Saturday, 23 Nov 2024
AstroG.in

ഭദ്രകാളി പ്രീതിക്കുള്ള വഴിപാടുകൾ, ഫലങ്ങൾ

മീനാക്ഷി
ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ആശ്രിത വത്സലയായ , നല്ലവരെ സംരക്ഷിക്കുന്ന, അധർമ്മത്തെ സംഹരിക്കുന്ന ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും,കഷ്ടപ്പാടുകളും ശത്രുദോഷവും അകലും. ഭദ്രകാളിയെ വഴിപാടുകളും പ്രാർത്ഥനകളും നടത്തി പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിനങ്ങൾ ചൊവ്വ, വെള്ളി, ഭരണി നക്ഷത്രം, അഷ്ടമി തിഥി എന്നിവയാണ്. ഭദ്രകാളിക്ക് അതിപ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. കൊടുങ്ങല്ലൂർ, ആറ്റുകാൽ , മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര, ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, അങ്ങാടിപ്പുറം, കാട്ടിൽ മേക്കേതിൽ എന്നിവ ഇതിൽ ചിലത് മാത്രമാണ്. ദേവി എന്നല്ല, അമ്മേ എന്നാണ് ഭക്തർ ഭദ്ര കാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും സകലവിധ ഭദ്രങ്ങളും നൽകുന്ന ശ്രീഭദ്രയാണ്. ഭദ്രകാളിയെ പ്രീതിപ്പെടുത്താനുള്ള പ്രാധാന വഴിപാടുകളും ഫലങ്ങളും:

1 കടും പായസം: കാര്യവിജയം

2 പുഷ്പാഭിഷേകം : ഐശ്വര്യം

3 സഹസ്രനാമാർച്ചന : കാര്യവിജയം, കർമ്മലാഭം

4 ഭാഗ്യസൂക്താർച്ചന : ഭാഗ്യവർദ്ധന

5 അഷ്ടോത്തരാർച്ചന : തടസനിവാരണം

6 ചുവന്നപട്ട് തടസ നിവാരണം

7 കരിക്ക് അഭിഷേകം : രോഗശാന്തി

8 മഞ്ഞൾ അഭിഷേകം : കുടുംബഭദ്രത

9 ചാന്താട്ടം : ശത്രുദോഷശാന്തി

10 കുങ്കുമാഭിഷേകം : ദാമ്പത്യഭദ്രത, പ്രേമസാഫല്യം

11 കുങ്കുമാർച്ചന :കാര്യസിദ്ധി

12 പനിനീരാഭിഷേകം : കർമ്മവിജയം

13 കളഭം ചാർത്ത് : ധനാഭിവൃദ്ധി

14 കാളീസൂക്തം : ശത്രുദോഷം മാറാൻ

15 പട്ടും താലിയും : വിവാഹം, ദാമ്പത്യഭദ്രത

16 ചെമ്പരത്തിമാല : ദൃഷ്ടിദോഷമോചനം

17 എണ്ണ അഭിഷേകം : രോഗശാന്തി

18 രക്തപുഷ്പാഞ്ജലി : ദുരിതമോചനം

19 ഗുരുതിപുഷ്പാഞ്ജലി : ശത്രുദോഷനിവാരണം

20 പൂമൂടൽ : ദുരിതശാന്തി

Story Summary: Different types of offerings to Mother Goddess Bhadrakali

Copyright 2024 Neramonline.com. All rights reserved

error: Content is protected !!