ആറ്റുകാൽ പൊങ്കാല ഇടുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)
മംഗള ഗൗരി
നാല്പത്തഞ്ച് ലക്ഷത്തോളം ഭക്തജനങ്ങളുടെ ആത്മസമർപ്പണമായ ആറ്റുകാൽ പൊങ്കാലയ്ക്ക് മാർച്ച് 13 വ്യാഴാഴ്ച കാലത്ത് 10.15 ന് അഗ്നി പകരുക ; ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം നടക്കും. പൊങ്കാല ഇടുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ:
1
പൊങ്കാലയിടുന്നവർ തലേദിവസം കർശനമായി വ്രതമെടുക്കണം. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങൾ, സ്തുതികൾ ജപിച്ച് വേണം വ്രതം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസം പൊങ്കാല ഇടാം. പുലയും വാലായ്മയും ഉള്ളവര്‍ പൊങ്കാലയിടരുത്. മരിച്ച് 16 വരെയാണ് പുല. ജനിച്ച് 11 വരെ വാലായ്മയാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാം.
2
പൊങ്കാലയ്ക്ക് പുത്തന്‍ മണ്‍കലം തന്നെ വേണം. പൊങ്കാലയ്ക്ക് ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും ഉപയോഗിക്കരുത്. പൊങ്കാല ഇടുന്നവവർ പൊങ്കാലയ്ക്ക് മുൻപായി ഒരു തവണയെങ്കിലും ആറ്റുകാലമ്മയെ കണ്ടു വന്ദിക്കണം. ഇങ്ങനെചെയ്താൽ ആഗ്രഹസാഫല്യവും അഷ്‌ടൈശ്വര്യങ്ങളും ഉറപ്പായും ലഭിക്കും.
3
പൊലീസും ക്ഷേത്രം നടത്തിപ്പുകാരും അനുശാസിക്കുന്ന പ്രകാരം എവിടെയിരുന്നും പൊങ്കാലയിടാം. ആറ്റുകാലമ്മയ്ക്ക് ഭക്തിപൂർവം സമര്‍പ്പിക്കുന്ന പൊങ്കാല ഗൃഹ ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും സന്താന സൗഖ്യത്തിനും സല്‍സന്താന ലാഭത്തിനും നല്ലതാണ്.
4
പൊങ്കാലയ്ക്ക് അടുപ്പു കത്തിക്കുമ്പോള്‍ പൂര്‍ണ്ണമായും ആറ്റുകാലമ്മയിൽ മനസ് അര്‍പ്പിക്കണം. അപ്പോൾ മുതൽ നിവേദ്യം കഴിയും വരെ സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ തുടങ്ങിയ സ്തുതികൾ, ഇഷ്ടമുള്ള മന്ത്രങ്ങള്‍,ദേവീ മഹാത്മ്യം ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് നല്ലതാണ്.
5
പൊങ്കാലയ്ക്ക് ഒരുക്ക് തയ്യാറാക്കി ശേഷം അടുപ്പ് കത്തിക്കും മുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്. പൊങ്കാല തിളച്ചു തൂകണം. അത് കിഴക്കോട്ടായാല്‍ ഏറെ നന്ന്. ഇപ്രകാരമുള്ള തിളച്ചുമറിയല്‍ വരാനിരിക്കുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു.
6
പൊങ്കാല തിളച്ച ശേഷം വേണമെങ്കിൽ ആഹാരം കഴിക്കാം. പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്താവർ ധാരാളമുണ്ട്. ആരോഗ്യം അനുവദിക്കുന്നത് പോലെ ചെയ്യുക. എല്ലാം ആറ്റുകാൽ അമ്മ മാത്രം എന്ന പ്രാർത്ഥനയില്‍ ആഹാരത്തിന് ഒരു സ്ഥാനവും ഇല്ല.
7
പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പംകൊണ്ട് അണയ്ക്കാം. പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. വന്നാല്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. അല്ലെങ്കിൽ ഒഴുക്കു വെള്ളത്തിലിടണം.
8
വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. ശിരോരോഗങ്ങൾക്ക് ഒറ്റമൂലിയാണ് മണ്ടപ്പുറ്റ്.
9
പൊങ്കാലയിട്ട കലങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. അത് വൃത്തിയാക്കി അരിയിട്ടു വയ്ക്കണം. എന്നും ചോറിനുള്ള അരിക്കൊപ്പം ഇതില്‍ നിന്ന് ഒരുപിടി അരികൂടി ഇട്ടാൽ അന്നത്തിന് മുട്ടുണ്ടാകില്ല എന്ന് വിശ്വാസം.
10
പൊങ്കാല ഇടുന്നവർ അറിയേണ്ട എല്ലാ കാര്യങ്ങളും പാലിക്കേണ്ട ചിട്ടകളും ആറ്റുകാൽ ക്ഷേത്രം മേൽശാന്തി എൻ മുരളീധരൻ നമ്പൂതിരി വിശദീകരിക്കുന്ന വീഡിയോ കാണാം:
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved