Friday, 10 Jan 2025
AstroG.in

അതിവേഗം വിഷ്ണു ഭഗവാന്റെ അനുഗ്രഹം നേടാൻ ഇത് ജപിക്കൂ

മംഗള ഗൗരി
ധർമ്മ സംരക്ഷണത്തിനായി ഭഗവാൻ മഹാവിഷ്ണു സ്വീകരിച്ച ദശാവതാരങ്ങളെ ഭജിക്കുന്ന ദശാവതാര സ്‌തോത്രം എന്ന ദിവ്യമായൊരു സ്തുതിയുണ്ട്. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ദർശനം നടത്തുമ്പോൾ ഈ ദശാവതാരസ്‌തോത്രം ജപിക്കുന്നത് അതിവേഗം ഭഗവാന്റെ അനുഗ്രഹം നേടാൻ ഉത്തമമാണ്.

ദുഷ്ട ശക്തികളിൽ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാനാണ് ഭഗവാൻ മഹാവിഷ്ണു ദശാവതാരങ്ങൾ എടുത്തത്. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, വാമന, പരശുരാമ, ശ്രീരാമാ, ബലരാമ, ശ്രീകൃഷ്ണ, കൽക്കി എന്നിവയാണ് ദശാവതാരങ്ങൾ. ഭഗവാന്റെ ഈ അവതാരങ്ങൾ വിളംബരം ചെയ്യുന്ന മഹാപുരാണമാണ് മഹാഭാഗവതം.

ദശാവതാരസ്‌തോത്രം ജപിക്കുന്നതിനൊപ്പം മഹാഭാഗവതത്തിൽ വിവരിച്ച വിധത്തിൽ വിഷ്ണുവിന്റെ സമ്പൂർണ്ണാവതാരങ്ങളെ നമസ്‌കരിക്കുന്നതും മഹാവിഷ്ണുവിന്റെ കൃപാകടാക്ഷം നേടാൻ ഉത്തമമാണ്. ദശാവതാരങ്ങൾക്ക് പുറമെ 16 അവതാരങ്ങൾ കൂടി വിഷ്ണു ഭഗവാൻ എടുത്തിട്ടുണ്ട്. അങ്ങനെ 26 വിഷ്ണു അവതാരങ്ങളെയും ഭാഗവതത്തിൽ പറയുന്ന ക്രമത്തിൽ നമസ്ക്കരിക്കുന്നു സമ്പൂർണ്ണാവതാര നമസ്‌കാരത്തിൽ. ഐശ്വര്യം, സാമ്പത്തിക അഭിവൃദ്ധി, രോഗശാന്തി, ഭാഗ്യവർദ്ധന, സൽസന്താന ലാഭം, കുടുംബ സമാധാനം തുടങ്ങിയവയ്ക്കെല്ലാം വിഷ്ണു പ്രീതി ഉപകരിക്കും.

ദശാവതാര സ്‌തോത്രം
മത്സ്യ: കൂർമ്മോ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണാ കല്കി ജനാർദ്ദന:
ഫണി ദർപ്പവിനാശായ
നീരഹങ്കാരിണേ നമ:
നമ: കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമ:

സമ്പൂർണ്ണാവതാര നമസ്‌കാരം
ഓം സനകായ നമഃ
ഓം സനന്ദായ നമഃ
ഓം സനാതനായ നമഃ
ഓം സനൽകുമാരായ നമഃ
ഓം വരാഹായ നമഃ
ഓം നാരദായ നമഃ
ഓം നരനാരായണായ നമഃ
ഓം കപിലായ നമഃ
ഓം ദത്താത്രേയായ നമഃ
ഓം യജ്ഞായ നമഃ
ഓം ഋഷഭായ നമഃ
ഓം പൃഥവേ നമഃ:
ഓം മത്സ്യായ നമഃ
ഓം മോഹിനീരൂപായ നമഃ
ഓം കൂർമ്മായ നമഃ
ഓം ഗരുഡായ നമഃ
ഓം ധന്വന്തരമൂർത്തയേ നമഃ
ഓം നരസിംഹായ നമഃ
ഓം വാമനായ നമഃ
ഓം പരശുരാമായ നമഃ
ഓം വേദവ്യാസായ നമഃ
ഓം ശ്രീരാമായ നമഃ
ഓം ബലഭദ്രായ നമഃ
ഓം ശ്രീകൃഷ്ണായ നമഃ
ഓം ശ്രീബുദ്ധായ നമഃ
ഓം ഖർഗിനേ നമഃ

Story Summary: Importance and Benefits of Deshavathara Stotram, Sampoorna Avathara Namaskaram

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!