എന്ത് കാര്യത്തിലും അതിവേഗം ജയിക്കാൻ നിത്യേന ഇത് ജപിക്കൂ

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
മംഗളഗൗരി
തങ്ങളുടെ ഉദ്യമങ്ങളിൽ കുഴപ്പമില്ലാതെ വേഗത്തിൽ വിജയിക്കാൻ ഭക്തർ എന്താണ് ചെയ്യേണ്ടത് എന്ന ശിവഭഗവാൻ്റെ ചോദ്യത്തിന് ദുർഗ്ഗാദേവി നൽകുന്ന ഉപദേശമാണ് സംസ്കൃതത്തിലുള്ള ദുർഗ്ഗാ സപ്തശ്ലോകി സ്തോത്രവും അതിൻ്റെ ഫലശ്രുതിയും.
ദേവീ മാഹാത്മ്യത്തിലുള്ള ഏഴ് ശ്ലോകങ്ങളാണ്
ദുർഗ്ഗാ സപ്തശ്ലോകി എന്ന് പ്രസിദ്ധമായത്. തികഞ്ഞ വിശ്വാസത്തോടും ഏകാഗ്രതയോടും ഭക്തിയോടും കൂടി ഇത് പതിവായി ജപിക്കുന്നവർക്ക് ദുർഗ്ഗാദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കും. എല്ലാ ശ്രമങ്ങളിലും അവർ വിജയിക്കും. സമ്പത്ത്, ആരോഗ്യം, ഓർമ്മശക്തി, അറിവ്, വിജയം, നല്ല കുടുംബജീവിതം എന്നിവ ലഭിക്കും.
എല്ലാ പ്രശ്‌നങ്ങളും ഭയവും ദുഃഖവും ദാരിദ്ര്യവും ജീവിതത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും. ദേവീ മാഹാത്മ്യം നിത്യവും പൂർണ്ണമായും ജപിക്കാൻ സമയം കിട്ടാത്ത ഭക്തർക്ക് അതിന് പകരം കുറഞ്ഞ സമയത്തിനുള്ളിൽ ജപിക്കാൻ ഉത്തമമാണ് സപ്തശ്ലോകി ദുർഗ്ഗാ സ്തോത്രം
എന്നും പറയുന്നു.
ജഗജ്ജനനിയുടെ അത്ഭുതകരമായ അപദാനങ്ങളെ പ്രകീർത്തിക്കുന്ന ഈ ഏഴു ശ്ലോകങ്ങൾ ശുദ്ധമായ ശരീരത്തോടും ഹൃദയത്തോടും കൂടി ഉദ്ദിഷ്ട കാര്യം സങ്കൽപിച്ച് 108 തവണ വീതം 41ദിവസം തുടർച്ചയായി ജപിച്ചാൽ മനസ്സിലുള്ള കാര്യം ഉറപ്പായും നടന്നിരിക്കും. നിത്യേന 108 തവണ ചൊല്ലാൻ കഴിയാത്തവർ ഏഴു തവണ വീതം ഏഴു ശ്ലോകങ്ങളും മുടങ്ങാതെ ചൊല്ലുക.
ശത്രുക്കൾ, ബാധകൾ, രോഗങ്ങൾ, ദുരിതങ്ങൾ, ദുരന്തങ്ങൾ, ആകസ്മിക വിപത്തുകൾ ഇവ മാറാനും, സമ്പത്‌സമൃദ്ധി, ജ്ഞാനലബ്ധി, സദ് വിദ്യാബുദ്ധി, ദേവീ പ്രീതി ഇവയ്ക്കായും ഇത് ജപിക്കുന്നത് നല്ലതാണ്
ദുർഗ്ഗാദേവിയുടെ ചിത്രത്തിനു മുന്നിൽ വലതു വശത്ത് നിലവിളക്കു കൊളുത്തി വച്ച് കിഴക്കോട്ട് തിരിഞ്ഞിരുന്ന് പ്രഭാതത്തിലും, സായാഹ്നത്തിലും ജപിക്കണം. പുതിയ എന്ത് കാര്യം തുടങ്ങും മുമ്പും ജപിച്ചാൽ ശുഭഫലം തീർച്ച. ഓരോ ശ്ശോകത്തിനും പ്രത്യേകം ഫലദാന ശക്തിയുണ്ട്. ദേവീ പ്രധാനമായ വെള്ളി, ചൊവ്വ, തിങ്കൾ, പൗർണ്ണമി, അമാവാസി, നവരാത്രി കാലം തുടങ്ങിയ ഇത് ജപിക്കാൻ ശ്രേഷ്ഠമാണ്.
ശ്രീ ദുർഗ്ഗാ സപ്ത ശ്ലോകി
ശിവ ഉവാച –
ദേവി ത്വം ഭക്തസുലഭേ
സർവ്വകാര്യ വിധായിനി
കലൗ ഹി കാര്യസിദ്ധ്യർത്ഥമുപായം
ബ്രൂഹി യത്നത: (ഹ)
ദേവി ഉവാചാ –
ശൃണുദേവി പ്രവക്ഷ്യാമി
കലൗ സർവ്വേഷ്ട സാധനം
മയാ തവൈവ
സ്നേഹേനാപ്യംബാസ്തുതി:
പ്രകാശ്യതേ
ഓം അസ്യ ശ്രീ ദുർഗ്ഗാ സപ്തശ്ലോകി സ്തോത്ര മഹാമന്ത്രസ്യ നാരായണ ഋഷി: അനുഷ്ടുപ് ഛന്ദ:
ശ്രീ മഹാകാളീ മഹാലക്ഷ്മീ മഹാസരസ്വത്യോ ദേവതാ: ശ്രീ ദുർഗ്ഗാ പ്രീത്യർത്ഥം സപ്ത ശ്ലോകി ദുർഗ്ഗാപാഠേ വിനിയോഗ:
1
ഓം ജ്ഞാനി നാമപി
ചേതാംസി
ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ
മഹാമായ പ്രയച്ഛതി
2
ദുർഗ്ഗേ സ്മൃതാ ഹരസി
ഭീതിമശേഷജന്തോ:
സ്വസ്ഥൈ: സ്മൃതാ
മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യ ദു:ഖ ഭയഹാരിണി
കാ ത്വദന്യാ
സർവ്വോപകാരകരണായ
സദാർദ്രചിത്താ
3
സർവ്വമംഗള മംഗല്യേ ശിവേ
സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
4
ശരണാഗത ദീനാർത്ത
പരിത്രാണപരായണേ
സർവ്വസ്യാർത്തിഹരേ ദേവീ
നാരായണി നമോസ്തുതേ
5
സർവ്വസ്വരൂപേ സർവ്വേശേ
സർവ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവി
ദുർഗ്ഗേ ദേവി നമോസ്തുതേ
6
രോഗാനശേഷാനപഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാഹ്യാശ്രയതാം പ്രയാന്തി
7
സർവ്വബാധാപ്രശമനം
ത്രൈലോക്യസ്യാഖിലേശ്വരി
ഏവമേവ ത്വയാ കാര്യം
അസ്മദ് വൈരിവിനാശനം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
ദുർഗ്ഗാസപ്തശ്ലോകി കേൾക്കാം:
Story Summary : Benifits of Daily Chanting of Durga Saptha sloki The Powerful Seven Verse Prayer of Durga
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved