Tuesday, 8 Apr 2025
AstroG.in

ഗുരുവായൂരപ്പൻ്റെ  വിഷുക്കണി ദർശനം തിങ്കളാഴ്ച 2:45 മുതൽ 3:45 വരെ

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ഗുരുവായൂരപ്പൻ്റെ വിഷുക്കണി ദർശനം 2025 ഏപ്രിൽ 14 തിങ്കളാഴ്ച പുലർച്ചെ 2.45 മുതൽ 3.45 വരെ നടക്കും. ഇതിനു വേണ്ട ഒരുക്കങ്ങൾ ഗുരുവായൂർ ദേവസ്വത്തിൻ്റെ  മേൽനോട്ടത്തിൽ പുരോഗമിക്കുന്നു.

ഗുരുവായൂരിൽ മേടവിഷുവും വിഷുക്കണിയും വളരെ പ്രധാനമാണ്. ഭഗവാൻ്റെ മുന്നിൽ സ്വർണ്ണനാണയം, അരിതർപ്പണം, കുങ്കുമം, കണിക്കൊന്നപ്പൂ, കണിവെള്ളരി എന്നിവ നിരക്കുന്ന വിഷുക്കണി പ്രസിദ്ധമാണ്. അന്ന്
വെളുപ്പിന് 2:45 മണി മുതൽ വിഷുക്കണി കണ്ട് ഭക്തർ സായൂജ്യം നേടുന്നു. ഗുരുവായൂരപ്പനെ വിഷുക്കണി കണ്ടാൽ ആ വർഷം ഐ.ശ്വര്യ സമ്പൽസമൃദ്ധമാകും എന്നാണ് വിശ്വാസം.

ശ്രീകൃഷ്ണനും വിഷുവുമായി അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഭഗവാന്റെ കുട്ടിക്കാലത്ത് ഒരു ഗോപസ്ത്രീ ഒരു സ്വർണ്ണ അരഞ്ഞണം കണ്ണന് പാരിതോഷികമായി കൊടുത്തു. ബാലനായ ശ്രീകൃഷ്ണൻ അത് അരയിൽ കെട്ടി ഭംഗി ആസ്വദിക്കുമ്പോൾ അവിടെയെത്തിയ യശോദ തന്റെ കുട്ടിക്ക് ആരുടെയും പാരിതോഷികം ആവശ്യമില്ലെന്ന് പറഞ്ഞ് ആ സ്വർണ്ണക്കിങ്ങിണി എടുത്ത് വലിച്ചെറിഞ്ഞു. അത് കൊന്നവൃക്ഷ  ശാഖയിൽ പോയി വീണു. ഉടൻ ആ കൊന്നമരം ആയിരക്കണക്കിന് കൊന്നപ്പൂക്കളോടുകൂടി സ്വർണ്ണ വർണ്ണം പൊഴിച്ച് കൗതുകത്തോടെ കാറ്റിലുലയാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. അന്നു മുതൽ വിഷുക്കാലം കൊന്നവൃക്ഷം മനോഹരമായ കൊന്നപ്പൂക്കളാൽ അലംകൃതമാകുന്നു. കണികാണാൻ കൊന്നപ്പൂ നിർബന്ധമാണ്.


ഏപ്രിൽ 12 മുതൽ 20 വരെ ദർശന നിയന്ത്രണം
വേനലവധിക്കാലത്തെയും വിഷുവിൻ്റെയും തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി ഏപ്രിൽ 12 മുതൽ 20 വരെ ഗുരുവായൂരിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തി.
അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി ഈ നിയന്ത്രണം ബാധകമാക്കി. നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ / വി ഐ പി ദർശന നിയന്ത്രണം ഏപ്രിൽ 12 മുതൽ 20 വരെ തുടർച്ചയായി ബാധകമാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതോടെ ഏപ്രിൽ 12 മുതൽ 20 വരെ തുടർച്ചയായ ദിവസങ്ങളിൽ സ്പെഷ്യൽ / വി ഐ പി ദർശനങ്ങൾക്ക് ക്ഷേത്രത്തിൽ നിയന്ത്രണം വരുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പങ്കെടുത്തു.


Story Summary: Guruvayur Vishukani Darshan on April 14 morning 2:45 to 3:45

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!