അഞ്ചുപേരില്‍ തുടങ്ങി ലക്ഷങ്ങളുടെ ആത്മസമർപ്പണമായി മാറിയ പൊങ്കാല

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
മംഗള ഗൗരി
അഞ്ചുപേരില്‍ തുടങ്ങി ദശലക്ഷക്കണക്കിന്
ഭക്തരുടെ ആത്മസമർപ്പണമായി മാറിയ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മാർച്ച് 5 ബുധനാഴ്ച തുടക്കമായി. കുംഭത്തിലെ കാർത്തിക നാൾ രാവിലെ കൊടുങ്ങല്ലൂരമ്മയെ കാപ്പുകെട്ടി കുടിയതോടെ ആരംഭിച്ച ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൻ്റെ വളർച്ച അത്ഭുതാവഹമാണ്. ആ ചരിത്രം ഇങ്ങനെ: ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന്‍ മുല്ലുവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമി ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തി അവിടെ ദേവിയുടെ കമനീയവിഗ്രഹം പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞതും അമ്മയെ സങ്കല്പിച്ച് സ്വാമി ഒരു പുത്തന്‍ മണ്‍കലത്തില്‍ നാഴി ഉണക്കലരി വേവിച്ച് ദേവിക്ക് നേദിച്ചു. ഇതാണ് ആദ്യത്തെ പൊങ്കാല. തുടര്‍ന്ന് നാട്ടുകാരില്‍ അഞ്ചുപേര്‍ പൊങ്കാലനിവേദ്യം സമര്‍പ്പിക്കാന്‍ തുടങ്ങി. ഇത് അമ്പതു പേരിലെത്തിയ ഘട്ടത്തിലാണ് ചട്ടമ്പിസ്വാമി തിരുവടികള്‍ അമ്മ നങ്ങമ്മപിള്ളയുമൊത്ത് ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്. ബാലനായിരുന്ന സ്വാമികള്‍ക്ക് കരപ്പന്‍ മാറിക്കിട്ടിയതിന് നൽകിയ നേര്‍ച്ചയായിട്ടായിരുന്നു ആ പൊങ്കാല. ആറ്റുകാലമ്മയുടെ ദിവ്യചൈതന്യം മനസ്സിലാക്കിയ സ്വാമികള്‍ ക്ഷേത്രഭാരവാഹികളെയും അമ്മയെയും മറ്റും ആ വിവരം ധരിപ്പിച്ചു. ക്ഷേത്രഭാരവാഹികളിലൂടെ ദേശവാസികളും ദേവിയുടെ ഭക്തരായി. സ്വാമികളില്‍ നിന്ന് ആറ്റുകാല്‍ പൊങ്കാലയുടെ മഹത്വമറിഞ്ഞ ശ്രീനാരായണ ഗുരുസ്വാമി ശിഷ്യരുമൊത്ത് ആറ്റുകാൽ തിരുനടയില്‍ ഭജനമിരിക്കുകയും പൊങ്കാല സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചതോടെ സ്ത്രീകളുടെ ശബരിമല എന്ന പേരുവന്നു. അങ്ങനെയാണ് പൊങ്കാല സ്ത്രീകളുടേത് മാത്രമായി. പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് പൊങ്കാല മഹോത്സവം. ഒൻപതാം ദിവസം പൂരം നക്ഷത്രത്തിൽ 2025 മാർച്ച് 13 നാണ് ഇക്കുറി പൊങ്കാല സമർപ്പിക്കുന്നത്. ഉച്ചയ്ക്ക് 1:15 ന് പൊങ്കാല നേദിക്കും. പൊങ്കാലയിടുന്നവർ
വ്രതദിനങ്ങളിൽ കുളിച്ച് ശുദ്ധമായി ആറ്റുകാൽ അമ്മയെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും ലളിതാ സഹസ്രനാമം തുടങ്ങിയ ദേവീ സ്തുതികളും ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആറ്റുകാൽ അമ്മയുടെ അഷ്ടോത്തരം കേൾക്കാം :

Attukal Pongala Festival Begins with Kappukettu
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved