ധായ നമ:

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

1 thought on “7 ദിവസം കൊണ്ട് രോഗശാന്തിക്ക് ശിവന്റെ സപ്തമന്ത്രങ്ങൾ

  1. അതെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്നന്നേക്കും. സുഖമില്ല. എനിക്ക് വയസായി. മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ ചേരണം.

Comments are closed.

error: Content is protected !!