Friday, 20 Sep 2024
AstroG.in

ഓരോ നക്ഷത്രജാതരും പ്രത്യേകം സങ്കല്പിച്ച് ഭജിക്കേണ്ട ഗണേശ രൂപം

മംഗളഗൗരി
വിഘ്നങ്ങൾ അകറ്റാനും ജീവിതവിജയത്തിനും ഗണേശ പൂജ അനിവാര്യമാണ്. നന്മയുടെയും സമൃദ്ധിയുടെയും ദേവനായാണ് ഗണേശനെ കാണുന്നത്. കലിയുഗത്തിൽ ഗണേശനെ ശുഭ്ര വർണ്ണത്തിൽ രണ്ടു കൈകളോടുകൂടിയ രൂപത്തിൽ വേണം പ്രാർത്ഥിക്കേണ്ടത്. ആരാധനയ്ക്ക് 32 ഗണേശ രൂപങ്ങളാണ് പ്രചാരത്തിലുള്ളത്. ഇതിൽ 27 എണ്ണം ഒരോ നക്ഷത്രങ്ങൾക്കും കല്പിച്ചിരിക്കുന്നു.
ഓരോ നക്ഷത്ര ജാതരും അവരവർക്ക് പറഞ്ഞിട്ടുള്ള ഗണേശ രൂപം സങ്കല്പിച്ച് പ്രാർത്ഥിച്ചാൽ അതിവേഗം തടസ്സങ്ങൾ അകന്ന് ആഗ്രഹങ്ങൾ സാധിക്കും.

ഗണേശ പ്രീതി നേടുവാൻ ഏറ്റവും നല്ല ദിവസമാണ്
ഭഗവാന്റെ തിരു അവതാര ദിനമായ വിനായകചതുർത്ഥി. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി ആഘോഷം. ഈ ദിവസം വ്രതമെടുത്ത് ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ
എല്ലാ വിഘ്നങ്ങളും അകലും. എല്ലാ മാസത്തിലെയും ചതുർത്ഥി ദിവസം ഗണേശ പുജയ്ക്ക് ഉത്തമമാണ്. ഓരോ നക്ഷത്രജാതരും ഈ ദിവസം പ്രത്യേകം സങ്കല്പിച്ച് ആരാധിക്കേണ്ട ഗണേശ രൂപം:

1 അശ്വതി – ദ്വിമുഖ ഗണപതി
2 ഭരണി – സിദ്ധി ഗണപതി
3 കാർത്തിക – ഉച്ഛിഷ്ട ഗണപതി
4 രോഹിണി – വിഘ്ന ഗണപതി
5 മകയിരം -ക്ഷിപ്രഗണപതി
6 തിരുവാതിര – ഹേരംബ ഗണപതി
7പുണർതം -ലക്ഷ്മീ ഗണപതി
8 പൂയം – മഹാഗണപതി
9 ആയില്യം – വിജയ ഗണപതി
10 മകം -നൃത്യ ഗണപതി
11 പൂരം -ഊർദ്ധ്വ ഗണപതി
12 ഉത്രം – ഏകാക്ഷര ഗണപതി
13 അത്തം – വര ഗണപതി
14 ചിത്തിര – ത്ര്യക്ഷര ഗണപതി
15 ചോതി -ക്ഷിപ്രപ്രസാദ ഗണപതി
16 വിശാഖം -ഹരിദ്രാ ഗണപതി
17 അനിഴം -ഏകദന്ത ഗണപതി
18 തൃക്കേട്ട – സൃഷ്ടി ഗണപതി
19 മൂലം – ഉദ്ദണ്ഡ ഗണപതി
20 പൂരാടം – ഋണമോചക ഗണപതി
21 ഉത്രാടം – ഢുണ്ഡിഗണപതി
22 തിരുവോണം – ദ്വിമുഖ ഗണപതി
23 അവിട്ടം – ത്രിമുഖ ഗണപതി
24 ചതയം – സിംഹ ഗണപതി
25 പൂരുരുട്ടാതി – യോഗ ഗണപതി
26 ഉത്തൃട്ടാതി -ദുർഗ്ഗാ ഗണപതി
27 രേവതി – സങ്കടഹര ഗണപതി


Story Summary: Ganesha forms to be
worshipped based on your birth star

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!