Saturday, 5 Oct 2024
AstroG.in

മന: സംഘർഷം മാറാനും കാര്യസിദ്ധിക്കും നവരാത്രി ദിനങ്ങളിൽ ഇത് ജപിക്കൂ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നവരാത്രി കാലത്ത് ഗായത്രി മന്ത്രം ജപിക്കുന്നത് മന:ശാന്തിക്കും ഇഷ്ടകാര്യ സിദ്ധിക്കും ഉത്തമമാണ്. രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. കുളിച്ച് ഈറനോടെ ജപിക്കുന്നത് ഗുണകരം. രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞും ജപിക്കണം. മന:ശാന്തിക്കും പാപദുരിതശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും ഗുണകരം.

ഗായത്രി
ഓം ഭൂർഭുവസുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്
സരസ്വതി ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്

എന്ന മന്ത്രം സരസ്വതി ഗായത്രിയാണ്. ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും പരീക്ഷാദികളിൽ വിജയത്തിനും എല്ലാം ഈ മന്ത്രം ഫലപ്രദമാണ്. 108 വീതം രണ്ടുനേരവും ജപിക്കാം. നിത്യജപത്തിനും ഉത്തമം. സൂര്യോദയത്തിനു മുമ്പേ 1008 പ്രാവശ്യം 41 ദിവസം ജപിച്ചാൽ സരസ്വതീ കടാക്ഷം മൂലം ഏതൊരു വിദ്യയിലും ശോഭിക്കാനാകും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Benefits of Gayathri Mantra and Saraswati Gayathri Mantra Japa During Navaratri Days

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!